T20 WC 2026: സഞ്ജുവിനെ തള്ളിക്കളഞ്ഞ് കപിൽ; ടീമിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന് ന്യായീകരണം
വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക പോരാട്ടത്തിൽ സഞ്ജു സാംസൺ പുറത്തെടുത്ത ഐതിഹാസിക ഇന്നിംഗ്‌സിനെ (97*) പ്രശംസിക്കാൻ വിസമ്മതിച്ച് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. കൊൽക്കത്തയിലെ ആവേശകരമായ വിജയത്തിന് ശേഷം ടീം ഇന്ത്യയെ അഭിനന്ദിച്ച കപിൽ ദേവ്, സഞ്ജുവിന്റെ വ്യക്തിപരമായ പ്രകടനത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് മുഖം തിരിക്കുകയായിരുന്നു. ഇത് സഞ്ജുവിനോടുള്ള അവഗണനയാണെന്ന് ആരോപിച്ച് ആരാധകർ സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി രംഗത്തെത്തി.
T20 WC 2026: രോഹിത്തിനും ധോണിക്കുമുള്ളത് പോലെ... സഞ്ജു ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടുന്ന ക്രിക്കറ്ററെന്ന് ഡികെ
"വ്യക്തിയെയല്ല, ടീമിനെ പ്രശംസിക്കുന്നു"
പിജിടിഐ (PGTI) ഗോൾഫ് ലീഗിന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിലാണ് കപിൽ ദേവ് തന്റെ നിലപാട് വ്യക്തമാക്കിയത്. സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ക്രിക്കറ്റ് ഒരു ടീം ഗെയിമാണെന്നും ഒരു വ്യക്തിയെ മാത്രം പ്രശംസിക്കുന്നതിൽ തനിക്ക് താൽപ്പര്യമില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. "ഇത് ടീമിന് വേണ്ടിയുള്ളതാണ്. ടീമിന് ആശംസകൾ നേരുന്നു, അല്ലാതെ ഒരു വ്യക്തിക്കല്ല. ഇപ്പോൾ നമ്മൾ കിരീടത്തിന് തൊട്ടരികിലാണ്, അവർക്ക് വിജയാശംസകൾ നേരുന്നു," കപിൽ ദേവ് പറഞ്ഞു.

റെക്കോർഡുകൾ തകർത്ത സഞ്ജു
കപിൽ ദേവ് അവഗണിച്ചുവെങ്കിലും സഞ്ജുവിന്റെ ഇന്നിംഗ്‌സ് ചരിത്രപുസ്തകങ്ങളിൽ ഇടംപിടിച്ചു കഴിഞ്ഞു. ടി20 ലോകകപ്പിലെ ഒരു റൺ ചേസിൽ ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് സഞ്ജുവിന്റെ 97* റൺസ്. വിരാട് കോഹ്‌ലി രണ്ട് തവണ നേടിയ 82 റൺസ് എന്ന റെക്കോർഡാണ് സഞ്ജു മറികടന്നത്. കൂടാതെ, ടി20 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റൺ ചേസ് വിജയങ്ങളിൽ ഒന്നായി ഇത് മാറി. ഐപിഎല്ലിലോ അന്താരാഷ്ട്ര ടി20യിലോ ഓപ്പണറായി ഇറങ്ങി സഞ്ജു ഒരു റൺ ചേസിൽ പുറത്താകാതെ നിൽക്കുന്നത് ഇത് ആദ്യമായാണ്.
ആരാധകർക്കിടയിൽ പ്രതിഷേധം
സഞ്ജുവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ നേട്ടത്തെ അംഗീകരിക്കാൻ കപിൽ ദേവ് വിസമ്മതിച്ചത് മലയാളി ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിരാടും രോഹിത്തും തിളങ്ങുമ്പോൾ അവരെ വ്യക്തിപരമായി അഭിനന്ദിക്കുന്ന കപിൽ ദേവ്, സഞ്ജുവിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്നാണ് വിമർശനം. എന്നാൽ സെമിക്ക് മുമ്പ് ടീമിനെ മാനസികമായി ഒരുമിപ്പിക്കാനാണ് കപിൽ ഇത്തരത്തിൽ പ്രതികരിച്ചതെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു.
രോ-കോ റിട്ടേണ്‍സ്.. ഇനി പൊടിപൂരം; ഏകദിനങ്ങളുടെ എണ്ണം കൂട്ടും, ലോകകപ്പിനുള്ള മുന്നൊരുക്കം?
മാർച്ച് 5-ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെ നേരിടാനിരിക്കെ ഈ വിവാദം ടീമിനുള്ളിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് ആരാധകർ ഉറ്റുനോക്കുന്നു. സഞ്ജു തന്റെ മറുപടി വീണ്ടും ബാറ്റിലൂടെ നൽകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഫോം ഇന്ത്യക്ക് കരുത്താണെങ്കിലും ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറെ നേരിടുന്നത് വെല്ലുവിളിയാകും. സഞ്ജുവിനെ ആർച്ചർ മുൻപ് മൂന്ന് തവണ പുറത്താക്കിയിട്ടുണ്ട്. വാങ്കഡെയിൽ ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് ശരാശരി 177 റൺസാണ് സ്കോർ ചെയ്യാൻ കഴിയുന്നത്. എന്നാൽ രാത്രിയിലെ മഞ്ഞുവീഴ്ച (Dew factor) രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്കും ഗുണകരമായേക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications