വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഓരോ വിക്കറ്റിലെയും ഉയര്‍ന്ന കൂട്ടുകെട്ട് ഏത്? കോലി-എബിഡി കൂട്ടുകെട്ടിന് എതിരാളികളില്ല

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം നാളെ യുഎഇയില്‍ ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിന് പിന്നാലെ കോവിഡ് താരങ്ങളിലേക്ക് പടര്‍ന്നുപിടിച്ചതോടെയാണ് പാതിവഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കേണ്ടി വന്നത്. ആദ്യ പാദം അവസാനിക്കുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്,സിഎസ്‌കെ,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്. എന്നാല്‍ രണ്ടാം പാദത്തിലേക്ക് എത്തുന്നതോടെ ഈ പോയിന്റ് പട്ടിക മാറി മറിഞ്ഞേക്കും.

IPL 2021: പഞ്ചാബിന്റെ വീഴ്ചയ്ക്കു കാരണം അവനാണ്! ഏറ്റവും വലിയ ഫ്‌ളോപ്പ്- ചൂണ്ടിക്കാട്ടി ദാസ്ഗുപ്തIPL 2021: പഞ്ചാബിന്റെ വീഴ്ചയ്ക്കു കാരണം അവനാണ്! ഏറ്റവും വലിയ ഫ്‌ളോപ്പ്- ചൂണ്ടിക്കാട്ടി ദാസ്ഗുപ്ത

1

നിരവധി റെക്കോഡുകള്‍ രണ്ടാം പാദത്തിലും താരങ്ങളെ കാത്തിരിക്കുന്നുണ്ട്. 2020ലെ ഐപിഎല്ലിനും വേദിയായത് യുഎഇ ആയിരുന്നു. അതിനാല്‍ത്തന്നെ ഇന്ത്യന്‍ താരങ്ങള്‍ക്ക് സുപരിചിതമായ മൈതാനങ്ങള്‍ തന്നെയാണ് യുഎഇയിലേത്. രണ്ടാം പാദത്തിന് പിന്നാലെ ടി20 ലോകകപ്പും നടക്കാനുള്ളതിനാല്‍ വലിയ പ്രാധാന്യത്തോടെയാണ് രണ്ടാം പാദ ഐപിഎല്ലിനെ എല്ലാവരും കാണുന്നത്. ആവേശകരമായ മറ്റൊരു പോരാട്ടത്തിന് മുമ്പ് ഓരോ വിക്കറ്റിലെയും ഇതുവരെയുള്ള ഉയര്‍ന്ന കൂട്ടുകെട്ടുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

Also Read: IPL 2021: ഇപ്പോള്‍ ആര്‍ക്കുമറിയില്ല, സീസണ്‍ കഴിഞ്ഞാല്‍ ഇവര്‍ സൂപ്പര്‍ താരമായേക്കും!

ജോണി ബെയര്‍സ്‌റ്റോ-ഡേവിഡ് വാര്‍ണര്‍

ജോണി ബെയര്‍സ്‌റ്റോ-ഡേവിഡ് വാര്‍ണര്‍

ഒന്നാം വിക്കറ്റിലെ മികച്ച കൂട്ടുകെട്ടെന്ന റെക്കോഡ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ജോണി ബെയര്‍സ്‌റ്റോ-ഡേവിഡ് വാര്‍ണര്‍ കൂട്ടുകെട്ടിന്റെ പേരിലാണ്. 2019ല്‍ ആര്‍സിബിക്കെതിരേ 185 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. മത്സരത്തില്‍ വാര്‍ണര്‍ 55 പന്തില്‍ അഞ്ച് വീതം സിക്‌സും ഫോറുമടക്കം 100* റണ്‍സെടുത്തപ്പോള്‍ ബെയര്‍സ്‌റ്റോ 56 പന്തില്‍ 12 ഫോറും ഏഴ് സിക്‌സുമടക്കം 114 റണ്‍സും നേടി.231 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയ ഹൈദരാബാദ് 118 റണ്‍സിന് ആര്‍സിബിയെ തോല്‍പ്പിക്കുകയും ചെയ്തു.

Also Read: കോലിക്ക് 'ചെക്ക്' വെച്ച് ബിസിസിഐ, അനില്‍ കുംബ്ലെ വീണ്ടും ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക്

വിരാട് കോലി-എബി ഡിവില്ലിയേഴ്‌സ്

വിരാട് കോലി-എബി ഡിവില്ലിയേഴ്‌സ്

രണ്ടാം വിക്കറ്റിലെ ഉയര്‍ന്ന കൂട്ടുകെട്ട് ആര്‍സിബിയുടെ വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും ചേര്‍ന്ന് സൃഷ്ടിച്ചതാണ്. 2016ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെയായിരുന്നു ഈ റെക്കോഡ് പ്രകടനം. 229 റണ്‍സാണ് ഇവര്‍ രണ്ടാം വിക്കറ്റില്‍ നേടിയത്. കോലി 55 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സുമടക്കം 109 റണ്‍സ് നേടിയപ്പോള്‍ എബിഡി 52 പന്തില്‍ 10 ഫോറും 12 സിക്‌സുമടക്കം 129 റണ്‍സും അടിച്ചെടുത്തു. 248 എന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയ ആര്‍സിബി 144 റണ്‍സിന് ജയിക്കുകയും ചെയ്തു.

Also Read: IPL 2021: മുംബൈ X സിഎസ്‌കെ, രോഹിതിന് മുന്നില്‍ മൂന്ന് വെല്ലുവിളികള്‍, പരിഹാരം എളുപ്പമല്ല

കാമറൂണ്‍ വൈറ്റ്-കുമാര്‍ സംഗക്കാര

കാമറൂണ്‍ വൈറ്റ്-കുമാര്‍ സംഗക്കാര

മൂന്നാം വിക്കറ്റിലെ മികച്ച കൂട്ടുകെട്ട് 2012ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനുവേണ്ടി കുമാര്‍ സംഗക്കാരയും കാമറൂണ്‍ വൈറ്റും ചേര്‍ന്ന് നേടിയ 157 റണ്‍സാണ്. പൂനെ വാരിയേഴ്‌സിനെതിരെയാണ് ഇരുവരുടെയും ഈ തകര്‍പ്പന്‍ പ്രകടനം. വൈറ്റ് 45 പന്തില്‍ നാല് വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 74 റണ്‍സ് നേടിയപ്പോള്‍ സംഗക്കാര 52 പന്തില്‍ 10 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 82 റണ്‍സും നേടി. 186 എന്ന മികച്ച ടോട്ടല്‍ നേടിയ ഡെക്കാന്‍ 13 റണ്‍സിന് മത്സരം ജയിക്കുകയും ചെയ്തു.

Also Read: IPL 2021: സിഎസ്‌കെ വീണ്ടും കപ്പടിക്കും! മുംബൈ ഒരു കാര്യം ശ്രദ്ധിക്കണമെന്ന് കെപി

ഷിംറോന്‍ ഹെറ്റ്‌മെയര്‍-ഗുര്‍കീരത് സിങ്

ഷിംറോന്‍ ഹെറ്റ്‌മെയര്‍-ഗുര്‍കീരത് സിങ്

നാലാം വിക്കറ്റിലെ ഉയര്‍ന്ന കൂട്ടുകെട്ട് ആര്‍സിബിക്കുവേണ്ടി ഷിംറോന്‍ ഹെറ്റ്‌മെയറും ഗുര്‍കീരത് സിങ് മാനും ചേര്‍ന്ന് നേടിയ 144 റണ്‍സാണ്. 2019ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് ഈ തകര്‍പ്പന്‍ പ്രകടനം. 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആര്‍സിബിക്കായി ഹെറ്റ്‌മെയര്‍ 47 പന്തില്‍ നാല് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 75 റണ്‍സ് നേടിയപ്പോള്‍ ഗുര്‍കീരത് സിങ് 48 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 65 റണ്‍സും നേടി. മത്സരം നാല് വിക്കറ്റിന് ആര്‍സിബി ജയിച്ചു.

Also Read: IPL 2021: വെടിക്കെട്ടിനൊരുങ്ങി ദുബായ്, മുംബൈ- സിഎസ്‌കെ ക്ലാസിക്ക് ആര്‍ക്കാവും? എല്ലാമറിയാം

ഷക്കീബ് അല്‍ ഹസന്‍-യൂസഫ് പഠാന്‍

ഷക്കീബ് അല്‍ ഹസന്‍-യൂസഫ് പഠാന്‍

2016ല്‍ ഗുജറാത്ത് ലയണ്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഷക്കീബ് അല്‍ ഹസനും യൂസഫ് പഠാനും ചേര്‍ന്ന് നേടിയ 134* റണ്‍സാണ് അഞ്ചാം വിക്കറ്റിലെ മികച്ച കൂട്ടുകെട്ട്. ആദ്യം ബാറ്റ് ചെയ്ത കെകെആറിനുവേണ്ടി ഷക്കീബ് 49 പന്തില്‍ നാല് വീതം സിക്‌സും ഫോറുമടക്കം 66 റണ്‍സ് നേടിയപ്പോള്‍ യൂസഫ് 41 പന്തില്‍ 7 ഫോറും ഒരു സിക്‌സുമാണ് നേടിയത്. 158 എന്ന ഭേദപ്പെട്ട ടോട്ടല്‍ കെകെആര്‍ നേടിയെങ്കിലും ഗുജറാത്ത് ലയണ്‍സ് അഞ്ച് വിക്കറ്റിന് മത്സരം വിജയിച്ചു.

Also Read: ടി20യില്‍ രോഹിത് നായകനായി തിളങ്ങിയാല്‍ ഏകദിന ക്യാപ്റ്റന്‍സ്ഥാനവും നല്‍കണം- മദന്‍ ലാല്‍

കീറോണ്‍ പൊള്ളാര്‍ഡ്-അമ്പാട്ടി റായിഡു

കീറോണ്‍ പൊള്ളാര്‍ഡ്-അമ്പാട്ടി റായിഡു

2012ല്‍ ആര്‍സിബിക്കെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ കീറോണ്‍ പൊള്ളാര്‍ഡും അമ്പാട്ടി റായിഡുവും ചേര്‍ന്ന് നേടിയ 122* റണ്‍സാണ് ആറാം വിക്കറ്റിലെ ഉയര്‍ന്ന കൂട്ടുകെട്ട്. 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈക്ക് വേണ്ടി റായിഡു 54 പന്തില്‍ ആറ് ഫോറും നാല് സിക്‌സും ഉള്‍പ്പടെ 81 റണ്‍സ് നേടിയപ്പോള്‍ പൊള്ളാര്‍ഡ് 31 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 52 റണ്‍സും സ്വന്തമാക്കി. മത്സരം അഞ്ച് വിക്കറ്റിന് മുംബൈ ജയിച്ചു.

Also Read: എന്തിനായിരുന്നു ഈ 'കടുത്ത' തീരുമാനം? ടി20യില്‍ നായകനായുള്ള കോലിയുടെ റെക്കോഡുകളിതാ

ഹര്‍ഭജന്‍ സിങ്-ജഗദീഷ് സുചിത്

ഹര്‍ഭജന്‍ സിങ്-ജഗദീഷ് സുചിത്

2015ല്‍ പഞ്ചാബ് കിങ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിന്റെ ഹര്‍ഭജന്‍ സിങ്ങും ജഗദീഷ് സുചിതും നേടിയ 100 റണ്‍സ് കൂട്ടുകെട്ടാണ് ഏഴാം വിക്കറ്റിലെ ഏറ്റവും മികച്ചത്. 178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈക്കായി ഹര്‍ഭജന്‍ 24 പന്തില്‍ അഞ്ച് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 64 റണ്‍സ് നേടിയപ്പോള്‍ സുചിത് 21 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 34* റണ്‍സും നേടി. മത്സരം 18 റണ്‍സിന് മുംബൈ തോറ്റു.

Also Read: ടി20യില്‍ ക്യാപ്റ്റനായി രോഹിത്, ഏകദിനത്തില്‍ കോലി- ഇതു ഫ്‌ളോപ്പാവും! തുറന്നടിച്ച് ചോപ്ര

ബ്രാഡ് ഹോഗ്-ജെയിംസ് ഫോക്‌നര്‍

ബ്രാഡ് ഹോഗ്-ജെയിംസ് ഫോക്‌നര്‍

രാജസ്ഥാന്‍ റോയല്‍സിന്റെ ബ്രാഡ് ഹോഗും ജെയിംസ് ഫോക്‌നറും ചേര്‍ന്ന് 2014ല്‍ മുംബൈക്കെതിരേ നേടിയ 69 റണ്‍സാണ് എട്ടാം വിക്കറ്റില്‍ തലപ്പത്തുള്ളത്. മുംബൈ മുന്നോട്ടുവെച്ച 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാനുവേണ്ടി ഹോഗ് 30 പന്തില്‍ 40 റണ്‍സ് നേടിയപ്പോള്‍ ഫോക്‌നര്‍ 21 പന്തില്‍ 31* റണ്‍സും സ്വന്തമാക്കി. ഹോഗ് മൂന്ന് സിക്‌സും ഫോക്‌നര്‍ രണ്ട് സിക്‌സും ഒരു ഫോറും നേടി.

Also Read: ടി20 നായകനായുള്ള കോലിയുടെ പടിയിറക്കം ഇന്ത്യക്ക് തിരിച്ചടിയായേക്കും, മൂന്ന് കാരണങ്ങളിതാ

സാം കറാന്‍-ഇമ്രാന്‍ താഹിര്‍

സാം കറാന്‍-ഇമ്രാന്‍ താഹിര്‍

2020 സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ സിഎസ്‌കെയുടെ സാം കറാനും ഇമ്രാന്‍ താഹിറും ചേര്‍ന്ന് നേടിയ 43 റണ്‍സാണ് ഒമ്പതാം വിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്. താഹിര്‍ രണ്ട് ബൗണ്ടറിയടക്കം 10 പന്തില്‍ 13 റണ്‍സ് നേടിയപ്പോള്‍ താഹിര്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 52 റണ്‍സാണ് കറാന്‍ നേടിയത്. താരത്തിന്റെ കന്നി അര്‍ധ സെഞ്ച്വറി കൂടിയായിരുന്നു ഇത്. മത്സരത്തില്‍ സിഎസ്‌കെ വിജയിക്കുകയും ചെയ്തു.

Also Read: IPL 2021: ധോണിയുടെ ആ 'ടെക്‌നിക്ക്' ബാറ്റിങ് കൂടുതല്‍ എളുപ്പമാക്കി'- തുറന്ന് പറഞ്ഞ് ശര്‍ദുല്‍ ഠാക്കൂര്‍

ടോം കറാന്‍-അങ്കിത് രജപുത്

ടോം കറാന്‍-അങ്കിത് രജപുത്

2020 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ടോം കറാനും അങ്കിത് രജപുത്തും ചേര്‍ന്ന് നേടിയ 31* റണ്‍സാണ് 10ാം വിക്കറ്റിലെ ഉയര്‍ന്ന കൂട്ടുകെട്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയായിരുന്നു ഈ പ്രകടനം. ടോം കറാന്‍ 36 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 54* റണ്‍സ് നേടിയപ്പോള്‍ രജപുത് അഞ്ച് പന്തില്‍ ഒരു സിക്‌സറടക്കം ഏഴ് റണ്‍സാണ് നേടിയത്. മത്സരം കെകെആര്‍ ജയിച്ചു.

Story first published: Saturday, September 18, 2021, 16:35 [IST]
Other articles published on Sep 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X