
ഡേവിഡ് വാര്‍ണര്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 2016ല്‍ കിരീടം ചൂടിച്ച നായകനും വെടിക്കെട്ട് ഓപ്പണറുമാണ് വാര്‍ണര്‍. ഇത്തവണ ഹൈദരാബാദ് ഒഴിവാക്കിയവരുടെ പട്ടികയിലാണ് വാര്‍ണറെ ചേര്‍ത്തത്. ലേലത്തിലേക്കെത്തിയാല്‍ വാര്‍ണര്‍ റെക്കോഡ് പ്രതിഫലം വാങ്ങാന്‍ സാധ്യതയേറെയാണ്. പുതിയ ടീമുകളിലൊന്നായ അഹമ്മദാബാദ് വാര്‍ണര്‍ക്കായി ശക്തമായി രംഗത്തുണ്ട്. 15 കോടിയിലധികം തുക വാര്‍ണര്‍ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പരിചയസമ്പത്തും മികച്ച ബാറ്റിങ് റെക്കോഡുമുള്ള വാര്‍ണര്‍ ഇക്കഴിഞ്ഞ ടി20 ലോകകപ്പിലെ താരമായിരുന്നു.
Also Read: IPL 2022: നിലനിര്‍ത്തിയത് ഇവര്‍ക്ക് ലോട്ടറി, ലഭിച്ചത് 10 മടങ്ങിലധികം പ്രതിഫലം, അഞ്ച് താരങ്ങളിതാ

ബെന്‍ സ്റ്റോക്‌സ്
ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരിക്കുന്ന ബെന്‍ സ്‌റ്റോക്‌സ് ഇപ്പോള്‍ തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവുള്ള ഓള്‍റൗണ്ടറാണ് അദ്ദേഹം. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കുന്ന സ്റ്റോക്‌സ് 2017ലെ എംവിപി ജേതാവാണ്. രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയ സ്‌റ്റോക്‌സ് ലേലത്തിലേക്കെത്തിയാല്‍ റെക്കോഡ് തുക തന്നെ ലഭിച്ചേക്കും. പുതിയ ടീമുകളിലൊന്ന് സ്റ്റോക്‌സിനെ ലക്ഷ്യമിടാനാണ് സാധ്യത.
Also Read: IPL 2022: രാഹുലിനെ എന്തു കൊണ്ട് പഞ്ചാബ് നിലനിര്‍ത്തിയില്ല? വെളിപ്പെടുത്തി കുംബ്ലെ

ശ്രേയസ് അയ്യര്‍
രണ്ട് തവണ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുകയും ഒരു തവണ ഫൈനലിലും ഒരു തവണ പ്ലേ ഓഫിലും എത്തിച്ച നായകനാണ് ശ്രേയസ് അയ്യര്‍. എന്നാല്‍ റിഷഭ് പന്തില്‍ ഡല്‍ഹി കൂടുതല്‍ പ്രതീക്ഷ വെച്ചതോടെ ശ്രേയസ് അയ്യരുടെ ടീമിലെ സ്ഥാനം തെറിച്ചു. ഒഴിവാക്കപ്പെട്ട ശ്രേയസ് ലേലത്തിലേക്കെത്താനാണ് സാധ്യത. നായകനായിവരെ പരിഗണിക്കാവുന്ന താരമായതിനാല്‍ വലിയ പ്രതിഫലം ശ്രേയസിന് ലഭിച്ചേക്കും. മുംബൈ ഇന്ത്യന്‍സ് ശ്രേയസിനെ ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
Also Read: IPL 2022: താരങ്ങളെ നിലനിര്‍ത്തി കഴിഞ്ഞു, ടീമുകളുടെ പേഴ്‌സില്‍ ബാക്കിയെത്ര? കണക്കുകളിതാ

ഹര്‍ദിക് പാണ്ഡ്യ
സമീപകാലത്തെ ഫോമും തുടര്‍ പരിക്കുകളുമാണ് ഹര്‍ദിക് പാണ്ഡ്യക്ക് മുംബൈ ഇന്ത്യന്‍സിലെ സ്ഥാനം നഷ്ടപ്പെടുത്തിയത്. തിരിച്ചുവരവിനായി ശക്തമായി തയ്യാറെടുക്കുന്ന ഹര്‍ദിക് പാണ്ഡ്യക്ക് ആവിശ്യക്കാര്‍ ഏറെയുണ്ടാവാനാണ് സാധ്യത. ലേലത്തിന്റെ റെക്കോഡ് പ്രതിഫലം തകര്‍ക്കാനും ഹര്‍ദിക്കിന് സാധിച്ചേക്കും. മാച്ച് വിന്നറായ ഹര്‍ദിക് തന്റേതായ ദിവസം ഏത് ബൗളറേയും കരയിപ്പിക്കാന്‍ കെല്‍പ്പുള്ളവനാണ്. അതുകൊണ്ട് തന്നെ ഹര്‍ദിക്കിനെ സ്വന്തമാക്കാന്‍ ഒട്ടുമിക്ക ടീമുകളും രംഗത്തെത്തിയേക്കും.
Also Read: IPL 2022: 'ഇവരെ എന്തിന് തഴഞ്ഞു..?' അപ്രതീക്ഷിതമായി ഒഴിവാക്കപ്പെട്ട അഞ്ച് ഇന്ത്യന്‍ താരങ്ങളിതാ

ഇഷാന്‍ കിഷന്‍
മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തുമെന്ന് പ്രതീക്ഷിച്ച താരമാണ് ഇഷാന്‍ കിഷന്‍. എന്നാല്‍ വിക്കറ്റ് കീപ്പറായ യുവതാരത്തെ ഒഴിവാക്കി സൂര്യകുമാര്‍ യാദവിനെയാണ് മുംബൈ നിലനിര്‍ത്തിയത്. സമീപകാലത്ത് മികച്ച പ്രകടനംകൊണ്ട് ശ്രദ്ധ നേടിയ ഇഷാന്‍ ലേലത്തില്‍ വലിയ നേട്ടമുണ്ടാക്കിയേക്കും. ഏത് പൊസിഷനിലും ബാറ്റ് ചെയ്യിക്കാനാവും എന്നതാണ് ഇഷാന്റെ സവിശേഷത. ഓപ്പണറായും മധ്യനിരയിലും ഫിനിഷര്‍ റോളിലും ഇഷാന് തിളങ്ങാനാവും. മുംബൈ തന്നെ ലേലത്തില്‍ ഇഷാനെ തിരിച്ചെത്തിക്കാന്‍ സാധ്യത കൂടുതലാണ്. എന്തായാലും താരത്തിനായി വാശിയേറിയ പോരാട്ടം തന്നെ നടന്നേക്കും.


Click it and Unblock the Notifications











