IPL 2022: നിലനിര്‍ത്തിയത് ഇവര്‍ക്ക് ലോട്ടറി, ലഭിച്ചത് 10 മടങ്ങിലധികം പ്രതിഫലം, അഞ്ച് താരങ്ങളിതാ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള താരലേലം അടുത്ത മാസം നടക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ടീമുകള്‍ പുറത്തുവിട്ടുകഴിഞ്ഞു. മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ, കെകെആര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരെല്ലാം നാല് താരങ്ങളെ വെച്ച് നിലനിര്‍ത്തിയപ്പോള്‍ ആര്‍സിബി, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ മൂന്ന് താരങ്ങളെയും പഞ്ചാബ് കിങ്‌സ് രണ്ട് താരങ്ങളെയുമാണ് നിലനിര്‍ത്തിയത്.
ഇത്തവണത്തെ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവന്നപ്പോള്‍ ചില അപ്രതീക്ഷിത നീക്കങ്ങളുണ്ടായെന്ന് പറയാം. പല പ്രമുഖ താരങ്ങളെയും ടീമുകള്‍ തഴഞ്ഞു. ഇത്തവണ അടിമുടി മാറ്റങ്ങള്‍ ടീമുകളിലുണ്ടാവുമെന്നുറപ്പാണ്. ഇത്തവണ ടീമുകള്‍ നിലനിര്‍ത്തിയത് ചില താരങ്ങളെ സംബന്ധിച്ച് വന്‍ ലോട്ടറിയാണ്. ലേലത്തിലേക്ക് എത്തിയാലും ഇത്രയും തുക അവര്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം. അത്തരത്തില്‍ ഇത്തവണ നിലനിര്‍ത്തിയത് വലിയ നേട്ടമായി മാറിയ നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

വെങ്കടേഷ് അയ്യര്‍ (കെകെആര്‍)
മീഡിയം പേസ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരുടെ കരിയറിലെ മാത്രമല്ല ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച സമയമാണിത്. 2021 സീസണിന്റെ രണ്ടാം പാദത്തിലൂടെയാണ് വെങ്കടേഷ് ഐപിഎല്ലിലേക്ക് വരവറിയിച്ചത്. അതും 20 ലക്ഷം രൂപക്ക്. എന്നാല്‍ കെകെആറിനൊപ്പം നടത്തിയ ഗംഭീര പ്രകടനത്തോടെ താരത്തെ ഇന്ത്യയുടെ ദേശീയ ടീമിലേക്ക് വരെയെത്തിച്ചു. ഇന്ത്യ ഹര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായി ഓള്‍റൗണ്ടറെന്ന നിലയിലാണ് വെങ്കടേഷിനെ പരിഗണിച്ചത്.
ഇത്തവണ കെകെആര്‍ വെങ്കടേഷിനെ നിലനിര്‍ത്തുകയായിരുന്നു. 20 ലക്ഷം കഴിഞ്ഞ സീസണില്‍ ലഭിച്ച വെങ്കടേഷിന് എട്ട് കോടി രൂപയാണ് ഇത്തവണ ലഭിച്ചത്. അദ്ദേഹത്തിന് കഴിഞ്ഞ തവണ ലഭിച്ച തുകയുടെ 40 മടങ്ങാണ് ഇപ്പോഴത്തെ പ്രതിഫലം. വെങ്കടേഷ് ലേലത്തിലെത്തിയാല്‍പ്പോലും യുവതാരമായതിനാല്‍ ഇത്രയും തുക ലഭിക്കാന്‍ സാധ്യത കുറവാണ്.

റുതുരാജ് ഗെയ്ക്‌വാദ് (സിഎസ്‌കെ)
റുതുരാജ് ഗെയ്ക് വാദിനെ സിഎസ്‌കെ നിലനിര്‍ത്തുമെന്നുറപ്പായിരുന്നു. കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പിനുടമയാണ് റുതുരാജ്. 20 ലക്ഷത്തിന് 2020ലാണ് സിഎസ്‌കെ യുവതാരത്തെ ടീമിലെത്തിച്ചത്. അരങ്ങേറ്റ സീസണിന്റെ അവസാന മൂന്ന് മത്സരത്തിലും അര്‍ധ സെഞ്ച്വറിയടിച്ച് മികവ് തെളിയിച്ച അദ്ദേഹം അവസാന സീസണില്‍ ഗംഭീര ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. ഇത്തവണ ആറ് കോടി രൂപയ്ക്കാണ് സിഎസ്‌കെ റുതുരാജിനെ നിലനിര്‍ത്തിയത്. കഴിഞ്ഞ വര്‍ഷത്തെ പ്രതിഫലത്തില്‍ നിന്ന് 30 മടങ്ങാണ് അദ്ദേഹത്തിന് ഇത്തവണ ലഭിച്ചത്. റുതുരാജിനെ സംബന്ധിച്ച് വലിയ നേട്ടമാണിത്.

അര്‍ഷദീപ് സിങ് (പഞ്ചാബ് കിങ്‌സ്)
പഞ്ചാബ് കിങ്‌സ് രണ്ട് താരങ്ങളെയാണ് നിലനിര്‍ത്തിയത്. അതിലൊരാള്‍ അര്‍ഷദീപ് സിങ്ങാണ്. 20 ലക്ഷം രൂപ അവസാന സീസണില്‍ പ്രതിഫലം വാങ്ങിയ അര്‍ഷദീപിനെ ഇത്തവണ നാല് കോടി രൂപയ്ക്കാണ് പഞ്ചാബ് നിലനിര്‍ത്തിയത്. അവസാന സീസണിലെ തുകയില്‍ നിന്ന് 20 മടങ്ങാണ് ഇത്തവണത്തെ അര്‍ഷദീപിന്റെ പ്രതിഫലം. അവസാന സീസണില്‍ മികച്ച പ്രകടനമാണ് അര്‍ഷദീപ് നടത്തിയത്. അഞ്ച് വിക്കറ്റ് പ്രകടനമടക്കം നടത്താന്‍ പേസര്‍ക്ക് സാധിച്ചിരുന്നു.

മായങ്ക് അഗര്‍വാള്‍ (പഞ്ചാബ് കിങ്‌സ്)
പഞ്ചാബ് കിങ്‌സ് മായങ്ക് അഗര്‍വാളിനെ നിലനിര്‍ത്തി. 12 കോടി രൂപയ്ക്കാണ് മായങ്കിനെ നിലനിര്‍ത്തിയത്. കെ എല്‍ രാഹുലിന്റെ അഭാവത്തിലാണ് മായങ്കിനെ നിലനിര്‍ത്തിയത്. 2018ലെ ലേലത്തില്‍ ഒരു കോടി രൂപയ്ക്കാണ് പഞ്ചാബ് മായങ്കിനെ സ്വന്തമാക്കിയത്. ഇത്തവണയത് ഒട്ടയടിക്ക് 12 കോടിയായി. 12 മടങ്ങാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന പ്രതിഫലം. മായങ്കിനെ ക്യാപ്റ്റനാക്കാനാനും സാധ്യതയുണ്ട്.

അബ്ദുല്‍ സമദ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അബ്ദുല്‍ സമദിനെ നിലനിര്‍ത്തിയത് നാല് കോടി രൂപയ്ക്കാണ്. 20 ലക്ഷമായിരുന്നു അവസാന സീസണിലെ അദ്ദേഹത്തിന്റെ പ്രതിഫലം. അവിടെ നിന്നാണ് ഇപ്പോള്‍ ഇത്രയും വലിയ തുക സമദിന് ലഭിച്ചത്. ഓള്‍റൗണ്ടറായ താരത്തിന് 20 മടങ്ങ് പ്രതിഫലമാണ് ലഭിച്ചിരിക്കുന്നത്. താരത്തെ നിലനിര്‍ത്തിയത് തന്നെ അപ്രതീക്ഷിതമായാണെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications