Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: കാണ്‍പൂരില്‍ നിന്ന് ഇന്ത്യ പഠിക്കണം, ശ്രദ്ധ നല്‍കേണ്ട നാല് കാര്യങ്ങളിതാ

കാണ്‍പൂര്‍: ഇന്ത്യ-ന്യൂസീലന്‍ഡ് ഒന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരിക്കുകയാണ്. വിജയത്തിന്റെ പടിവാതുക്കലെത്തിയ ശേഷമാണ് ഇന്ത്യ കളികൈവിട്ടത്. 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസീലന്‍ഡിന്റെ ഒമ്പത് വിക്കറ്റുകള്‍ ഇന്ത്യക്ക് വീഴ്ത്താനായെങ്കിലും അവസാന വിക്കറ്റിലെ ചെറുത്തുനില്‍പ്പില്‍ ന്യൂസീലന്‍ഡ് സമനില പിടിച്ചെടുക്കുകയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ സംബന്ധിച്ച് വിലപ്പെട്ട പോയിന്റുകളാണ് നഷ്ടപ്പെടുത്തിയത്.

മുംബൈയില്‍ നടക്കുന്ന രണ്ടാം മത്സരം ജയിച്ച് പരമ്പര നേടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. കരുത്തരായ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യക്കത് എളുപ്പമാവില്ല. കാണ്‍പൂര്‍ ടെസ്റ്റില്‍ നിന്ന് ഇന്ത്യ ഉള്‍ക്കൊള്ളേണ്ട ചില പാഠങ്ങളുണ്ട്. മുംബൈ ടെസ്റ്റില്‍ ഇന്ത്യ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ടോപ് ഓഡറിന്റെ ബാറ്റിങ് പ്രകടനം

ടോപ് ഓഡറിന്റെ ബാറ്റിങ് പ്രകടനം

ടോപ് ഓഡറിന്റെ ബാറ്റിങ് പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വലിയ തലവേദനയായിരിക്കുകയാണ്. കാണ്‍പൂരില്‍ ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനമാണ് വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കാവുന്നില്ല. എന്നാല്‍ ഇരുവരും മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ശേഷിയുള്ളവരാണ്. എന്നാല്‍ മൂന്നും നാലും നമ്പറില്‍ പുജാരയും രഹാനെയും നിരാശപ്പെടുത്തി. ഇരുവരും ഏറെ നാളുകളായി മോശം ഫോമിലാണ്. ഈ കണക്കുകള്‍ പ്രകാരം ഇന്ത്യ മാറ്റങ്ങള്‍ക്ക് തയ്യാറാവേണ്ടതുണ്ട്. ഇന്ത്യ സീനിയര്‍ താരങ്ങള്‍ക്ക് ഇതിലും കൂടുതല്‍ അവസരം നല്‍കി മുന്നോട്ട് കൊണ്ടുപോകുന്നത് ടീമിന്റെ ഭാവിക്ക് ഗുണം ചെയ്‌തേക്കില്ല.

പേസ് നിരയുടെ പ്രകടനം

പേസ് നിരയുടെ പ്രകടനം

ന്യൂസീലന്‍ഡിന്റെ ടിം സൗത്തി എട്ട് വിക്കറ്റും കെയ്ല്‍ ജാമിസന്‍ ആറ് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനമാണ് കാണ്‍പൂരില്‍ നേടിയത്. അതേ സമയം ഇന്ത്യന്‍ പേസര്‍മാര്‍ക്ക് വീഴ്ത്താനായത് വെറും രണ്ട് വിക്കറ്റ് മാത്രം. ഉമേഷ് യാദവ് രണ്ട് ഇന്നിങ്‌സിലും ഓരോ വിക്കറ്റ് നേടുകയായിരുന്നു. ഇഷാന്ത് ശര്‍മക്ക് ഒരു വിക്കറ്റ് പോലും നേടാനായില്ല. അതുകൊണ്ട് തന്നെ ഇന്ത്യ പേസ് നിരയില്‍ ശ്രദ്ധ നല്‍കേണ്ടതായുണ്ട്. മൂന്ന് സ്പിന്നര്‍മാരെയും രണ്ട് പേസര്‍മാരെയുമാണ് കാണ്‍പൂരില്‍ ഇന്ത്യ കളിപ്പിച്ചത്. മുംബൈയില്‍ പേസ് നിരക്ക് അല്‍പ്പം കൂടി തിളങ്ങാനാവും.എന്നാല്‍ മൂന്ന് സ്പിന്നര്‍മാരെത്തന്നെ ഇന്ത്യ നിലനിര്‍ത്തിയേക്കും. പേസ് നിരയില്‍ മാറ്റം അനിവാര്യം. മോശം ഫോമിലുള്ള ഇഷാന്ത് ശര്‍മയെ മാറ്റി പകരക്കാരനായി മുഹമ്മദ് സിറാജിനെ ഇന്ത്യ കൊണ്ടുവന്നേക്കും.

ഇന്ത്യക്ക് ആക്രമണോത്സുകത കുറവ്

ഇന്ത്യക്ക് ആക്രമണോത്സുകത കുറവ്

കാണ്‍പൂരില്‍ ഇന്ത്യക്ക് പഴയ ആക്രമണോത്സുകതയില്ലെന്ന് താരങ്ങളുടെ ശരീര ഭാഷയില്‍ നിന്ന് വ്യക്തം. അവസാന വിക്കറ്റില്‍ ന്യൂസീലന്‍ഡ് പൊരുതിനിന്ന് സമനില നേടുകയായിരുന്നു. ഈ സമയത്ത് വലിയൊരു സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ഇന്ത്യക്ക് സാധിക്കാതെ പോയെന്ന് പറയാം. വിരാട് കോലിയുടെ അഭാവത്തില്‍ ടീമിന് ആക്രമണോത്സകത കാട്ടാനാവാത്ത അവസ്ഥയുണ്ട്. തട്ടകത്തില്‍ എതിരാളികളെ പ്രകോപിച്ച് വിക്കറ്റ് നേടാനും സമ്മര്‍ദ്ദത്തിലാക്കാനും ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്.

പേസര്‍മാര്‍ എറിഞ്ഞ ഷോര്‍ട്ട് ബോളുകളുടെ എണ്ണം തന്നെ ഇന്ത്യയുടെ ആക്രമണോത്സുകതയുടെ കുറവിനെ എടുത്തുകാട്ടുന്നു. അതിവേഗ പന്തുകളിലൂടെയും മിന്നല്‍ യോര്‍ക്കറുകളുടെയും അഭാവം ഇന്ത്യയുടെ ബൗളിങ് നിരയിലുണ്ട്. മുംബൈയില്‍ ഇന്ത്യയുടെ ഇൗ മനോഭാവത്തില്‍ മാറ്റം വരേണ്ടത് അത്യാവശ്യമാണ്. അത് വരുത്താന്‍ സാധിക്കാത്ത പക്ഷം ന്യൂസീലന്‍ഡിന് സമ്മര്‍ദ്ദമില്ലാതെ കളിക്കാനാവും.

വാലറ്റം കൂടുതല്‍ റണ്‍സ് നേടണം

വാലറ്റം കൂടുതല്‍ റണ്‍സ് നേടണം

ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ വാലറ്റത്ത് ഭേദപ്പെട്ട പ്രകടനം നടത്താറുണ്ട്. രണ്ട് പേര്‍ക്കും ഭേദപ്പെട്ട പ്രകടനം അവകാശപ്പെടാനുമാവും. എന്നാല്‍ മറ്റുള്ളവര്‍ക്ക് ബാറ്റുകൊണ്ട് കാര്യമായൊന്നും ചെയ്യാനാവാത്ത അവസ്ഥ. അക്ഷര്‍ പട്ടേല്‍ സ്പിന്‍ ഓള്‍റൗണ്ടറാണെങ്കിലും ബാറ്റുകൊണ്ട് കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. പേസര്‍മാര്‍ നേടുന്ന ഓരോ റണ്‍സും മത്സരത്തില്‍ നിര്‍ണ്ണായകമാണ്. വിലപ്പെട്ട റണ്‍സ് വാലറ്റത്തിന് നല്‍കാനാവാത്തത് ഇന്ത്യ പരിശോധിക്കേണ്ടതും ശ്രദ്ധ നല്‍കി വളര്‍ത്തിക്കൊണ്ടുവരേണ്ടതുമാണ്.

Story first published: Tuesday, November 30, 2021, 13:27 [IST]
Other articles published on Nov 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+