For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'ഏത് വമ്പന്മാരെയും ഇവര്‍ വീഴ്ത്തും', ഒഴിവാക്കപ്പെട്ട താരങ്ങളുടെ മികച്ച പ്ലേയിങ് 11 ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായി നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ഇന്നലെ പുറത്തുവന്നിരിക്കുകയാണ്. ഇത്തവണ നാല് താരങ്ങളെ വീതം നിലനിര്‍ത്തിയത് നാല് ടീമുകള്‍ മാത്രമാണ്. മുംബൈ,സിഎസ്‌കെ,ഡല്‍ഹി,കെകെആര്‍ ടീമുകളാണ് നാല് താരങ്ങളെ വീതം നിലനിര്‍ത്തിയത്. പഞ്ചാബ് രണ്ട് താരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ രാജസ്ഥാനും ഹൈദരാബാദും ആര്‍സിബിയും മൂന്ന് താരങ്ങളെ വീതവും നിലനിര്‍ത്തി.

1

പല പ്രമുഖ താരങ്ങളും ഇത്തവണ ഒഴിവാക്കപ്പെട്ടു എന്നതാണ് പ്രധാന കാര്യം. ഇത് താരലേലത്തെ വളരെ ആവേശകരമാക്കും. ഒഴിവാക്കപ്പെട്ടവരിലെ പ്രമുഖരിലെ ആറ് പേര്‍ പുതിയ ടീമുകളോടൊപ്പം പോകാനാണ് സാധ്യത. മറ്റുള്ളവര്‍ ലേലത്തിലേക്ക് എത്തിപ്പെടും. ഇത്തവണ ഒഴിവാക്കപ്പെട്ട താരങ്ങളെ പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11 പരിശോധിച്ചാല്‍ ഏത് ടീമിനെയും വീഴ്ത്താന്‍ കെല്‍പ്പുള്ളവരാണെന്ന് തന്നെപറയാം. ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ട താരങ്ങളുടെ മികച്ച പ്ലേയിങ് 11ല്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം.

Also Read: IND vs NZ: കോലിയെത്തും, കൂടുതല്‍ കരുത്തോടെ ഇന്ത്യ രണ്ടാംടെസ്റ്റിന്- ശ്രേയസ് കളിക്കുമോ? സാധ്യതാ ടീം

2

ഓപ്പണര്‍മാരായി ഡേവിഡ് വാര്‍ണറും കെ എല്‍ രാഹുലുമാണ് ഉണ്ടാവുക. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഡേവിഡ് വാര്‍ണറെ ഒഴിവാക്കിയപ്പോള്‍ കെ എല്‍ രാഹുല്‍ പഞ്ചാബ് കിങ്‌സ് വിട്ടാണെത്തുന്നത്. രണ്ട് പേര്‍ക്കും ഐപിഎല്ലില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ളവരാണ്. രാഹുല്‍ 2018 മുതല്‍ കളിച്ച സീസണിലെല്ലാം 500ലധികം റണ്‍സ് നേടിയിട്ടുണ്ട്. അവസാന സീസണിലെ വാര്‍ണറുടെ പ്രകടനം അല്‍പ്പം മോശമായിരുന്നെങ്കിലും ടി20 ലോകകപ്പിലെ താരമായി വാര്‍ണര്‍ ഫോമിലേക്ക് മടങ്ങിയെത്തി. ടീമിന്റെ നായകന്‍ വാര്‍ണറാണ്.

Also Read: IPL 2022: ഒഴിവാക്കിയവര്‍ ഞെട്ടും, ഈ അഞ്ച് പേരും കോടികള്‍ വാരും, കൂടുതല്‍ പ്രതിഫലം ആര് നേടും?

3

മൂന്നാം നമ്പറില്‍ സിഎസ്‌കെ ഒഴിവാക്കിയ ഫഫ് ഡുപ്ലെസിസാണ്. അവസാന സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഡുപ്ലെസിസ്. സ്ഥിരതയോടെ കളിച്ച ഡുപ്ലെസിസ് 700ലധികം റണ്‍സാണ് നേടിയത്. നാലാം നമ്പറില്‍ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ഇഷാന്‍ കിഷനാണ്. മുംബൈ ഇന്ത്യന്‍സാണ് ഇഷാന്‍ കിഷനെ ഒഴിവാക്കിയത്. സൂര്യകുമാറിനെ നിലനിര്‍ത്തി ഇഷാനെ മുംബൈ ഒഴിവാക്കുകയായിരുന്നു.

Also Read: IPL 2022: ഈ മൂന്ന് ടീമുകള്‍ പാടുപെടും, മികച്ചൊരു ടീമിനെ സൃഷ്ടിച്ചെടുക്കുക കടുപ്പമാവുമെന്നുറപ്പ്

4

അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യരിനാണ് അവസരം. രണ്ട് സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ച താരമാണ് ശ്രേയസ് അയ്യര്‍. എന്നാല്‍ റിഷഭ് പന്തിനെ നായകസ്ഥാനത്ത് നിലനിര്‍ത്തി ശ്രേയസിനെ ഡല്‍ഹി ഒഴിവാക്കുകയായിരുന്നു. ആറാമനായി മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ്. തുടര്‍ച്ചയായി പരിക്കേറ്റതും ഫോം ഔട്ടായതുമാണ് ഏഴ് വര്‍ഷത്തിന് ശേഷം മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക്കിനെ ഒഴിവാക്കാന്‍ കാരണം.എന്നാല്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ടി20യില്‍ മാറ്റിനിര്‍ത്താനാവാത്ത റെക്കോഡുള്ള താരമാണ് അദ്ദേഹം. ഏഴാമന്‍ റാഷിദ് ഖാനാണ്. സ്പിന്നുകൊണ്ട് വിസ്മയം തീര്‍ക്കുന്ന റാഷിദ് ഖാനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒഴിവാക്കുകയായിരുന്നു. 12 കോടി ഓഫര്‍ ചെയ്തിട്ടും നിരസിച്ചാണ് റാഷിദ് ഹൈദരാബാദ് വിട്ടത്.

Also Read: IPL 2022: 'നിലനിര്‍ത്തല്‍ ഇവര്‍ക്ക്നഷ്ടം', പ്രതിഫലം കുറക്കേണ്ടി വന്ന നാല് സൂപ്പര്‍ താരങ്ങളിതാ

5

എട്ടാം നമ്പറില്‍ ആര്‍സിബി ഒഴിവാക്കിയ ഹര്‍ഷല്‍ പട്ടേലാണ്. അവസാന സീസണിലെ പര്‍പ്പിള്‍ ക്യാപ്പിനുടമയാണ് ഹര്‍ഷല്‍. ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചിട്ടും ഹര്‍ഷലിനെ ആര്‍സിബി കൈവിട്ടു. ഇതിനിടെ ഇന്ത്യന്‍ ടീമിലും അരങ്ങേറ്റം നടത്താന്‍ ഹര്‍ഷലിന് സാധിച്ചിരുന്നു. ഒമ്പതാമനായി സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ്. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് ഭുവിയെങ്കിലും സമീപകാല പ്രകടനം മോശമായതിനാല്‍ ഹൈദരാബാദ് കൈവിടുകയായിരുന്നു.

Also Read: IPL 2022: അതു സംഭവിച്ചാല്‍ രാഹുല്‍ ചരിത്രം കുറിക്കും! പുതിയ തട്ടകം ലഖ്‌നൗ ആവുമോ?

6

10ാം നമ്പറില്‍ യുസ് വേന്ദ്ര ചഹാലാണ്. ആര്‍സിബിയുടെ സൂപ്പര്‍ സ്പിന്നറായിരുന്നു ചഹാല്‍. ടീമിനായി കൂടുതല്‍ വിക്കറ്റ് നേടിയതും അദ്ദേഹമാണ്. എന്നാല്‍ സമീപകാലത്തെ പ്രകടനം വിലയിരുത്തി ചഹാലിനെ ആര്‍സിബി ഒഴിവാക്കുകയായിരുന്നു. 11ാമന്‍ ട്രന്റ് ബോള്‍ട്ടാണ്. സൂപ്പര്‍ പേസറെ മുംബൈ ഇന്ത്യന്‍സാണ് കൈവിട്ടത്. സമീപകാലത്തായി ഗംഭീര പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിരുന്നു.

പ്ലേയിങ് 11:ഡേവിഡ് വാര്‍ണര്‍,കെ എല്‍ രാഹുല്‍,ഫഫ് ഡുപ്ലെസിസ്,ഇഷാന്‍ കിഷന്‍,ശ്രേയസ് അയ്യര്‍,ഹര്‍ദിക് പാണ്ഡ്യ,റാഷിദ് ഖാന്‍,ഹര്‍ഷല്‍ പട്ടേല്‍,ഭുവനേശ്വര്‍ കുമാര്‍,യുസ് വേന്ദ്ര ചഹാല്‍,ട്രന്റ് ബോള്‍ട്ട്.

Story first published: Wednesday, December 1, 2021, 18:05 [IST]
Other articles published on Dec 1, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+