IPL 2022: സിഎസ്‌കെയുടെ അടുത്ത ക്യാപ്റ്റന്‍ ജഡേജ! ധോണിയുടെ നീക്കം ശരി വയ്ക്കുന്നതായി ഉത്തപ്പ
ഐപിഎല്ലിന്റെ 15ാം സീസണിനു മുന്നോടിയായി വിവിധ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയ കളിക്കാരുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സ് നിലനിര്‍ത്തിയിട്ടുള്ളത് നാലു പേരെയാണ്. എന്നാല്‍ ആദ്യത്തെയാള്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയായിരുന്നില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ധോണിക്കു പകരം സിഎസ്‌കെ ആദ്യം നിലനിര്‍ത്താന്‍ തീരുമാനിച്ചത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയാണ്. ഇതോടെ ഏറ്റവുമുയര്‍ന്ന പ്രതിഫലവും ലഭിക്കുന്നത് ജഡ്ഡുവിനായിരിക്കും. 16 കോടിയാണ് അദ്ദേഹത്തിന്റെ ശമ്പളം. രണ്ടാമതായി നിലനിര്‍ത്തിയ ധോണിക്കാവട്ടെ 12 കോടിയായിരിക്കും ലഭിക്കുന്നത്.
ലിസ്റ്റ് പുറത്തുവിട്ടതിനു പിന്നാലെ ധോണിക്കു ശേഷം സിഎസ്‌കെയുടെ അടുത്ത ക്യാപ്റ്റന്‍ ജഡേജയായിരിക്കുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് കഴിഞ്ഞ സീസണില്‍ ടീമിന്റെ ഭാഗമായിരുന്ന റോബിന്‍ ഉത്തപ്പ. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധോണിക്കു ശേഷം ജഡേജ
സിഎസ്‌കെ ജഡേജയെ ആദ്യം നിലനിര്‍ത്തിയതിനു പിന്നില്‍ ധോണിയായിരിക്കുമെന്നു തനിക്കുറപ്പുണ്ടെന്നു ഉത്തപ്പ പറഞ്ഞു. ഇതു ചെയ്തത് ധോണിയായിരിക്കുമെന്നു എനിക്കുറപ്പാണ്. സിഎസ്‌കെയില്‍ ജഡേജയുടെ മൂല്യമെന്താണെന്നു അദ്ദേഹത്തിനറിയാം. എംഎസ് ധോണി വിരമിച്ചാല്‍ ഭാവിയില്‍ സിഎസ്‌കെ ടീമിനെ നയിക്കാന്‍ പോവുന്നരില്‍ ഒരാള്‍ കൂടിയായിരിക്കും ജഡേജയെന്നാണ് ഞാന്‍ കരുതുന്നത്. അര്‍ഹതപ്പെട്ടതു തന്നെയാണ് ഇപ്പോള്‍ ആദ്യം നിലനിര്‍ത്തിയതിലൂടെ സിഎസ്‌കെ നല്‍കിയിരിക്കുന്നതെന്നും ഉത്തപ്പ നിരീക്ഷിച്ചു.

പാര്‍ഥീവിനും ഇതേ അഭിപ്രായം
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അടുത്ത ക്യാപ്റ്റനായി രവീന്ദ്ര ജഡേജ എത്തിയേക്കുമെന്ന ഉത്തപ്പയുടെ അഭിപ്രായത്തോടു താനും അനൂകുലിക്കുന്നതായി ഷോയില്‍ പങ്കെടുത്ത മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍ പറഞ്ഞു. അടുത്ത ക്യാപ്റ്റനാക്കുന്നതിനു വേണ്ടിയാണ് സിഎസ്‌കെ ജഡേജയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. ഒരു കളിക്കാരനെന്ന നിലയില്‍ മിടുക്കനാണ് അദ്ദേഹം. ടെസ്റ്റ് ക്രിക്കറ്റിലും ജഡേജ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. ഏകദിന ക്രിക്കറ്റില്‍ ആറാം നമ്പറിലും ഇന്ത്യക്കു വേണ്ടി വളരെ മികച്ച ബാറ്റിങ് അദ്ദേഹം കാഴ്ചവയ്ക്കുന്നത് നമ്മള്‍ കണ്ടു. അതുകൊണ്ടു തന്നെ ചെന്നൈയുടെ ക്യാപ്റ്റനെന്ന ഉത്തരവാദിത്വവും ജഡേജ ഏറ്റെടുക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എംഎസ് ധോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചാല്‍ പകരക്കാരനായി സിഎസ്‌കെയുടെ നായകസ്ഥാനമേറ്റെടുക്കുന്നത് ജഡേജയായിരിക്കുമെന്നും താന്‍ കരുതുന്നതായി പാര്‍ഥീവ് കൂട്ടിച്ചേര്‍ത്തു.

ബാലാജി പറഞ്ഞത്
പുതിയ സീസണിനു മുന്നോടിയായി സിഎസ്‌കെ നിലനിര്‍ത്തേണ്ടവരില്‍ രവീന്ദ്ര ജഡേജയെ ഒന്നാംസ്ഥാനത്തേക്കു കൊണ്ടു വന്നത് നായകന്‍ എംഎസ് ധോണി തന്നെയാണെന്നു ടീമിന്റെ ബൗളിങ് കോച്ചായ ലക്ഷ്മപതി ബാലാജി വ്യക്തമാക്കി. ഒന്നാം നമ്പര്‍ മഹി ഭായി ജഡേജയ്ക്കു നല്‍കുകയായിരുന്നു. ടീമിന് എന്താണ് ആവശ്യമെന്നു ധോണിയേക്കാള്‍ നന്നായി അറിയുന്ന മറ്റാരുമില്ല. എല്ലായ്‌പ്പോഴും ഞങ്ങളുടെ ക്യാപ്റ്റന്‍ അദ്ദേഹം തന്നെയായിരിക്കുമെന്നും ബാലാജി പറഞ്ഞിരുന്നു.

ജഡേജയും സിഎസ്‌കെയും
രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിച്ചുകൊണ്ടായിരുന്നു ജഡേജ ഐപിഎല്ലില്‍ തുടങ്ങിയത്. 2011ല്‍ അദ്ദേഹം കൊച്ചി ടസ്‌കേഴ്‌സ് കേരളയുടെ ഭാഗമായി. 2012ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയതോടെ ജഡ്ഡുവിന്റെ കരിയര്‍ മറ്റൊരു തലത്തിലേക്കുയര്‍ന്നു. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലേക്കു അദ്ദേഹം വളരുന്നത് സിഎസ്‌കെയില്‍ വച്ചാണ്. 2015 വരെ ജഡേജ മഞ്ഞക്കുപ്പായത്തിലൂണ്ടായിരുന്നുന്നു. എന്നാല്‍ സിഎസ്‌കെയ്ക്കു രണ്ടു വര്‍ഷത്തെ സസ്‌പെന്‍ഷന്‍ നേരിട്ടതോടെ അദ്ദേഹം 2016ല്‍ ഹോം ഫ്രാഞ്ചൈസിയായ ഗുജറാത്ത് ലയണ്‍സിലെത്തി. രണ്ടു സീസണ്‍ അദ്ദേഹം അവര്‍ക്കു വേണ്ടി കളിച്ചു.
2018ല്‍ സിഎസ്‌കെ ഐപിഎല്ലിലേക്കു മടങ്ങിയെത്തിയപ്പോള്‍ അവര്‍ തിരിച്ചുകൊണ്ടുവന്നവരില്‍ ജഡേജയുമുണ്ടായിരുന്നു. പിന്നീട് ജഡ്ഡുവിനെ ചെന്നൈ കൈവിട്ടിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications