For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഹാര്‍ദിക്കിനെ മുംബൈ ഒഴിവാക്കാന്‍ ഒരൊറ്റ കാരണം മാത്രം- വെറ്റോറി പറയുന്നു

നാലു പേരെയാണ് മുംബൈ നിലനിര്‍ത്തിയത്

1

ഐപിഎല്ലിന്റെ മെഗാ ലേലത്തിനു മുന്നോടിയായി മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയവരില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയില്ലായിരുന്നു. മൂന്നു ഇന്ത്യന്‍ താരങ്ങളും ഒരു വിദേശിയുമടക്കം നാലു പേരെയാണ് മുംബൈ നിലനിര്‍ത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവരാണ് നിലനിര്‍ത്തപ്പെട്ട ഇന്ത്യക്കാര്‍. ഏക വിദശ താരം കരെണ്‍ പൊള്ളാര്‍ഡായിരുന്നു.

ഒരു സമയത്ത് മുംബൈയുടെ ഏറ്റവും വലിയ മാച്ച് വിന്നര്‍മാരില്‍ ഒരാളായിരുന്നു ഹാര്‍ദിക്. എന്തുകൊണ്ടാണ് അദ്ദേഹത്തെ മുംബൈ നിലനിര്‍ത്താതിരുന്നതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ നൂസിലാന്‍ഡ് ഇതിഹാസം ഡാനിയേല്‍ വെറ്റോറി.

 പണമാണ് പ്രശ്‌നം

പണമാണ് പ്രശ്‌നം

സാമ്പത്തികമാണ് ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ കൈവിടാനുള്ള പ്രധാനപ്പെട്ട കാരണമെന്നു വെറ്റോറി അഭിപ്രായപ്പെട്ടു. സിംപിളായി പറഞ്ഞാല്‍ പണമാണ് ഹാര്‍ദിക്കിനെ മുംബൈ ഒഴിവാക്കാന്‍ കാരണം. ഹാര്‍ദിക്കിനെ വേണ്ടാതിരുന്നിട്ടല്ല മുംബൈ ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്. മുംബൈ മാത്രമല്ല ഏതൊരു ഫ്രാഞ്ചൈസിയും ആഗ്രഹിക്കുന്ന താരമാണ് അദ്ദേഹം. പക്ഷെ രോഹിത് ശര്‍മയും ജസ്പ്രീത് ബുംറയും നിലനിര്‍ത്തപ്പെടേണ്ട കളിക്കാരുടെ ആദ്യ രണ്ടു സ്ഥാനങ്ങള്‍ കൈക്കലാക്കിയതിനാല്‍ ഹാര്‍ദിക്കിന് ഒഴിവില്ലായിരുന്നുവെന്നും വെറ്റോറി വിലയിരുത്തി.

 ഹാര്‍ദിക്കിനെ ഉള്‍ക്കൊള്ളിക്കാനായില്ല

ഹാര്‍ദിക്കിനെ ഉള്‍ക്കൊള്ളിക്കാനായില്ല

നിര്‍ഭാഗ്യവശാല്‍ സ്വന്തം വിജയത്തിന്റെ ഫലം തന്നെയാണ് മുംബൈ ഇപ്പോള്‍ അനുഭവിക്കുന്നതെന്നു പറയാം. നേരത്തേ കെകെആര്‍ ഉടമ വെങ്കി മൈസൂര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള കാര്യമാണിത്. നിങ്ങള്‍ ചില കളിക്കാരെ വളര്‍ത്തിക്കൊണ്ടു വരും, ഒരു ഘട്ടത്തില്‍ അവര്‍ ടീമിന്റെ അവിഭാജ്യ ഘടകമായി തീരുകയും ചെയ്യും, പക്ഷെ പിന്നീട് അവരെ നിലനിര്‍ത്തുകയെന്നത് വളരെയധികം ബുദ്ധിമുട്ടായി മാറുകയും ചെയ്യും. ഹഹാര്‍ദിക് പാണ്ഡ്യക്കു മുംബൈ വലിയ പരിഗണ തന്നെ നല്‍കിയിട്ടുണ്ടാവുമെന്ന് എനിക്കുറപ്പാണ്. പക്ഷെ അദ്ദേഹത്തെ ഉള്‍ക്കൊള്ളിക്കാന്‍ അവര്‍ക്കു സാധിച്ചില്ലെന്നും വെറ്റോറി നിരീക്ഷിച്ചു.
മെഗാ ലേലത്തില്‍ ഹാര്‍ദിക്കിനെ തിരിച്ചുപിടിക്കാന്‍ മുംബൈയ്ക്കു സാധിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്. അതിനു കഴിഞ്ഞില്ലെങ്കില്‍ ഹാര്‍ദിക്കും മുംബൈയും തമ്മിലുള്ള ഏഴു വര്‍ഷം നീണ്ട ബന്ധത്തിന് അവസാനമാവും. 2015ല്‍ 10 ലക്ഷം രൂപയ്ക്കു മുംബൈയിലെത്തിയ താരം പിന്നീട് 11 കോടിയിലേക്കു കുതിക്കുകയായിരുന്നു. ടീമിനായി 92 മല്‍സരങ്ങളില്‍ നിന്നും 153.91 സ്‌ട്രൈക്ക് റേറ്റോടെ 1476 റണ്‍സും 42 വിക്കറ്റുകളും ഹാര്‍ദിക്കിന്റെ പേരിലുണ്ട്.

സൂര്യയെ നിലനിര്‍ത്താന്‍ കാരണം

സൂര്യയെ നിലനിര്‍ത്താന്‍ കാരണം

ഇഷാന്‍ കിഷനു പകരം എന്തുകൊണ്ടായിരിക്കാം സൂര്യകുമാര്‍ യാദവിനെ മുംബൈ നിലനിര്‍ത്തിയതെന്നും വിശദമാക്കിയിരിക്കുകയാണ് വെറ്റോറി. സൂര്യകുമാര്‍ യാദവ് മെഗാ ലേലത്തിലേക്കു പോയിരുന്നെങ്കില്‍ ഏറ്റവും കുറഞ്ഞത് എട്ടു കോടിയെങ്കിലും ലഭിക്കുമെന്നുറപ്പാണ്. പക്ഷെ തന്റെ ഏറ്റവും മികച്ച സീസണ്‍ മുംബൈയ്‌ക്കൊപ്പമായിരുന്നെന്നു സൂര്യക്കറിയാം. അവിടെ കളിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെടുന്നു, ഫ്രാഞ്ചൈസിയെയും ഇഷ്ടപ്പെടുന്നു. വാംഖഡെ സ്റ്റേഡിയവും ഇഷ്ടമാണ്. ഈ ഘടകങ്ങളൊക്കെ ആയിരിക്കാം മുംബൈയ്‌ക്കൊപ്പം തുടരാന്‍ സൂര്യകുമാറിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുകയെന്നു വെറ്റോറി നിരീക്ഷിച്ചു.
രോഹിത്തിനെ 16 കോടി രൂപയ്ക്കും ബുംറയെ 12 കോടി രൂപയ്ക്കും സൂര്യയെ എട്ടു കോടി രൂപയ്ക്കും പൊള്ളാര്‍ഡിനെ ആറു കോടി രൂപയ്ക്കുമാണ് മുംബൈ നിലനിര്‍ത്തിയത്.

രണ്ടു വഴികളും കാണാം

രണ്ടു വഴികളും കാണാം

നമുക്ക് രണ്ടു വഴികളിലൂടെ കാര്യങ്ങളെ നോക്കാം. ഒരു കളിക്കാരനു മറ്റെവിടെയെങ്കിലും പോവുന്നതിനെക്കുറിച്ചും അതിലൂടെ ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ചും വ്യത്യസ്തമായി എന്തിനെങ്കിലും ശ്രമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാമെന്നതുമാണ് ആദ്യത്തെ വഴി.
എന്നാല്‍ നിലവിലെ ഫ്രാഞ്ചൈസിക്കൊപ്പമുള്ള സമയം ആസ്വദിക്കുന്നതിനെക്കുറിച്ചും താരത്തിനു ആലോചിക്കാം. അതിനു വേണ്ടി ലേലത്തിലേക്കു പോയി കൂടുതല്‍ പണം ലഭിക്കുന്നതു വേണ്ടെന്നു വയ്ക്കാനും അയാള്‍ തയ്യാറാവും. മാത്രമല്ല വേറൊരു ഫ്രാഞ്ചൈസിയിലേക്കു മാറുന്നത് അത്ര സുഖരമാവില്ലെന്നും ഇയാള്‍ക്കു തോന്നാമെന്നതാണ് രണ്ടാമത്തെ വഴി. സൂര്യ ഇതില്‍ രണ്ടാമത്തേതാണ് തിരഞ്ഞെടുത്തതെന്നും വെറ്റോറി ചൂണ്ടിക്കാട്ടി.

Story first published: Wednesday, December 1, 2021, 17:53 [IST]
Other articles published on Dec 1, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+