Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവന്‍ ബാറ്റിങ് മറന്നു!! ശ്രദ്ധ മറ്റൊരു കാര്യത്തില്‍, സൂപ്പര്‍ താരത്തിനെതിരേ ശ്രീകാന്ത്

കൊല്‍ക്കത്ത: രണ്ടു തവണ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിന്റെ ചീട്ട് കീറി ടീം ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ലോക കിരീടമെന്ന ലക്ഷ്യത്തിലേക്ക് ടീം ഇന്ത്യ ഒരുപടി കൂടി അടുത്തിരിക്കുകയാണ്. ഇനി സെമി ഫൈനലില്‍ ഇംഗ്ലണ്ടാണ് സൂര്യകുമാര്‍ യാദവിനെയും സംഘത്തെയും കാത്തിരിക്കുന്നത്.

ക്വാര്‍ട്ടര്‍ ഫൈനലിനു തൂല്യമായി മാറിയ അവസാന സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ വിന്‍ഡീസിനെ അഞ്ചു വിക്കറ്റിനു വീഴ്ത്തിയാണ് ഇന്ത്യയുടെ സെമി പ്രവേശനം. ഈ മല്‍സരത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ഇന്നിങ്‌സിനെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ലോകകപ്പ് വിന്നറും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്.

SURYAKUMAR YADAV T20 WC 2026

ക്യാപ്റ്റന്റെ കളി കെട്ടഴിച്ച് മികച്ചൊരു ഇന്നിങ്‌സ് അദ്ദേഹം പുറത്തെടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും 16 ബോളില്‍ 18 റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. ഈ മല്‍സരത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം ചെയ്യവെയാണ് സൂര്യയുടെ ബാറ്റിങിനെ ശ്രീകാന്ത് വിമര്‍ശിച്ചത്.

സൂര്യയുടെ ശ്രദ്ധ

സൂര്യകുമാര്‍ യാദവിന്റെ ശ്രദ്ധ മുഴുവന്‍ ഇപ്പോള്‍ ക്യാപ്റ്റന്‍സിയിലാണെന്നും അതാണ് ബാറ്റിങ് പാളുന്നതെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് കെ ശ്രീകാന്ത്. സൂര്യ ഇപ്പോള്‍ ക്യാപ്റ്റന്‍സിയില്‍ കൂടുതലായി ശ്രദ്ധിക്കുന്നതു പോലെയാണ് കാണപ്പെടുന്നത്. അവന്‍ സ്വന്തം ബാറ്റിങിനെ കുറിച്ച് മറന്നു പോവുകയാണ്.

കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ക്യാപ്റ്റന്റെ ഇന്നിങ്‌സ് കളിക്കാനും ജയിക്കാനുമുള്ള മഹത്തായ അവസരമാണ് സൂര്യക്കു ലഭിച്ചത്. കൊല്‍ക്കത്തയില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിക്കുകയെന്നത് വലിയ കാര്യമാണെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

ഗംഭീറിനു പ്രശംസ

സഞ്ജു സാംസണില്‍ വിശ്വാസമര്‍പ്പിക്കുകയും ടി20 ലോകകപ്പില്‍ അവസരങ്ങള്‍ നല്‍കുകയും ചെയ്ത ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെയും ടീം മാനേജ്‌മെന്റിനെയും കെ ശ്രീകാന്ത് പ്രശംസിക്കുകയും ചെയ്തു. പുറത്താവാതെ 97 റണ്‍സുമായി വെസ്റ്റ് ഇന്‍ഡീസിനെതിരേ സഞ്ജു ടീമിന്റെ വിജയശില്‍പ്പി

ടീം മാനേജ്‌മെന്റിനെയും ഗൗതം ഗംഭീറിനെയും ഞാന്‍ അഭിനന്ദിക്കുകയാണ്. അവര്‍ സഞ്ജു സാംസണിലേക്കു തിരികെ പോയി. പക്ഷെ റിങ്കു സിങ് കുറച്ചു മല്‍സരങ്ങളില്‍ ബാറ്റിങില്‍ ക്ലിക്കായിരുന്നെങ്കില്‍ സഞ്ജുവിനു കളിക്കാന്‍ അവസരം ലഭിക്കില്ലായിരുന്നു.

SANJU GAMBHIR T20 WC 2026

രണ്ടു പേരും നേരത്തേ നിരാശപ്പെടുത്തിയവരാണ്. പക്ഷെ രണ്ടിലൊരാള്‍ക്കു കളിച്ചേ തീരുകയുള്ളൂ. പക്ഷെ ഈ മല്‍സരത്തിലെ ഇന്നിങ്‌സോടെ സഞ്ജു സ്വയം തെളിയിച്ചു കഴിഞ്ഞു. ഇനിയങ്ങോട്ട് ഓപ്പണിങ് സ്ഥാനത്തു നിങ്ങള്‍ക്കു അവനെ തൊടാനും സാധിക്കില്ലെന്നും ശ്രീകാന്ത് നിരീക്ഷിച്ചു.

സഞ്ജുവിനെ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മറ്റാരും 30 റണ്‍സ് പോലും തികച്ചില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. 27 റണ്‍സെടുത്ത തിലക് വര്‍മ മാത്രമാണ് 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു ഏകതാരം.

ഇംഗ്ലണ്ട് വിറയ്ക്കുന്നുണ്ടാവും

വ്യാഴാഴ്ച മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിസുള്ള സെമി ഫൈനല്‍ പോരാട്ടം നടക്കാനിരിക്കുന്നത്. കഴിഞ്ഞ ടി20 ലോകകപ്പ് സെമിയുടെ റീപ്ലേ കൂടിയാണിത്. ഇംഗ്ലണ്ടിനെ തകര്‍ത്ത് വീണ്ടുമൊരു ഫൈനല്‍ ബെര്‍ത്താണ് ഇന്ത്യ സ്വപ്‌നം കാണുന്നത്.

വെസ്റ്റ് ഇന്‍ഡീസിനെതിരേ സൂപ്പര്‍ എട്ടില്‍ ഇന്ത്യന്‍ ടീം നേടിയ വിജയത്തിനു ശേഷം ഇംഗ്ലണ്ട് വിറയ്ക്കുകയായിരിക്കുമെന്നാണ് കെ ശ്രീകാന്ത് അഭിപ്രായപ്പെട്ടത്.

ഇന്ത്യയുടെ ഈ വിജയത്തിനു ശേഷം ഇംഗ്ലണ്ട് വിറയ്ക്കുന്നുണ്ടാവും. ഇന്ത്യന്‍ ടീമില്‍ ഇപ്പോഴുള്ള പല താരങ്ങളുടെയും ഹോംഗ്രൗണ്ടോ, അവര്‍ അങ്ങനെ സ്വീകരിക്കകുകയോ ചെയ്തിട്ടുള്ള ഗ്രൗണ്ടാണ് മുംബൈ എന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, March 2, 2026, 17:37 [IST]
Other articles published on Mar 2, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+