വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഈ മൂന്ന് ടീമുകള്‍ പാടുപെടും, മികച്ചൊരു ടീമിനെ സൃഷ്ടിച്ചെടുക്കുക കടുപ്പമാവുമെന്നുറപ്പ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായി മെഗാ ലേലം അടുത്ത മാസം നടക്കാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായി നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ടീമുകള്‍ പുറത്തുവിട്ടുകഴിഞ്ഞു. പല താരങ്ങളും നാല് താരങ്ങളെ നിലനിര്‍ത്താതിരുന്നതോടെ വലിയ അഴിച്ചുപണികള്‍ തന്നെ അടുത്ത സീസണില്‍ ഉണ്ടായേക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. സിഎസ്‌കെ എംഎസ് ധോണിയെയടക്കം നിലനിര്‍ത്തിയാണ് അടുത്ത സീസണിലേക്കുള്ള തന്ത്രം മെനയുന്നത്.

ഇന്ത്യക്കു മുന്നില്‍ മുട്ടിടിച്ച് സൗത്താഫ്രിക്ക, പ്രതീക്ഷ മുന്‍ മുംബൈ ഇന്ത്യന്‍സ് താരത്തില്‍ഇന്ത്യക്കു മുന്നില്‍ മുട്ടിടിച്ച് സൗത്താഫ്രിക്ക, പ്രതീക്ഷ മുന്‍ മുംബൈ ഇന്ത്യന്‍സ് താരത്തില്‍

1

മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക് പാണ്ഡ്യയേയും ഇഷാന്‍ കിഷനേയും ഒഴിവാക്കിയാണ് ലേലത്തെ നേരിടാനെത്തുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇടവേളക്ക് ശേഷം ഡേവിഡ് വാര്‍ണറില്ലാതെ ഇറങ്ങുന്നു. റാഷിദ് ഖാനും ഹൈദരാബാദുമായുള്ള കരാര്‍ അവസാനിപ്പിച്ചിരിക്കുന്നു. കെ എല്‍ രാഹുല്‍ പഞ്ചാബ് കിങ്‌സ് വിട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ലേലത്തിലേക്ക് പല സൂപ്പര്‍ താരങ്ങളും ഇത്തവണ എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. നിലനിര്‍ത്തിയവരുടെ പട്ടിക പുറത്തുവിടുമ്പോള്‍ ഏറ്റവും പ്രതിസന്ധി നേരിടാന്‍ സാധ്യതയുള്ള മൂന്ന് ടീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

Also Read: IPL 2022: താരങ്ങളെ നിലനിര്‍ത്തി കഴിഞ്ഞു, ടീമുകളുടെ പേഴ്‌സില്‍ ബാക്കിയെത്ര? കണക്കുകളിതാ

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിന് അവസാന സീസണില്‍ പ്ലേ ഓഫില്‍ കടക്കാനായിരുന്നില്ല. എന്നാല്‍ ടീം ഘടനയില്‍ ഏറ്റവും സംതുലിതമായ ടീമായിരുന്നു അവരുടേത്. പുതിയ സീസണിലേക്കെത്തുമ്പോള്‍ മുംബൈ ഇന്ത്യന്‍സിന് വലിയ പൊളിച്ചെഴുത്ത് ആവിശ്യമായിരിക്കുകയാണ്. രോഹിത് ശര്‍മ,സൂര്യകുമാര്‍ യാദവ്,കീറോണ്‍ പൊള്ളാര്‍ഡ്,ജസ്പ്രീത് ബുംറ എന്നിവരെയാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയിരിക്കുന്നത്.

ഇഷാന്‍ കിഷന്‍,ഹര്‍ദിക് പാണ്ഡ്യ,ക്രുണാല്‍ പാണ്ഡ്യ,രാഹുല്‍ ചഹാര്‍,ട്രന്റ് ബോള്‍ട്ട് തുടങ്ങിയ ഒട്ടുമിക്ക താരങ്ങള്‍ക്കും പുറത്തുപോവേണ്ടി വന്നതോടെ ടീം വലിയ പ്രതിസന്ധി നേരിടുകയാണെന്ന് പറയാം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെയും മികച്ച ഓള്‍റൗണ്ടര്‍മാരെയും ടീമിലെത്തിക്കുകയെന്നാണ് മുന്നിലെ പ്രധാന വെല്ലുവിളി. പേസ് നിരയിലും സ്പിന്‍ നിരയിലും പുതിയ താരങ്ങളെത്തുമ്പോള്‍ ടീമെന്ന നിലയില്‍ ഒത്തൊരുമയിലേക്കെത്താന്‍ മുംബൈക്ക് അല്‍പ്പം പ്രയാസം നേരിടേണ്ടി വന്നേക്കും.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അവസാന സീസണിലെ അവസാന സ്ഥാനക്കാരാണ്. അവര്‍ ടീമില്‍ വലിയ അഴിച്ചുപണി നടത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കെയ്ന്‍ വില്യംസന്‍,ഉമ്രാന്‍ മാലിക്ക്,അബ്ദുല്‍ സമദ് എന്നിവരാണ് ടീം നിലനിര്‍ത്തിയിരിക്കുന്നത്. ഡേവിഡ് വാര്‍ണര്‍,ജോണി ബെയര്‍സ്‌റ്റോ,റാഷിദ് ഖാന്‍ എന്നിവര്‍ പോയതോടെ ഹൈദരാബാദിന് മുന്നില്‍ വലിയ ശൂന്യത തന്നെയാണ്. എല്ലാ പൊസിഷനിലേക്കും മികച്ച ആളുകളെ തേടേണ്ട അവസ്ഥയാണ് ടീമിനുള്ളത്.

ഉമ്രാനും സമദുമൊന്നും ദേശീയ ടീം താരങ്ങളല്ല. അതുകൊണ്ട് തന്നെ ടീം വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. പുതിയ രണ്ട് ടീമുകള്‍ക്കൂടി വന്നതോടെ ലേലത്തില്‍ താരങ്ങളെ സ്വന്തമാക്കുകയെന്നത് വലിയ പ്രതിസന്ധിയായി മാറും. അതുകൊണ്ടും തന്നെ മികച്ചൊരു ടീം പടുത്തുയര്‍ത്തുക ഹൈദരാബാദിന് വെല്ലുവിളി തന്നെയാണെന്ന് പറയാം.

Also Read: IPL 2022: 'ഇവരെ എന്തിന് തഴഞ്ഞു..?' അപ്രതീക്ഷിതമായി ഒഴിവാക്കപ്പെട്ട അഞ്ച് ഇന്ത്യന്‍ താരങ്ങളിതാ

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

കെ എല്‍ രാഹുല്‍ എന്ന നായകനും ബാറ്റ്‌സ്മാനുമായിരുന്നു സമീപകാലത്തെ ടീമിന്റെ മേല്‍വിലാസം. എന്നാല്‍ അവസാന സീസണോടെ ടീം വിടാന്‍ രാഹുല്‍ തീരുമാനിച്ചത് വലിയ പ്രതിസന്ധിയിലേക്കാണ്് പഞ്ചാബിനെ തള്ളിവിട്ടിരിക്കുന്നത്. മായങ്ക് അഗര്‍വാള്‍,അര്‍ഷദീപ് സിങ് എന്നിവരെ മാത്രമാണ് ടീം നിലനിര്‍ത്തിയത്. ഇത്തവണ അവസാന പന്തില്‍ സിക്‌സര്‍ നേടി തമിഴ്‌നാടിന് സയ്യിദ് മുഷ്താഖ് അലി ട്രോഫി നേടിക്കൊടുത്ത ഷാരൂഖ് ഖാനെയും ഇന്ത്യന്‍ ടീമിന്റെ ഭാവി സ്പിന്നറെന്ന വിശേഷണമുള്ള രവി ബിഷ്‌നോയിയേയും പഞ്ചാബ് കൈവിട്ടു കളഞ്ഞു. പ്രമുഖര്‍ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലുണ്ടെങ്കിലും ഇവരില്‍ പലരും പുതിയ ടീമുകള്‍ക്കൊപ്പം പോകും. അതുകൊണ്ടു തന്നെ 72 കോടിയോളം പണം ബാക്കിയുണ്ടെങ്കിലും മികച്ചൊരു ടീമിനെ സൃഷ്ടിക്കുക പഞ്ചാബിന് പ്രയാസമാവും.

Story first published: Wednesday, December 1, 2021, 15:42 [IST]
Other articles published on Dec 1, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X