For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മുംബൈ X സിഎസ്‌കെ, രോഹിതിന് മുന്നില്‍ മൂന്ന് വെല്ലുവിളികള്‍, പരിഹാരം എളുപ്പമല്ല

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ2021 സീസണിന്റെ രണ്ടാം പാദം നാളെ നാളെ ആരംഭിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്മാരായ സിഎസ്‌കെയും തമ്മിലുള്ള പോരാട്ടത്തോടെയാവും മത്സരം ആരംഭിക്കുക. 2020ലെ യുഎഇ വേദിയായ ഐപിഎല്ലില്‍ കിരീടം നേടിയ ആത്മവിശ്വാസത്തിലാണ് മുംബൈ ഇറങ്ങുന്നത്. അതേ സമയം 2020ല്‍ പ്ലേ ഓഫ് കാണാതെ സിഎസ്‌കെ പുറത്തായിരുന്നു.

The El Clasico of the IPL-Big headaches of Mumbai captain Rohit Sharma
1

ആദ്യ പാദത്തിലെ പോയിന്റ് പട്ടിക പ്രകാരം സിഎസ്‌കെ രണ്ടാം സ്ഥാനത്തും മുംബൈ ഇന്ത്യന്‍സ് നാലാം സ്ഥാനത്തുമാണ്. എന്നാല്‍ വലിയ പോയിന്റ് വ്യത്യാസമില്ലാത്തതിനാല്‍ത്തന്നെ പട്ടിക മാറി മറിയാനുള്ള സാധ്യതയും കൂടുതലാണ്. എംഎസ് ധോണി-രോഹിത് ശര്‍മ എന്നീ നായകന്മാര്‍ നേര്‍ക്കുനേര്‍ എത്തുന്നു എന്ന സവിശേഷതയും മത്സരത്തിനുണ്ട്.

Also Read: IPL 2021: ധോണിയുടെ ആ 'ടെക്‌നിക്ക്' ബാറ്റിങ് കൂടുതല്‍ എളുപ്പമാക്കി'- തുറന്ന് പറഞ്ഞ് ശര്‍ദുല്‍ ഠാക്കൂര്‍

2

ഇന്ത്യയുടെ ടി20 നായകസ്ഥാനത്ത് വിരാട് കോലി പടിയിറങ്ങാന്‍ തീരുമാനിച്ചതോടെ പകരക്കാരനായി എത്തേണ്ടത് രോഹിത് ശര്‍മയാണ്. അതിനാല്‍ത്തന്നെ ഇത്തവണത്തെ ഐപിഎല്ലിലെ രോഹിതിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമാവും. സിഎസ്‌കെയ്‌ക്കെതിരേ ഇറങ്ങുമ്പോള്‍ മുംബൈ നായകന്‍ രോഹിത്തിന് മുന്നിലുള്ള മൂന്ന് പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Also Read: കോലി എന്തുകൊണ്ട് ക്യാപ്റ്റന്‍സിയൊഴിഞ്ഞു? പ്രധാനമായും മൂന്നു കാരണങ്ങള്‍

ഹര്‍ദിക് പാണ്ഡ്യയുടെ ഫോം

ഹര്‍ദിക് പാണ്ഡ്യയുടെ ഫോം

മധ്യനിരയില്‍ മുംബൈ ഇന്ത്യന്‍സ് നിര്‍ണ്ണായക സ്ഥാനം നല്‍കുന്ന താരമാണ് ഹര്‍ദിക് പാണ്ഡ്യ. പേസ് ഓള്‍റൗണ്ടറായ ഹര്‍ദിക് ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരവുമാണ്. 2020ലെ ഐപിഎല്ലില്‍ ഹര്‍ദിക് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഫിനിഷര്‍ റോളില്‍ തിളങ്ങിയിരുന്ന ഹര്‍ദിക്കിന്റെ സമീപകാല ഫോം വളരെ മോശമാണ്. ബാറ്റുകൊണ്ട് തീര്‍ത്തും നിരാശപ്പെടുത്തുന്ന അദ്ദേഹം ഏറെ നാളത്തെ ഇടവേളക്ക് ശേഷം ശ്രീലങ്കന്‍ പര്യടനത്തില്‍ പന്തെറിഞ്ഞിരുന്നു.

Also Read: 'ഈ സമയത്ത് ഇത് വേണ്ടായിരുന്നു', കോലിയുടെ പടിയിറക്കത്തെക്കുറിച്ച് പ്രസാദും ഇര്‍ഫാന്‍ പഠാനും

4

എന്നാല്‍ പുറം വേദന പൂര്‍ണ്ണമായും വിട്ടുമാറാത്തതിനാല്‍ ബൗളിങ്ങില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഇത് രോഹിത്തിന് വലിയ തലവേദനയാവും. മധ്യ ഓവറുകളില്‍ ഹര്‍ദിക്കിന്റെ ഓവറുകള്‍ മുംബൈക്ക് വളരെ സഹായകരമാകാറുണ്ട്.എന്നാല്‍ താരത്തിന്റെ മോശം ഫോമും പരിക്കും ടീമിനെ ആശങ്കപ്പെടുത്തുന്നു. ഹര്‍ദിക്കിന്റെ പകരക്കാരനാവാനായി ടീമിലുള്ളത് ജെയിംസ് നിഷാമാണ്. എന്നാല്‍ ഓള്‍റൗണ്ട് മികവ് കാട്ടാന്‍ അദ്ദേഹത്തിനാവുന്നില്ല. ടി20 ലോകകപ്പും വരാനിരിക്കുന്നതിനാല്‍ കീറോണ്‍ പൊള്ളാര്‍ഡ് പന്തെറിയാനുള്ള സാധ്യത കുറവാണ്. ഇതും രോഹിത്തിന് വെല്ലുവിളിയാണ്.

Also Read: കോലിയുടെ മോഹം നടക്കില്ല, ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റിയേക്കും!

മൂന്നാം പേസര്‍ വേണോ?

മൂന്നാം പേസര്‍ വേണോ?

ഹര്‍ദിക് പാണ്ഡ്യക്ക് പന്തെറിയാന്‍ സാധിക്കാത്ത അവസ്ഥയായാല്‍ ആരെ മൂന്നാം പേസറായി പരിഗണിക്കുമെന്നത് വലിയ ചോദ്യമാണ്. ധവാല്‍ കുല്‍ക്കര്‍ണി റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാത്ത ബൗളറാണ്. നതാന്‍ കോള്‍ട്ടര്‍നെയ്‌ലാണ് മറ്റൊരു പേസര്‍. നിലവില്‍ മുംബൈക്ക് പരിഗണിക്കാന്‍ കഴിയുന്ന പ്രധാന പേസര്‍ അദ്ദേഹമാണ്. ആദം മില്‍നി,മാര്‍ക്കോ ജാന്‍സന്‍ എന്നിവരും ടീമിലുണ്ട്. ഇവരിലാരെ പരിഗണിക്കുമെന്നത് കുഴപ്പിക്കുന്ന ചോദ്യമാണ്.

Also Read: പുറത്തുനിന്നുള്ള സമ്മര്‍ദ്ദമല്ല കോലിയുടെ തീരുമാനത്തിന് പിന്നില്‍, തികച്ചും വ്യക്തിപരം- സാബ കരീം

6

ജസ്പ്രീത് ബുംറ,ട്രന്റ് ബോള്‍ട്ട് എന്നിവരുടെ ബൗളിങ്ങില്‍ തന്നെയാവും പ്രധാന പ്രതീക്ഷ. രണ്ട് താരങ്ങളും 2020ല്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ന്യൂബോളിലെ ബോള്‍ട്ടിന്റെ മികവില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്നു. ഹര്‍ദിക്കിന് പന്തെറിയാന്‍ സാധിച്ചാല്‍ ഈ രണ്ട് പേസര്‍മാരെ മാത്രം പരിഗണിച്ച് മുംബൈ ഇറങ്ങാനാണ് സാധ്യത.

Also Read: ഇന്ത്യന്‍ ടീമിന്റെ പുതിയ ടി20 നായകന്‍ ആരാവണം? രോഹിതല്ല, സുനില്‍ ഗവാസ്‌കര്‍ നിര്‍ദേശിക്കുന്നു

സ്പിന്‍ നിരയില്‍ ആര്?

സ്പിന്‍ നിരയില്‍ ആര്?

യുഎഇയിലെ പിച്ചില്‍ സ്പിന്നിന് നിര്‍ണ്ണായക സ്ഥാനമുണ്ട്. അതിനാല്‍ത്തന്നെ സ്പിന്‍ നിരയില്‍ ആരൊക്കെ വേണമെന്നത് രോഹിത്തിനെ കുഴപ്പിക്കുന്ന ചോദ്യമാണ്. രാഹുല്‍ ചഹാറിന് തന്നെയാവും മുഖ്യ പരിഗണന ലഭിക്കുക. സ്പിന്‍ ഓള്‍റൗണ്ടറായി ക്രുണാല്‍ പാണ്ഡ്യയും ടീമിലുണ്ടാവും. പീയൂഷ് ചൗള,ജയന്ത് യാദവ് എന്നിവരും ടീമില്‍ അവസരം തേടുന്നു. ഇരുവരും അനുഭവസമ്പന്നരായ താരങ്ങളാണ്. ജയന്ത് യാദവ് ബാറ്റുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ്. അതിനാല്‍ത്തന്നെ രോഹിത് ആരെ പരിഗണിക്കുമെന്നത് കാത്തിരുന്ന് കാണാം.

Story first published: Saturday, September 18, 2021, 10:31 [IST]
Other articles published on Sep 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+