For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ക്യാപ്റ്റന്മാരെ ആവിശ്യമുള്ളവര്‍ക്ക് സന്തോഷിക്കാം, അവസരം കാത്ത് ഒഴിവാക്കപ്പെട്ട അഞ്ച് താരങ്ങള്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള താരലേലം അടുത്ത മാസം നടക്കാന്‍ പോവുകയാണ്. അതിന് മുന്നോടിയായി ടീമുകള്‍ തങ്ങളുടെ താരങ്ങളെ നിലനിര്‍ത്തിക്കഴിഞ്ഞു. പല ടീമുകളും അപ്രതീക്ഷിത തീരുമാനങ്ങള്‍ എടുത്തതോടെ പല സൂപ്പര്‍ താരങ്ങളും ഇത്തവണ ലേലത്തിലേക്കെത്തിപ്പെട്ടു. പുതിയ രണ്ട് ടീമുകള്‍ തങ്ങളുടെ നിലനിര്‍ത്തുലുകള്‍ ഇനി പ്രഖ്യാപിക്കേണ്ടതായുണ്ട്. ഒരു വിദേശ താരത്തെയടക്കം മൂന്ന് താരങ്ങളെയാണ് പുതിയ ടീമുകള്‍ക്ക് നിലനിര്‍ത്താനാവുക.

1

പല ടീമുകളുടെയും നായകന്മാര്‍ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലാണുള്ളത്. അതുകൊണ്ട് തന്നെ ഇത്തവണ പല ടീമുകള്‍ക്കും നായകന്മാരെ ആവിശ്യമാണ്. ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പുറത്തുവന്നതുമുതല്‍ നായകനെ ആവിശ്യമുള്ള ടീമുകള്‍ സന്തോഷത്തിലാണ്. കാരണം ഒഴിവാക്കപ്പെട്ട താരങ്ങളില്‍ നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ കഴിയുന്നവര്‍ നിരവധിയാണ്. ഒഴിവാക്കപ്പെട്ടവരില്‍ നിന്ന് നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന അഞ്ച് സൂപ്പര്‍ ക്യാപ്റ്റന്മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: IPL 2022: നിലനിര്‍ത്തിയത് ഇവര്‍ക്ക് ലോട്ടറി, ലഭിച്ചത് 10 മടങ്ങിലധികം പ്രതിഫലം, അഞ്ച് താരങ്ങളിതാ

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒഴിവാക്കിയ ഡേവിഡ് വാര്‍ണറിന്റെ നായക മികവിനെക്കുറിച്ച് ആര്‍ക്കും എതിരഭിപ്രായം ഉണ്ടാവാന്‍ സാധ്യതയില്ല. 2016ല്‍ ഹൈദരാബാദിനെ കിരീടം ചൂടിച്ച നായകനാണ് അദ്ദേഹം. ഐപിഎല്ലില്‍ എപ്പോഴും സ്ഥിരത കാട്ടുന്ന ടീമെന്ന നിലയിലേക്ക് ഹൈദരാബാദിനെ വളര്‍ത്തിയതിന് പിന്നില്‍ വാര്‍ണറുടെ പങ്ക് ചെറുതല്ല. 2017,2019,2020 സീസണുകളിലെല്ലാം 500ന് മുകളില്‍ റണ്‍സ് നേടാനും വാര്‍ണര്‍ക്കായി. സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടാത്ത നായകനാണ് വാര്‍ണറെന്നതില്‍ അദ്ദേഹത്തിനായി വാശിയേറിയ ലേലം തന്നെ നടന്നേക്കും.

Also Read: IPL 2022: രാഹുലിനെ എന്തു കൊണ്ട് പഞ്ചാബ് നിലനിര്‍ത്തിയില്ല? വെളിപ്പെടുത്തി കുംബ്ലെ

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ആഭ്യന്തര ക്രിക്കറ്റില്‍ നിരവധി തവണ തന്റെ ക്യാപ്റ്റന്‍സി മികവ് കാട്ടിയ ശ്രേയസ് അയ്യര്‍ രണ്ട് സീസണിലാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചത്. ഒരു സീസണില്‍ പ്ലേ ഓഫിലെത്തിച്ചപ്പോള്‍ മറ്റൊരു സീസണില്‍ ഡല്‍ഹിയെ ഫൈനലിലെത്തിക്കാനുമാണ്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഡല്‍ഹിക്ക് പുറത്തായിരിക്കുകയാണ് അദ്ദേഹം. നായകനെ ആവിശ്യമുള്ള ടീമുകള്‍ക്ക് തീര്‍ച്ചയായും പരിഗണിക്കാവുന്ന താരമാണ് ശ്രേയസ് അയ്യര്‍. ബാറ്റുകൊണ്ടും മികച്ച പ്രകടനം അദ്ദേഹത്തിന് അവകാശപ്പെടാനാവും.

Also Read: IPL 2022: താരങ്ങളെ നിലനിര്‍ത്തി കഴിഞ്ഞു, ടീമുകളുടെ പേഴ്‌സില്‍ ബാക്കിയെത്ര? കണക്കുകളിതാ

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

ഇന്ത്യയുടെ ടി20 ടീം വൈസ് ക്യാപ്റ്റനാണ് കെ എല്‍ രാഹുല്‍. പഞ്ചാബ് കിങ്‌സിനെ മൂന്ന് സീസണില്‍ നയിക്കുകയും ചെയ്തു. ക്യാപ്റ്റനെന്ന നിലയില്‍ വലിയ നേട്ടങ്ങളിലേക്ക് ടീമിനെയെത്തിക്കാനായിട്ടില്ലെങ്കിലും ബാറ്റുകൊണ്ട് തകര്‍പ്പന്‍ പ്രകടനം തന്നെ അദ്ദേഹം നടത്താറുണ്ട്. 2018 മുതലുള്ള എല്ലാ സീസണിലും 500 ലധികം റണ്‍സ് രാഹുലിന്റെ പേരിലുണ്ട്. അവസാന സീസണില്‍ 626 റണ്‍സാണ് രാഹുല്‍ നേടിയത്. പുതിയതായി എത്തുന്ന ലഖ്‌നൗ ടീം രാഹുലിനായി രംഗത്തുണ്ടെന്നാണ് വിവരം. 20 കോടിക്ക് രാഹുലിനെ നായകനാക്കാന്‍ ധാരണയായെന്നും റിപ്പോര്‍ട്ടുണ്ട്.

Also Read: IPL 2022: 'ഇവരെ എന്തിന് തഴഞ്ഞു..?' അപ്രതീക്ഷിതമായി ഒഴിവാക്കപ്പെട്ട അഞ്ച് ഇന്ത്യന്‍ താരങ്ങളിതാ

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

മുന്‍ പഞ്ചാബ് കിങ്‌സ് നായകനായ ആര്‍ അശ്വിനെയും ക്യാപ്റ്റനായി പരിഗണിക്കാവുന്നതാണ്. അനുഭവസമ്പന്നനായ സ്പിന്നറാണ് അശ്വിന്‍. അതുകൊണ്ട് തന്നെ മികച്ചൊരു ടീമിനെ കിട്ടിയാല്‍ മികച്ചൊരു ഫലം സൃഷ്ടിച്ചെടുക്കാനും അശ്വിന് സാധിച്ചേക്കും. സമീപകാലത്തായി ഉജ്ജ്വല ഫോമിലുള്ള അശ്വിനെ ഡല്‍ഹി ക്യാപിറ്റല്‍സ് കൈവിട്ടിരിക്കുകയാണ്. എന്നാല്‍ അഹമ്മദാബാദ് ടീം അശ്വിനില്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ബെന്‍ സ്‌റ്റോക്‌സ്

ബെന്‍ സ്‌റ്റോക്‌സ്

ഇടവേളക്ക് ശേഷം ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്ന താരമാണ് ബെന്‍ സ്റ്റോക്‌സ്. രാജസ്ഥാന്‍ റോയല്‍സ് അദ്ദേഹത്തെ ഒഴിവാക്കിയതിനാല്‍ത്തന്നെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ലേലത്തിലേക്കെത്തും. അനുഭവസമ്പന്നനായ താരത്തെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാവുന്നതാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും മത്സരത്തെ മാറ്റിമറിക്കാന്‍ സ്റ്റോക്‌സിന് മികവുണ്ട്. വലിയ തുക തന്നെ സ്‌റ്റോക്‌സിന് ലേലത്തില്‍ ലഭിച്ചേക്കും.

Story first published: Wednesday, December 1, 2021, 16:10 [IST]
Other articles published on Dec 1, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+