IPL 2022: 'നിലനിര്‍ത്തല്‍ ഇവര്‍ക്ക്നഷ്ടം', പ്രതിഫലം കുറക്കേണ്ടി വന്ന നാല് സൂപ്പര്‍ താരങ്ങളിതാ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള താരലേലം അടുത്ത മാസം നടക്കാന്‍ പോവുകയാണ്. അതിന് മുന്നോടിയായുള്ള നിലനിര്‍ത്തലുകള്‍ പൂര്‍ത്തിയായിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സ്,സിഎസ്‌കെ,ഡല്‍ഹി ക്യാപിറ്റല്‍സ്,കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ നാല് താരങ്ങളെ വീതമാണ് നിലനിര്‍ത്തിയിട്ടുള്ളത്. ആര്‍സിബിയും ഹൈദരാബാദും മൂന്ന് താരങ്ങളെ വീതവും പഞ്ചാബ് കിങ്‌സ് രണ്ട് ടീമുകളെ വീതവുമാണ് നിലനിര്‍ത്തിയത്.

പല താരങ്ങള്‍ക്കും ലേലത്തില്‍ അപ്രതീക്ഷിത നേട്ടമുണ്ടായപ്പോള്‍ മറ്റു പല സൂപ്പര്‍ താരങ്ങള്‍ക്കും ലേലത്തില്‍ നഷ്ടം സംഭവിച്ചുവെന്ന് പറയാം. പല സീനിയര്‍ സൂപ്പര്‍ താരങ്ങളുടെയും ലേലത്തുക കുറക്കേണ്ടി വന്നിട്ടുണ്ട്. യുവതാരങ്ങള്‍ മികവ് കാട്ടി വളര്‍ന്നുവരുന്നതിനാല്‍ പഴയതുപോലെ സൂപ്പര്‍ താരങ്ങളെ പല ടീമുകളും അധികമായി ആശ്രയിക്കുന്നില്ല. ഇത്തവണ ടീമുകള്‍ നിലനിര്‍ത്തിയപ്പോള്‍ പ്രതിഫലം മുന്‍ വര്‍ഷത്തേതില്‍ നിന്ന് കുറഞ്ഞ നാല് സൂപ്പര്‍ താരങ്ങളിതാ.
Also Read: IPL 2022: ഇവര്‍ ടീമുകളുടെ എല്ലാമായിരുന്നു, എന്നിട്ടും കൈവിട്ടു!- ഫാന്‍സ് എങ്ങനെ സഹിക്കും?

എംഎസ് ധോണി (സിഎസ്‌കെ)
എംഎസ് ധോണിയെ ഇത്തവണ സിഎസ്‌കെ നിലനിര്‍ത്തുമോ ഇല്ലെയോ എന്നത് ആളുകള്‍ക്ക് വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയ കാര്യമായിരുന്നു. 40കാരനായ ധോണിയെ നിലനിര്‍ത്തുകയെന്ന വലിയ സാഹസമാണ് സിഎസ്‌കെ നടത്തിയിരിക്കുന്നത്. ഇത്തവണ രവീന്ദ്ര ജഡേജയെ ഒന്നാം സ്ഥാനത്ത് സിഎസ്‌കെ നിലനിര്‍ത്തിയപ്പോള്‍ രണ്ടാം സ്ഥാനക്കാരനായാണ് ധോണിയെ നിലനിര്‍ത്തിയത്. ഇത് പ്രകാരം 12 കോടിയാണ് ധോണിക്ക് ലഭിക്കുക. ജഡേജക്ക് 16 കോടിയും ലഭിക്കും. അവസാന സീസണിലെ ധോണിയുടെ പ്രതിഫലം 15 കോടിയായിരുന്നു. മൂന്ന് കോടിയാണ് ഇത്തവണ നിലനിര്‍ത്തിയപ്പോള്‍ ധോണിക്ക് നഷ്ടമായിരിക്കുന്നത്. അവസാന സീസണിലും സിഎസ്‌കെയെ കിരീടം ചൂടിക്കാന്‍ ധോണിക്കായിരുന്നു.
Also Read: IPL 2022: ധോണി മുതല്‍ രോഹിത് വരെ- ഓരോ ഫ്രാഞ്ചൈസികളും നിലനിര്‍ത്തിയവരെ അറിയാം, മൂല്യവും

വിരാട് കോലി (ആര്‍സിബി)
ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമാണ് വിരാട് കോലി. അവസാന സീസണോടെ ആര്‍സിബിയുടെ നായകസ്ഥാനം ഒഴിഞ്ഞ കോലിയെ 15 കോടി രൂപയ്ക്കാണ് ആര്‍സിബി നിലനിര്‍ത്തിയത്. അവസാന സീസണ്‍വരെ 17 കോടിയായിരുന്നു കോലിയുടെ പ്രതിഫലം. എന്നാല്‍ ഇത്തവണ രണ്ട് കോടി കുറച്ചാണ് കോലിയെ നിലനിര്‍ത്തിയിരിക്കുന്നത്. മുഹമ്മദ് സിറാജ്,ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരെയും നിലനിര്‍ത്തിയ ആര്‍സിബി യുസ് വേന്ദ്ര ചഹാല്‍,ദേവ്ദത്ത് പടിക്കല്‍,ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെയെല്ലാം ഒഴിവാക്കി. കോലിക്ക് പകരം ആരാവും ആര്‍സിബിയുടെ നായകനെന്നത് കാത്തിരുന്ന് തന്നെ കാണണം.
Also Read: IND vs NZ: ഇതാണ് ശരിയായ സമയം, മുംബൈയില്‍ സൂര്യകുമാറിന് അവസരം നല്‍കണം- ഡാനിഷ് കനേരിയ

ഗ്ലെന്‍ മാക്‌സ്‌വെല്‍ (ആര്‍സിബി)
അവസാന സീസണില്‍ 14.25 കോടിക്കാണ് ഓസീസ് ഓള്‍റൗണ്ടറായ ഗ്ലെന്‍ മാക്‌സ് വെല്ലിനെ ആര്‍സിബി സ്വന്തമാക്കിയത്. ഈ തീരുമാനത്തെ പലരും ചോദ്യം ചെയ്തിരുന്നെങ്കിലും വാങ്ങിയ പണത്തിനുള്ള പ്രകടനം മാക്‌സ് വെല്‍ നടത്തിയെന്നും തന്നെ പറയാം. 14.25 കോടിക്ക് ടീമിലെത്തിച്ച മാക്‌സ് വെല്ലിനെ 11 കോടിക്കാണ് ഇത്തവണ ആര്‍സിബി നിലനിര്‍ത്തിയത്. 3.25 കോടി മാക്‌സ് വെല്ലിന് നഷ്ടമാണ്. അവസാന ടി20 ലോകകപ്പില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിരുന്നു. ഇന്ത്യയിലേക്ക് ടൂര്‍ണമെന്റ് തിരിച്ചെത്തുമ്പോള്‍ മാക്‌സ് വെല്ലിന്റെ പ്രകടനം കണ്ടുതന്നെ അറിയാം.
Also Read: IND vs NZ: ഇഷാന്തിനെ പുറത്തിരുത്തൂ, സിറാജിന് അവസരം നല്‍കാം; ദീപ് ദാസ്ഗുപ്ത

സുനില്‍ നരെയ്ന്‍ (കെകെആര്‍)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സുനില്‍ നരെയ്‌നെ നിലനിര്‍ത്തിയത് 6 കോടി രൂപയ്ക്കാണ്. അവസാന സീസണില്‍ 12.5 കോടി രൂപ വാങ്ങിയിരുന്നിടത്തുനിന്നാണ് നരെയ്ന്‍ 6 കോടിയിലേക്കെത്തിയത്. നരെയ്‌ന് 6.5 കോടിയോളം നഷ്ടമാണെന്ന് തന്നെ പറയാം. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് നരെയ്ന്‍. അതേ സമയം ആന്‍ഡ്രേ റസലിനെ 12 കോടി രൂപക്കാണ് കെകെആര്‍ നിലനിര്‍ത്തിയത്. 8.5 കോടിയാണ് അവസാന സീസണില്‍ ലഭിച്ചത്. റസലിനെ സംബന്ധിച്ച് നിലനിര്‍ത്തല്‍ ലാഭമാണെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications