ഇന്ത്യക്കു മുന്നില്‍ മുട്ടിടിച്ച് സൗത്താഫ്രിക്ക, പ്രതീക്ഷ മുന്‍ മുംബൈ ഇന്ത്യന്‍സ് താരത്തില്‍
ബ്ലൂംഫൊണ്ടെയ്ന്‍: ഇന്ത്യന്‍ എ ടീമിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റ് മല്‍സരത്തില്‍ സൗത്താഫ്രിക്കന്‍ എ ടീം പതറുന്നു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത സൗത്താഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടാംദിനം 89 ഓവര്‍ കഴിയുമ്പോള്‍ എട്ടു വിക്കറ്റിനു 241 റണ്‍സെന്ന നിലയിലാണ്.
കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ചില മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള ഓള്‍റൗണ്ടര്‍ മാര്‍ക്കോ ജാന്‍സെനിലാണ് സൗത്താഫ്രിക്കയുടെ പ്രതീക്ഷ. ജാന്‍സെന്‍ 44 റണ്‍സോടെ ക്രീസിലുണ്ട്. 71 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടാണ് താരത്തിന്റെ ഇന്നിങ്‌സ്. റണ്ണൊന്നുമെടുക്കാനെ ബ്യുറെന്‍ ഹെന്‍ഡ്രിക്‌സാണ് ജാന്‍സെനോടൊപ്പം ക്രീസില്‍.

സൗത്താഫ്രിക്ക പതറി
ആദ്യ ടെസ്റ്റിലേതു പോലെ വലിയ ടോട്ടല്‍ ലക്ഷ്യമിട്ട് രണ്ടാം ടെസ്റ്റില്‍ ഇറങ്ങിയ സൗത്താഫ്രിക്കയ്ക്കു ഇതാവര്‍ത്തിക്കാനായില്ല. ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ അവര്‍ പതറുകയായിരുന്നു. സൗത്താഫ്രിക്കന്‍ നിരയില്‍ ആരെയും ഫിഫ്റ്റി തികയ്ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. ജാന്‍സനെ കൂടാതെ ഒരാള്‍ മാത്രമേ 40 പ്ലസ് സ്‌കോര്‍ ചെയ്തുള്ളൂ. ജോര്‍ജ് ലിന്‍ഡെയായിരുന്നു ഇത്. അദ്ദേഹം 44 റണ്‍സ് നേടി. 63 ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സറെല്‍ എര്‍വി (38), റെയ്‌നാര്‍ഡ് വാന്‍ ടൊന്‍ഡര്‍ (34), സുബൈര്‍ ഹംസ (31), സിംതെംബ ക്വെഷില്ലെ (32) എന്നിവരാണ് 30ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരങ്ങള്‍.
നായകനും ഓപ്പണറുമായ പീറ്റര്‍ മലാനെ ഗോള്‍ഡന്‍ ഡെക്കായി ഇന്ത്യ പുറത്താക്കിയിരുന്നു. മലാന്‍ ക്രീസ് വിടുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ നാലു റണ്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാം വിക്കറ്റില്‍ എര്‍വി- ടൊന്‍ഡര്‍ ജോടി അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുമായി സൗത്താഫ്രിക്കയെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നു. 72 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. എന്നാല്‍ ടീം സ്‌കോര്‍ 76ല്‍ വച്ച് ടൊന്‍ഡര്‍ പുറത്തായതോടെ സൗത്താഫ്രിക്കയ്ക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു.

നായകന്‍ ഗോള്‍ഡന്‍ ഡെക്ക്
നായകനും ഓപ്പണറുമായ പീറ്റര്‍ മലാനെ ഗോള്‍ഡന്‍ ഡെക്കായി ഇന്ത്യ പുറത്താക്കിയിരുന്നു. മലാന്‍ ക്രീസ് വിടുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ നാലു റണ്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാം വിക്കറ്റില്‍ എര്‍വി- ടൊന്‍ഡര്‍ ജോടി അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുമായി സൗത്താഫ്രിക്കയെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നു. 72 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. എന്നാല്‍ ടീം സ്‌കോര്‍ 76ല്‍ വച്ച് ടൊന്‍ഡര്‍ പുറത്തായതോടെ സൗത്താഫ്രിക്കയ്ക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു.

പൊറെലിന് മൂന്നു വിക്കറ്റ്
ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത് ഫാസ്റ്റ് ബൗളര്‍ ഇഷാന്‍ പൊറെലായിരുന്നു. അദ്ദേഹം മൂന്നു വിക്കറ്റുകളെടുത്തു. നവദീപ് സെയ്‌നിക്കു രണ്ടു വിക്കറ്റുകള്‍ ലഭിച്ചു. അര്‍സാന്‍ നഗ്വാസല്ല, സൗരഭ് കുമാര്‍, ബാബ അപരിജിത് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.ഏഴു ബൗളര്‍മാരെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ പ്രിയങ്ക് പഞ്ചാല്‍ ഈ മല്‍സരത്തില്‍ പരീക്ഷിച്ചത്.
ആദ്യ ടെസ്റ്റിലെ ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യന്‍ ടീം ഇറങ്ങിയത്. രാഹുല്‍ ചാഹര്‍, ഉമ്രാന്‍ മാലിക്ക് എന്നിവരെ ഒഴിവാക്കിയ ഇന്ത്യ പകരം ഇഷാന്‍ കിഷനെയും കെ ഗൗതമിനെയും ഉള്‍പ്പെടുത്തുകയായിരുന്നു. ആദ്യ ടെസ്റ്റ്സമനിലയില്‍ കലാശിച്ചിരുന്നു.
ഇന്ത്യന്‍ എ ടീം പ്ലെയിങ് ഇലവന്‍
പൃഥ്വി ഷാ, പ്രിയങ്ക് പഞ്ചാല്‍ (ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍, ഹനുമാ വിഹാരി, ബാബ അപരിജിത്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, സൗരഭ് കുമാര്‍, നവദീപ് സെയ്‌നി, അര്‍സാന്‍ നഗ്വാസല്ല, ഇഷാന്‍ പൊറെല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications