Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോ-കോ റിട്ടേണ്‍സ്.. ഇനി പൊടിപൂരം; ഏകദിനങ്ങളുടെ എണ്ണം കൂട്ടും, ലോകകപ്പിനുള്ള മുന്നൊരുക്കം?

ടി20 ലോകകപ്പ് സെമിഫൈനലിലേക്ക് ഇന്ത്യ കടന്നതോടെ മറ്റൊരു കിരീടനേട്ടം കൂടി പ്രതീക്ഷിച്ചിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. 2024 ലെ ടി20 ലോകകപ്പ് ചാമ്പ്യന്‍മാരാണ് ഇന്ത്യ. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. സെമിയില്‍ ജയിച്ചാല്‍ ഫൈനലില്‍ ന്യൂസിലാന്റ്-ദക്ഷിണാഫ്രിക്ക ടീമിലെ വിജയിയെ ആയിരിക്കും ഇന്ത്യ നേരിടേണ്ടി വരിക. ദക്ഷിണാഫ്രിക്കയാണ് ജയിക്കുന്നതെങ്കില്‍ 2024 ലെ കലാശപ്പോരിലെ ആവര്‍ത്തനമായിരിക്കും ഇത്തവണയും സംഭവിക്കുക.

അതിനിടെ 2027 ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് കൊണ്ടുള്ള ഒരുക്കങ്ങളും ടീം ഇന്ത്യ നടത്തുന്നുണ്ട്. 2023 ലോകകപ്പില്‍ റണ്ണറപ്പായ ടീം ഇന്ത്യ ഇത്തവണ കിരീടം മാത്രം ലക്ഷ്യമിട്ടായിരിക്കും ഇറങ്ങുക. അതിനാല്‍ തന്നെ ലോകകപ്പിന് മുന്‍പ് കൂടുതല്‍ ഏകദിനങ്ങള്‍ കളിക്കാനാണ് ടീം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ന്യൂസിലന്‍ഡിനെതിരെ അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20കളും രണ്ട് ടെസ്റ്റുകളും കളിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരുങ്ങുകയാണ്.

IND vs NZ 2026

2026 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യ ന്യൂസിലാന്റ് സന്ദര്‍ശിക്കും. 6 വര്‍ഷത്തിനിടെ ന്യൂസിലന്‍ഡിലേക്കുള്ള ആദ്യ സമ്പൂര്‍ണ പര്യടനത്തിനാണ് ഇന്ത്യ ഒരുങ്ങുന്നത്. പര്യടനത്തില്‍ തുടക്കത്തില്‍ ഏകദിനങ്ങളേക്കാള്‍ കൂടുതല്‍ ടി20 മത്സരങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ 50 ഓവര്‍ ഫോര്‍മാറ്റിലെ 'വാണിജ്യ താല്‍പ്പര്യം' മുന്‍നിര്‍ത്തി ഇത് പരിഷ്‌കരിക്കുകയായിരുന്നു എന്നാണ് വിവരം.

ഏകദിന മത്സരങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചായി ഉയര്‍ത്തിയതായും ടി20 ഐ പരമ്പര മൂന്നായി കുറച്ചതായും ക്രിക് ഹബ് റിപ്പോര്‍ട്ട് പറയുന്നു. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബിസിസിഐയോട് മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും, ഏകദിന ടീമില്‍ രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ്ലിയുടെയും സാന്നിധ്യമാണ് കൂടുതല്‍ 50 ഓവര്‍ ഫോര്‍മാറ്റ് ഗെയിമുകള്‍ ഉണ്ടായിരിക്കുന്നതിന്റെ പ്രധാന കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ലോകകപ്പ് മുന്നില്‍ക്കണ്ട് ബിസിസിഐയും ഇതിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് വിവരം. നിലവില്‍ വിരാട് കോലിയും രോഹിത് ശര്‍മ്മയും ഏകദിനങ്ങളില്‍ മാത്രമാണ് കളിക്കുന്നത്. ടെസ്റ്റ്, ടി20 മത്സരങ്ങളില്‍ നിന്ന് ഇരുവരും നേരത്തെ വിരമിച്ചിരുന്നു. നിലവില്‍ കളിച്ച് കൊണ്ടിരിക്കുന്നവരില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ച്വറിയും ഉള്ള താരങ്ങളാണ് കോലിയും രോഹിതും.

ഏതായാലും ഏകദിന മത്സരങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചത് ന്യൂസിലന്‍ഡിലെ ആരാധകര്‍ക്ക് വിരാട് കോലിയെയും രോഹിത് ശര്‍മ്മയെയും കൂടുതല്‍ കാണാന്‍ അവസരമൊരുക്കും. 2026 ലെ ടി20 ലോകകപ്പിന് മുമ്പ് ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലാണ് കോലിയും രോഹിതും അവസാനമായി കളിച്ചത്. കളിയുടെ ഒരു ഫോര്‍മാറ്റില്‍ മാത്രം സജീവമായിരുന്നിട്ടും ഇരുവരും മികച്ച ഫോമിലാണ്.

2024 ല്‍ ടി20 ലോകകപ്പ് നേടിയതിന് ശേഷമാണ് ഇരുവരും ടി20യില്‍ നിന്ന് വിരമിച്ചത്,. തുടര്‍ന്ന് 2025 മെയ് മാസത്തില്‍ ടെസ്റ്റില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചു. 2027 ലെ ഏകദിന ലോകകപ്പ് കളിക്കാന്‍ ഇരുവരും പ്രതിജ്ഞാബദ്ധരല്ലെന്ന ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ വാദങ്ങളെ തെറ്റാണെന്ന് തെളിയിച്ചുകൊണ്ട്, ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര മുതല്‍ രോഹിതും കോലിയും മികച്ച ഫോമിലാണ്.

ഏകദിന ഫോര്‍മാറ്റില്‍ ആരാധകരുടെ താല്‍പ്പര്യം വീണ്ടും ജ്വലിപ്പിക്കുന്നതില്‍ അവരുടെ ഫോം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കോലിയും രോഹിതും അടുത്തതായി 2026 ലെ ഐപിഎല്‍ സമയത്ത് അവരുടെ ഫ്രാഞ്ചൈസികളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, മുംബൈ ഇന്ത്യന്‍സ് എന്നിവയ്ക്കായി കളിക്കും.

Story first published: Wednesday, March 4, 2026, 9:06 [IST]
Other articles published on Mar 4, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+