T20 WC 2026: രോഹിത്തിനും ധോണിക്കുമുള്ളത് പോലെ... സഞ്ജു ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടുന്ന ക്രിക്കറ്ററെന്ന് ഡികെ
ഇംഗ്ലണ്ടിനെതിരായ ടി20 ലോകകപ്പ് സെമി ഫൈനലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സഞ്ജു സാംസൺ എന്ന താരത്തിന്റെ ജനപ്രീതിയെയും പോരാട്ടവീര്യത്തെയും കുറിച്ച് വമ്പൻ പ്രസ്താവനയുമായി മുൻ താരം ദിനേഷ് കാർത്തിക്. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, എം.എസ്. ധോണി എന്നിവർക്കുള്ളതിന് തുല്യമായ ആരാധകപിന്തുണ ഇന്ന് സഞ്ജുവിനുണ്ടെന്ന് സ്കൈ സ്‌പോർട്‌സിനോട് സംസാരിക്കവെ കാർത്തിക് പറഞ്ഞു.
T20 WC 2026: സ്ക്വാഡിൽ പോലും ഉണ്ടാവില്ലെന്ന് കരുതിയവൻ ഇന്ന് രക്ഷകൻ! സഞ്ജുവിനെ പുകഴ്ത്തി ക്ലാർക്ക്
ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടുന്ന ക്രിക്കറ്റർ
സഞ്ജുവിന്റെ കരിയറിലെ ഉയർച്ചതാഴ്ചകളെ ഒരു സിനിമാക്കഥയോടാണ് കാർത്തിക് ഉപമിച്ചത്. "സഞ്ജു ഒരു വിസ്മയമാണ്. ജനങ്ങൾ അവനെ ഒരുപാട് സ്നേഹിക്കുന്നു. എന്റെ അഭിപ്രായത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടുന്ന ക്രിക്കറ്ററാണ് അവൻ. രോഹിത്തിനും ധോണിക്കും ലഭിക്കുന്നത് പോലെയുള്ള ഒരു ആരാധകക്കൂട്ടം സഞ്ജുവിനുമുണ്ട്. അമിതമായ പ്രതീക്ഷകളുടെ ഭാരം ചുമലിലുണ്ടായിട്ടും കൊൽക്കത്തയിൽ അവൻ ചെയ്തത് അത്ഭുതകരമായ കാര്യമാണ്," കാർത്തിക് വ്യക്തമാക്കി.

ഓഫ് സ്പിന്നർമാരെ പൂട്ടാൻ സഞ്ജു
ഇന്ത്യൻ ബാറ്റിംഗ് നിരയിലെ ടോപ്പ് ഓർഡറിൽ ഇടംകൈയ്യൻ ബാറ്റർമാർ കൂടുതലായതിനാൽ ഓഫ് സ്പിന്നർമാരെ ഉപയോഗിച്ച് എതിരാളികൾ ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഈ പ്രശ്നത്തിനുള്ള പരിഹാരമാണ് സഞ്ജു സാംസൺ എന്ന് കാർത്തിക് നിരീക്ഷിച്ചു. "അഭിഷേക് ശർമ്മയെ ഓഫ് സ്പിന്നർമാർ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു. പവർപ്ലേയിൽ ഓഫ് സ്പിന്നർമാരെ നേരിടാൻ ഒരു വലങ്കൈയ്യൻ ബാറ്ററെ ആവശ്യമായിരുന്നു. ആ മാച്ച് അപ്പിന് സഞ്ജു ഏറ്റവും അനുയോജ്യനാണ്," ഡി.കെ പറഞ്ഞു. അതേസമയം, സഞ്ജുവിനെ ഓപ്പണറാക്കിയപ്പോൾ ഫോമിലായിരുന്ന ഇഷാൻ കിഷന് മൂന്നാം നമ്പറിലേക്ക് മാറേണ്ടി വന്നത് ഒരു തിരിച്ചടിയാണെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ അഭിപ്രായപ്പെട്ടു.
T20 WC 2026: അഭിഷേക് വേണ്ട!! സഞ്ജു- ഇഷാന്‍ ഓപ്പണിങ്, സെമിയില്‍ വേണ്ടത് ഈ 11നെന്ന് ശാസ്ത്രി
അഭിഷേകിന്റെ ഫോം മങ്ങുന്നു
യുവതാരം അഭിഷേക് ശർമ്മയ്ക്ക് ടൂർണമെന്റിൽ പ്രതീക്ഷിച്ച ഇംപാക്ട് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. തുടർച്ചയായ മൂന്ന് ഡക്കുകൾക്ക് ശേഷം താരം ഫോമിലേക്ക് വരാൻ ബുദ്ധിമുട്ടുകയാണ്. ആരോഗ്യപ്രശ്നങ്ങൾ അഭിഷേകിനെ അലട്ടുന്നുണ്ടെന്ന് കാർത്തിക് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ സഞ്ജു സാംസന്റെ പക്വതയാർന്ന ബാറ്റിംഗ് ഇംഗ്ലണ്ടിനെതിരായ സെമിയിൽ ഇന്ത്യക്ക് നിർണ്ണായകമാകും.
ടി20 ലോകകപ്പ് ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും സെമിയിൽ നേർക്കുനേർ വരുന്നത്. 2022-ൽ ഇംഗ്ലണ്ട് ജയിച്ചപ്പോൾ 2024-ൽ ഇന്ത്യ പകരം വീട്ടി. ഈ മത്സരത്തിൽ ജയിക്കുന്നവർ കിരീടത്തിലേക്ക് ഒരു പടി കൂടി അടുക്കും. വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യക്ക് മികച്ച റെക്കോർഡാണുള്ളത്. ഇവിടെ കളിച്ച ഏഴ് ടി20 മത്സരങ്ങളിൽ അഞ്ചിലും ഇന്ത്യ വിജയിച്ചു. 2017-ന് ശേഷം ഇന്ത്യ ഇവിടെ തോറ്റിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
മാർച്ച് 5-ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന പോരാട്ടത്തിൽ സഞ്ജുവിന്റെ ബാറ്റിംഗ് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. കാർത്തിക് പറഞ്ഞതുപോലെ, ഗാലറിയിലെ ആവേശവും ആരാധക പിന്തുണയും സഞ്ജുവിനെ മറ്റൊരു വലിയ ഇന്നിംഗ്‌സിലേക്ക് നയിക്കുമോ എന്ന് കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications