IPL 2022: അതു സംഭവിച്ചാല്‍ രാഹുല്‍ ചരിത്രം കുറിക്കും! പുതിയ തട്ടകം ലഖ്‌നൗ ആവുമോ?
ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും വില പിടിപ്പുള്ള ക്രിക്കറ്ററെന്നഅപൂര്‍വ്വനേട്ടത്തിന് അരികിലാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററും ടി20 ടീം വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുല്‍. പഞ്ചാബ് കിങ്‌സ് നിലനിര്‍ത്താതിരുന്ന അദ്ദേഹം അടുത്ത സീസണില്‍ പുതിയ ജഴ്‌സിയിലാവും ഗ്രൗണ്ടിലിറങ്ങുക. കഴിഞ്ഞ ദിവസം ഐപിഎല്ലിന്റെ റിട്ടെന്‍ഷന്‍ ലിസ്റ്റ് പുറത്തുവിട്ടപ്പോള്‍ പഞ്ചാബ് നിലനിര്‍ത്തിയവരില്‍ രാഹുല്‍ ഇല്ലായിരുന്നു. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍, ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ് എന്നിവരെയാണ് മെഗാ ലേലത്തിനു മുന്നോടിയായി പഞ്ചാബ് നിലനിര്‍ത്തിയത്.
2018 മുതല്‍ പഞ്ചാബ് ടീമിന്റെ ഭാഗമായിരുന്ന രാഹുല്‍ 2020ല്‍ ക്യാപ്റ്റന്‍സിയും ഏറ്റെടുത്തിരുന്നു. പക്ഷെ രണ്ടു സീസണുകളിലും ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ അദ്ദേഹത്തിനായില്ല. രാഹുല്‍ ഉജ്ജ്വല ബാറ്റിങിലൂടെ റണ്‍സ് വാരിക്കൂട്ടിയെങ്കിലും അതു ടീമിനെ മുന്നേറാന്‍ സഹായിച്ചില്ല.

രാഹുല്‍ ലഖ്‌നൗ ടീമിലേക്ക്?
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ രാഹുലിനെ നോട്ടമിട്ടിരിക്കുന്നത് ഐപിഎല്ലിന്റെ അടുത്ത സീസണില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുന്ന രണ്ടു ഫ്രാഞ്ചൈസികളിലൊന്നായ ലഖ്‌നൗവാണ്. ലഖ്‌നൗ ടീമില്‍ നിന്നും രാഹുലിന് വമ്പന്‍ ഓഫര്‍ ഇതിനകം വന്നു കഴിഞ്ഞതായും ഈ കാരണത്താലാണ് അദ്ദേഹം പഞ്ചാബ് വിടാന്‍ തീരുമാനിച്ചതെന്നും സൂചനയുണ്ട്.
ലഖ്‌നൗവിനെക്കൂടാതെ അഹമ്മദാബാദില്‍ നിന്നാണ് മറ്റൊരു പുതിയ ഫ്രാഞ്ചൈസിയെത്തുന്നത്. ഈ ടീമുകളുടെ വരവോടെ അടുത്ത സീസണില്‍ ഫ്രാഞ്ചൈസികളുടെ എണ്ണം എട്ടില്‍ നിന്നും പത്തായി ഉയരുകയും ചെയ്യും.

എക്കാലത്തെയും വിലയേറിയ താരം
20 കോടി രൂപയാണ് രാഹുലിന് ലഖ്‌നൗ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതു സംഭവിക്കുകയാണെങ്കില്‍ അദ്ദേഹം ചരിത്രം കുറിക്കും. ടൂര്‍ണമെന്റിന്റെ 14 വര്‍ഷത്തെ ചരിത്രത്തിലെ എക്കാലത്തെയും വിലയേറിയ താരമായി രാഹുല്‍ ഇതോടെ മാറും.
നിലവില്‍ ടൂര്‍ണമെന്റിലെ ഏറ്റവും വിലയേറിയ താരവും അദ്ദേഹം തന്നെയാണ്. 2018 മുതല്‍ കഴിഞ്ഞ സീസണ്‍ വരെ 17 കോടി രൂപ വീതമാണ് പഞ്ചാബ് കിങ്‌സ് രാഹുലിന് പ്രതിഫലമായി ഓരോ വര്‍ഷവും നല്‍കിയത്. ലഖ്‌നൗ ടീമിന്റെ ഓഫര്‍ രാഹുല്‍ സ്വീകരിക്കുകയാണെങ്കില്‍ അവരുടെ ക്യാപ്റ്റനും അദ്ദേഹം തന്നെയായിരിക്കുമെന്നാണ് വിവരം. മെഗാ ലേലത്തിനു മുമ്പ് ഫ്രാഞ്ചൈസികള്‍ ഒഴിവാക്കിയ താരങ്ങളില്‍ നിന്നും മൂന്നു പേരെ വീതം സ്വന്തമാക്കാന്‍ ലഖ്‌നൗ, അഹമ്മദാബാദ് ഫ്രാഞ്ചൈസികള്‍ക്കു അനുമതിയുണ്ട്. ഈ മൂന്നു കളിക്കാര്‍ ആരൊക്കെയാണെന്നു ഈ മാസം 25ന് മുമ്പ് രണ്ടു ഫ്രാഞ്ചൈസികളും ബിസിസിഐയെ അറിയിക്കുകയും വേണം. ജനുവരിയിലെ മെഗാ ലേലത്തിനു മുമ്പ് തന്നെ രാഹുലിനെ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വരാനാണ് ലഖ്‌നൗവിന്റെ നീക്കം.

മികച്ച പ്രകടനം
ഐപിഎല്ലില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ബാറ്റര്‍മാരില്‍ ഒരാളാണ് രാഹുല്‍. ഇതുവരെ 94 മല്‍സരങ്ങളില്‍ നിന്നും 41ന് മുകളില്‍ ശരാശരിയില്‍ 3273 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. ടൂര്‍ണമെന്റില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരങ്ങളിലൊരാളുമാണ് രാഹുല്‍. കഴിഞ്ഞ സീസണില്‍ 12 മല്‍സരങ്ങളില്‍ നിന്നും 626 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. റണ്‍വേട്ടയില്‍ മൂന്നാംസ്ഥാനത്തും രാഹുല്‍ എത്തിയിരുന്നു.
2018 മുതലുള്ള കണക്കുകളെടുത്താല്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഓപ്പണര്‍ അദ്ദേഹമാണെന്നു നിസംശയം പറയാന്‍ സാധിക്കും. കഴിഞ്ഞ നാലു സീസണുകളിലായി 656 റണ്‍സ്, 593 റണ്‍സ്, 670 റണ്‍സ്, 626 റണ്‍സ് എന്നിങ്ങനെ സ്‌കോര്‍ ചെയ്യാന്‍ രാഹുലിനായിരുന്നു.
ഒരു ഫ്രാഞ്ചൈസിക്കു പല റോളുകളിലും ഉപയോഗിക്കാന്‍ സാധിക്കുന്ന താരം കൂടിയാണ് അദ്ദേഹം. ഓപ്പണറായും വിക്കറ്റ് കീപ്പറായും നായകനായുമെല്ലാം രാഹുലിനെ ടീമിനു ഉപയോഗിക്കാന്‍ കഴിയും. ഈ കാരണത്താലാണ് ലഖ്‌നൗ ഫ്രാഞ്ചൈസി കര്‍ണാടക താരത്തിനു വേണ്ടി ചരടുവലിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications