For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദ്രാവിഡ്, ധോണി, കോലി, ഏറ്റവും മികച്ച നായകനാര്? റാങ്കിങ് നല്‍കി മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ2021 സീസണിന്റെ രണ്ടാം പാദത്തിനായുള്ള തയ്യാറെടുപ്പിലാണ് സുരേഷ് റെയ്‌ന. സിഎസ്‌കെ വൈസ് ക്യാപ്റ്റനായ റെയ്‌ന ഇത്തവണ വലിയ പ്രതീക്ഷയിലാണ് സിഎസ്‌കെയ്‌ക്കൊപ്പമിറങ്ങുന്നത്. ആദ്യ പാദം അവസാനിക്കുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള സിഎസ്‌കെ ഇത്തവണ കിരീടം നേടാനുള്ള സാധ്യത കൂടുതലാണ്.

1

2020 സീസണില്‍ സുരേഷ് റെയ്‌ന ഇല്ലാതെ കളിക്കാനിറങ്ങിയ സിഎസ്‌കെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ഗ്രേഗ് ചാപ്പല്‍ പരിശീലകനായിരുന്നപ്പോള്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ സുരേഷ് റെയ്‌ന എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് കൂടുതല്‍ തിളങ്ങിയത്. വിരാട് കോലി ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് എത്തിയതോടെ റെയ്‌നയുടെ അവസരവും കുറഞ്ഞിരുന്നു. ധോണി വിരമിച്ച അതേ ദിവസമാണ് റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Also Read: IPL 2021: 'ഇത് ചരിത്ര നേട്ടങ്ങള്‍', ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത മൂന്ന് റെക്കോഡുകളിതാ

2

ഇപ്പോഴിതാ രാഹുല്‍ ദ്രാവിഡ്,എംഎസ് ധോണി,വിരാട് കോലി എന്നിവരുടെ ക്യാപ്റ്റന്‍സിക്ക് റാങ്കിങ് നല്‍കിയിരിക്കുകയാണ് സുരേഷ് റെയ്‌ന. ഏറ്റവും മികച്ച നായകനാരാണെന്നും അതിനുള്ള കാരണവും റെയ്‌ന ചൂണ്ടിക്കാട്ടുന്നു. 'മഹി ഭായിക്ക് കീഴില്‍ നിരവധി മത്സരങ്ങളാണ് ഞാന്‍ കളിച്ചത്. എന്റെ തുടക്കം രാഹുല്‍ ഭായിക്ക് കീഴിലായിരുന്നു. അതിനാല്‍ത്തന്നെ ഇവരുടെ റാങ്കിങ് പറഞ്ഞാല്‍ ധോണി,ദ്രാവിഡ്,കോലി എന്നിങ്ങനെയാവും ഞാന്‍ പറയുക.വിരാടുമായി മികച്ച പല കൂട്ടുകെട്ടുകളും ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. മികച്ച റെക്കോഡുകളുള്ള താരമാണ് കോലി'-റെയ്‌ന പറഞ്ഞു.

Also Read: IPL 2021: 'എംഎസ് ധോണിക്ക് അതിവേഗം റണ്‍സ് നേടാനാവില്ല, പ്രയാസപ്പെടും'- ഗൗതം ഗംഭീര്‍

3

റെയ്‌നയുടെ തുടക്ക കാലഘട്ടത്തില്‍ സൗരവ് ഗാംഗുലിയില്‍ നിന്ന് രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തിരുന്നു. ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാനാണ് ദ്രാവിഡെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന് വലിയ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. എങ്കിലും റെയ്‌നയുടെ കരിയറിന്റെ വളര്‍ച്ചയില്‍ ശ്രദ്ധേയ പങ്ക് ദ്രാവിഡിന് അവകാശപ്പെടാം. പിന്നീട് പരിശീലകനായി എത്തിയപ്പോള്‍ ശ്രദ്ധയ പ്രകടനമാണ് ദ്രാവിഡ് നടത്തിയത്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് ചൂടിച്ച അദ്ദേഹം ഇന്ത്യ എ ടീമിനെയും നയിച്ചു. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനാണ്.

Also Read: T20 World Cup 2021: ആരടിക്കും കപ്പ്? ഇന്ത്യയല്ല, 'ഈ രണ്ട് ടീമിലൊന്ന്', പ്രവചിച്ച് ബ്രാഡ് ഹോഗ്

4

2007ലെ ടി20 ലോകകപ്പ് അലമാരയിലെത്തിച്ചത്തോടെയായിരുന്നു ധോണി നായകനെന്ന നിലയില്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നീട് 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ കിരീടം ചൂടിച്ച ധോണി 2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടവും അലമാരയിലെത്തിച്ചു. മൂന്ന് ഐസിസി കിരീടം നേടിയ ഏക നായകനാണ് ധോണി. അദ്ദേഹത്തിന് കീഴിലാണ് റെയ്‌നക്ക് കൂടുതല്‍ അവസരം ലഭിച്ചതും. മധ്യനിരയിലെ ധോണിയുടെ വിശ്വസ്തനായിരുന്നു റെയ്‌ന.

Also Read: ICC T20 Ranking: വിരാട് കോലിക്ക് നേട്ടം, ആദ്യ പത്തില്‍ രോഹിത്തില്ല, ഡേവിഡ് മലാന്‍ തലപ്പത്ത്

5

അരങ്ങേറ്റ ടെസ്റ്റില്‍ത്തന്നെ ഇന്ത്യക്കായി സെഞ്ച്വറി നേടിയ റെയ്‌ന മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി സെഞ്ച്വറി നേടിയ ആദ്യത്തെ താരമാണ്. ടി20 ഫോര്‍മാറ്റിലാണ് കൂടുതലായും റെയ്‌ന തിളങ്ങിയിരുന്നത്. അതിവേഗം റണ്‍സുയര്‍ത്താന്‍ മികവ് കാട്ടിയിരുന്ന റെയ്‌നക്ക് കോലിയുടെ കാലമായപ്പോഴേക്കും ടീമില്‍ അവസരം കുറഞ്ഞു. പാര്‍ട് ടൈം സ്പിന്നറായും ഉപയോഗിക്കാന്‍ സാധിക്കുന്ന റെയ്‌ന ഫീല്‍ഡിങ്ങില്‍ എപ്പോഴും പ്രസരിപ്പോടെ നില്‍ക്കുന്ന താരങ്ങളിലൊരാള്‍ക്കൂടിയാണ്.

Also Read: T20 World Cup 2021: ഇന്ത്യ-പാക് മത്സരത്തിലെ നിര്‍ണ്ണായക താര പോരാട്ടം ഏത്? തിരഞ്ഞെടുത്ത് സല്‍മാന്‍ ബട്ട്

6

Also Read: IPL 2021: 'തീ പാറും', രണ്ടാം പാദത്തില്‍ കാത്തിരിക്കുന്ന അഞ്ച് താര പോരാട്ടങ്ങള്‍ ഇതാ

ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന്റെ ക്യാപ്റ്റനായും പ്രവര്‍ത്തിച്ചിട്ടുള്ള റെയ്‌ന കൂടുതല്‍ മത്സരവും സിഎസ്‌കെയ്ക്കായാണ് കളിച്ചത്. മികച്ച റെക്കോഡും ടൂര്‍ണമെന്റില്‍ താരത്തിന്റെ പേരിലുണ്ട്. 18 ടെസ്്റ്റില്‍ നിന്ന് 768 റണ്‍സും 226 ഏകദിനത്തില്‍ നിന്ന് 5615 റണ്‍സും 78 ടി20യില്‍ നിന്ന് 1604 റണ്‍സുമാണ് റെയ്‌നയുടെ പേരിലുള്ളത്. 200 ഐപിഎല്ലില്‍ നിന്ന് 5491 റണ്‍സാണ് റെയ്‌ന ഐപിഎല്ലില്‍ നേടിയിട്ടുള്ളത്. ഈ സീസണിലെ റെയ്‌നയുടെ പ്രകടനം മോശമായാല്‍ മെഗാ ലേലത്തിന് മുമ്പ് റെയ്‌നയെ സിഎസ്‌കെ കൈവിടാനും സാധ്യതയുണ്ട്.

Story first published: Thursday, September 16, 2021, 16:21 [IST]
Other articles published on Sep 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+