
വിരാട് കോലി നായകനായി തിരിച്ചെത്തുമ്പോള്‍ ആരെ മാറ്റേണ്ടി വരുമെന്നതും പ്രധാനപ്പെട്ട ചോദ്യമാണ്. ആദ്യ മത്സരത്തില്‍ കോലിക്ക് പകരക്കാരനായെത്തിയ ശ്രേയസ് അയ്യര്‍ അരങ്ങേറ്റ ഇന്നിങ്‌സില്‍ത്തന്നെ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു. അതുകൊണ്ട് തന്നെ ശ്രേയസിനെ മാറ്റിനിര്‍ത്തി മുംബൈയിലിറങ്ങുക പ്രയാസമാവും. പുജാര,രഹാനെ എന്നിവരെ മാറ്റിനിര്‍ത്താനും ടീം മാനേജ്‌മെന്റ് തയ്യാറാവുന്നില്ല. ഇപ്പോഴിതാ മുംബൈയിലേത് അശ്വിന്റെയും പുജാരയുടെയും അവസാന ഇന്നിങ്‌സായി മാറുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സ്റ്റീവ് ഹാര്‍മിസന്‍. രണ്ട് പേരും തങ്ങളുടെ ടെസ്റ്റ് കരിയറിന്റെ അവസാന സമയത്തുകൂടിയാണ് കടന്നുപോകുന്നതെന്നും ഹാര്‍മിസന്‍ പറഞ്ഞു.
Also Read: IPL 2022: 'സിഎസ്‌കെ ലേലത്തില്‍ ആദ്യം നോട്ടമിടുക റെയ്‌നയെയാവും',- റോബിന്‍ ഉത്തപ്പ

'രഹാനെയും പുജാരയും വഴിമാറിക്കൊടുക്കേണ്ട സമയമായിരിക്കുന്നു. രണ്ട് പേരുടെ പ്രകടനത്തെക്കുറിച്ചും നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. രണ്ട് പേരും തങ്ങള്‍ക്ക് ചെയ്യാനാവുന്നിടത്തോളം ചെയ്‌തെന്നാണ് കരുതുന്നത്. അവസാന മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ തിരിച്ചുനടന്നപ്പോള്‍ത്തന്നെ ഇത് തങ്ങളുടെ അവസാന ഇന്നിങ്‌സായിരിക്കുമെന്ന് ഇരുവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടാവും'-ഹാര്‍മിസന്‍ പറഞ്ഞു.
Also Read: IPL 2022: 'ഏത് വമ്പന്മാരെയും ഇവര്‍ വീഴ്ത്തും', ഒഴിവാക്കപ്പെട്ട താരങ്ങളുടെ മികച്ച പ്ലേയിങ് 11 ഇതാ

ഇന്ത്യയെ സംബന്ധിച്ച് പുജാരയും രഹാനെയും വളരെ പ്രധാനപ്പെട്ട താരങ്ങളാണ്. രണ്ട് പേര്‍ക്കും മികച്ച ടെസ്റ്റ് റെക്കോഡുമുണ്ട്. എന്നാല്‍ ഇരുവരുടെയും സമീപകാലത്തെ പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ല. രഹാനെയുടെ ഈ വര്‍ഷത്തെ ബാറ്റിങ് ശരാശരി 20ല്‍ താഴെയാണ്. പുജാരയുടേത് 30ന് മുകളിലുണ്ട്. എന്നാല്‍ വലിയൊരു ഇന്നിങ്‌സ് കളിക്കാന്‍ രണ്ട് പേര്‍ക്കുമാവുന്നില്ല. പുജാര ഏറെ നേരം ക്രീസില്‍ ചിലവിടുമെങ്കിലും സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ മികവ് കാട്ടാനാവുന്നില്ല.
Also Read: IPL 2022: 'വൈകാരികതയ്ക്കാണ് സിഎസ്‌കെ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്'; ആകാശ് ചോപ്ര

'പുജാര കഴിഞ്ഞ 39 ഇന്നിങ്‌സില്‍ നിന്ന് ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല. ഏറെ നാളുകളായി ടോപ് സിക്‌സില്‍ ബാറ്റുചെയ്തിരുന്നവരാണവര്‍. എന്നാല്‍ കോലിയെ തീര്‍ച്ചയായും തിരികെ കൊണ്ടുവരേണ്ടതിനാല്‍ രണ്ടിലൊരാളെ മാറ്റേണ്ടതായുണ്ട്'-ഹാര്‍മിസന്‍ പറഞ്ഞു. ശ്രേയസ് അയ്യരാണ് കോലിക്ക് പകരക്കാരനായി കളിച്ചത്. ഒറ്റ മത്സരംകൊണ്ട് തന്നെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രേയസിനായതിനാല്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്താനാവില്ല.
Also Read: IPL 2022: ഇഷാനെ കൈവിട്ട് മുംബൈ സൂര്യയെ നിലനിര്‍ത്തിയത് മണ്ടത്തരമോ? പരിശോധിക്കാം

നിലവിലെ സാഹചര്യ പ്രകാരം അജിന്‍ക്യ രഹാനെക്ക് ടീമിലെ സ്ഥാനം നഷ്ടമായേക്കും. പകരം കോലി ടീമിനുള്ളിലേക്കെത്തുകയും ചെയ്യും. എന്നാല്‍ രഹാനെയെ പിന്തുണക്കുന്ന നിലപാടാണ് ടീം മാനേജ്‌മെന്റിനുള്ളത്. ആദ്യ മത്സരത്തിന് ശേഷം ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് രഹാനെയെ പിന്തുണച്ചാണ് സംസാരിച്ചത്. രഹാനെയെ മാറ്റിനിര്‍ത്താന്‍ പ്രയാസമാണെന്നും ഒരു ഇന്നിങ്‌സുകൊണ്ട് തിരിച്ചുവരാന്‍ കെല്‍പ്പുള്ള താരമാണ് രഹാനെയെന്നുമാണ് ദ്രാവിഡ് സൂചിപ്പിച്ചത്.
Also Read: IPL 2022: ഹാര്‍ദിക്കിനെ മുംബൈ ഒഴിവാക്കാന്‍ ഒരൊറ്റ കാരണം മാത്രം- വെറ്റോറി പറയുന്നു

ഇന്ത്യയുടെ ബൗളിങ് പരിശീലകനും ശ്രേയസ് അയ്യരെ ഇന്ത്യ ഒഴിവാക്കിയേക്കുമെന്ന സൂചനയാണ് നല്‍കുന്നത്. എന്നാല്‍ ഇന്ത്യയുടെ ഭാവി മുന്നില്‍ക്കണ്ടും വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പര മുന്നില്‍ക്കണ്ടും ഇന്ത്യ യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇന്ത്യക്ക് വലിയ തിരിച്ചടി തന്നെ നേരിടേണ്ടി വന്നേക്കും.
Also Read: IND vs NZ: 'വാലറ്റം പോലും 20 ഇന്നിങ്‌സില്‍ ഒരു ഫിഫ്റ്റി നേടും', രഹാനെയെ ഉന്നം വെച്ച് ദോഡ ഗണേഷ്

വിദേശത്ത് ഇന്ത്യയുടെ സമീപകാല പ്രകടനങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലും ഗംഭീര പ്രകടനവും നടത്താന്‍ ഇന്ത്യക്കായിരുന്നു. പുജാര,രഹാനെ എന്നിവര്‍ മുംബൈയില്‍ കളിക്കാന്‍ സാധ്യത കൂടുതലാണ്. രണ്ട് പേരും നിരാശപ്പെടുത്തിയാല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതാവും ഉചിതം.


Click it and Unblock the Notifications











