Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ധോണിയുടെ ആ 'ടെക്‌നിക്ക്' ബാറ്റിങ് കൂടുതല്‍ എളുപ്പമാക്കി'- തുറന്ന് പറഞ്ഞ് ശര്‍ദുല്‍ ഠാക്കൂര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ2021 സീസണിന്റെ രണ്ടാം പാദം ആരംഭിക്കാന്‍ ഇനി രണ്ട് നാള്‍ ദൂരം. 19ന് യുഎഇയിലാണ് രണ്ടാം പാദം നടക്കുന്നത്. ടീമുകളെല്ലാം അവസാന ഘട്ട തയ്യാറെടുപ്പിലാണ്. ആദ്യ പാദത്തിലെ പോയിന്റ് പട്ടിക പ്രകാരം ഡല്‍ഹി ക്യാപിറ്റല്‍സ്,സിഎസ്‌കെ,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്. എന്നാല്‍ യുഎഇയിലേക്ക് വേദിമാറുന്നതോടെ ഇതെല്ലാം മാറി മറിഞ്ഞേക്കാം.

1

എംഎസ് ധോണി നായകനായ സിഎസ്‌കെ രണ്ടാം പാദത്തില്‍ വലിയ പ്രതീക്ഷയിലാണ്. സിഎസ്‌കെയിലെ ധോണിയുടെ വിശ്വസ്തന്‍മാരിലൊരാളാണ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂര്‍. സമീപകാലത്തായി മിന്നും ഫോമിലാണ് ശര്‍ദുല്‍. ബൗളിങ്ങിനോടൊപ്പം ബാറ്റിങ് പ്രകടനംകൊണ്ടും ശര്‍ദുല്‍ കൈയടി നേടുകയാണ്. ഇപ്പോഴിതാ ബാറ്റിങ്ങില്‍ മെച്ചപ്പെടാനുള്ള കാരണത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ശര്‍ദുല്‍. കഠിനാധ്വാനത്തോടൊപ്പം ധോണിയുടെ ഉപദേശവുമാണ് ബാറ്റിങ് മെച്ചപ്പെടുത്തിയതെന്നാണ് ശര്‍ദുല്‍ പറയുന്നത്.

Also Read: 2022ലും നയിക്കാമായിരുന്നു, ലോകകപ്പ് വിജയത്തോടെ അവസാനിക്കട്ടെ- ഫാന്‍സിന് ഞെട്ടല്‍

2

'വാലറ്റത്തുള്ള ബാറ്റ്‌സ്മാന്റെ സംഭാവന എപ്പോഴും ടീമിന് സഹായകരമാവും. 40-50 റണ്‍സുകള്‍ ഉണ്ടാക്കുന്ന വ്യത്യാസം വളരെ വലുതാണ്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയതിന് ശേഷം ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റായ രാഗുവിനും നുവാനുമൊപ്പം പരിശീലനം നടത്തിയിരുന്നു. വളരെ വേഗമുള്ളവരാണ് ഇരുവരും. എനിക്ക് ബാറ്റ് ചെയ്യാനാകുമെന്ന് അറിയാം.അത് നടപ്പിലാക്കുക മാത്രമാണ് ചെയ്യേണ്ടത്.എനിക്ക് സ്‌കോര്‍ നേടാന്‍ സാധിക്കുന്ന സ്ഥലവും സാധിക്കാത്ത സ്ഥലങ്ങളും അറിയാം.

Also Read: IPL 2021: ബുംറയെപ്പോലൊരാളെ നേരിടാന്‍ അവനെക്കൊണ്ടേ സാധിക്കൂ', ആര്‍സിബി താരത്തെക്കുറിച്ച് ഗംഭീര്‍

3

ബ്രിസ്ബണിലെ ആ പ്രകടനം വലിയ പ്രതിഫലനമാണ് ഡ്രസിങ് റൂമില്‍ ഉണ്ടാക്കിയത്. അതോടൊപ്പം ആത്മവിശ്വാസവും വര്‍ധിച്ചു. ഇപ്പോള്‍ തുടര്‍ച്ചയായി നെറ്റ്‌സില്‍ ബാറ്റിങ്ങും പരിശീലിക്കുന്നു. അത് ടീം മാനേജ്‌മെന്റിന് എന്നില്‍ വിശ്വാസമുണ്ടെന്നാണ് തെളിയിക്കുന്നത്. എന്നെ കളിപ്പിക്കുമ്പോള്‍ ബാറ്റുകൊണ്ടും അവന്‍ തിളങ്ങുമെന്ന വിശ്വാസം അവര്‍ക്ക് ഉണ്ടായിരിക്കുന്നു. മഹി ഭായിയുടെ ഉപദേശവും ബാറ്റിങ് മെച്ചപ്പെടുത്താന്‍ സഹായിച്ചു. ബാറ്റില്‍ പിടിക്കുന്നത് അല്‍പ്പം ഇറക്കി പിടിക്കാനാണ് മഹി ഭായ് പറഞ്ഞത്. അത് ചെയ്തപ്പോള്‍ ഷോട്ടില്‍ കൂടുതല്‍ നിയന്ത്രണം ലഭിച്ചു'-ശര്‍ദുല്‍ പറഞ്ഞു.

Also Read: IPL 2021: ധോണി മഹാനായ നായകന്‍, താരങ്ങളെ മനസിലാക്കാന്‍ സവിശേഷ കഴിവ്- മുത്തയ്യ മുരളീധരന്‍

4

ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലും ശര്‍ദുലിന്റെ ബാറ്റിങ് പ്രകടനം ഗംഭീരമായിരുന്നു. ഓവലില്‍ 50 വര്‍ഷത്തിന് ശേഷം ഇന്ത്യ ചരിത്ര ജയം നേടിയത് ശര്‍ദുലിന്റെ മികവിലാണ്. രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടിയതോടൊപ്പം മികച്ച ഫോമിലുള്ള ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ വിക്കറ്റും വീഴ്ത്താന്‍ ശര്‍ദുല്‍ ഠാക്കൂറിനായി. ഓസ്‌ട്രേലിയയിലെ ഗാബയില്‍ ഇന്ത്യ ചരിത്ര ജയം നേടിയപ്പോഴും 67 റണ്‍സുമായി അദ്ദേഹം തിളങ്ങിയിരുന്നു. ഷോട്ടുകളുടെ മനോഹാരിതകൊണ്ടും ശര്‍ദുല്‍ കൈയടി നേടി.

Also Read: IPL 2021: കാവ്യ മുതല്‍ അര്‍ഷിത വരെ, വൈറലായി മാറിയ 'മിസ്റ്ററി' സുന്ദരികളെയറിയാം

5

വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ റിസര്‍വ് താരമായാണ് ശര്‍ദുലിനെ ഉള്‍പ്പെടുത്തിയത്. സിഎസ്‌കെക്കൊപ്പം രണ്ടാം പാദത്തില്‍ തിളങ്ങാനായാല്‍ ശര്‍ദുലിന്റെ ലോകകപ്പിലെ സാധ്യതകളും ഉയരും. യുഎഇയിലെ സാഹചര്യത്തില്‍ മീഡിയം പേസര്‍മാര്‍ക്ക് തിളങ്ങുക പ്രയാസമാണ്. എന്നാല്‍ ബൗളിങ്ങില്‍ വലിയ വ്യത്യാസംകൊണ്ടുവരാന്‍ കെല്‍പ്പുള്ള താരമാണ് ശര്‍ദുല്‍. ഇത് അദ്ദേഹത്തിന് നേട്ടമുണ്ടാക്കാന്‍ സഹായിച്ചേക്കും.

Also Read: ദ്രാവിഡ്, ധോണി, കോലി, ഏറ്റവും മികച്ച നായകനാര്? റാങ്കിങ് നല്‍കി മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന

6

Also Read: IPL 2021: പഞ്ചാബ് വെറുതെയല്ല 'നന്നാവാത്തത്', പതനത്തിന് കാരണം ചൂണ്ടിക്കാട്ടി നെഹ്‌റ

ഇന്ത്യന്‍ ടീമില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ശര്‍ദുല്‍ പറഞ്ഞു. 'വിരാട്,രോഹിത് തുടങ്ങിയവര്‍ എപ്പോഴും എന്നെ പ്രചോദിപ്പിക്കും. ബാറ്റുചെയ്യുമ്പോള്‍ എപ്പോഴും ബാറ്റ്‌സ്മാനെപ്പോലെ ചിന്തിക്കണമെന്നാണ് അവര്‍ പറയാറ്. ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ചിന്തിക്കാറില്ല. വലിയ പദ്ധതികളൊന്നുമില്ലാതെയാവും ബാറ്റ് ചെയ്യാനിറങ്ങുക. സ്‌കൂള്‍ തലത്തിലെ എന്റെ പരിശീലകനായ ദിനേഷ് സാര്‍ പറയുന്നത് അധികമായി ചിന്തിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കുമെന്നാണ്'-ശര്‍ദുല്‍ ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ സിഎസ്‌കെ ടീമിനൊപ്പം ദുബായില്‍ പരിശീലനത്തിലാണ് ശര്‍ദുലുള്ളത്.

Story first published: Friday, September 17, 2021, 13:54 [IST]
Other articles published on Sep 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+