For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'ഇത് ചരിത്ര നേട്ടങ്ങള്‍', ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത മൂന്ന് റെക്കോഡുകളിതാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ2021 സീസണിന്റെ രണ്ടാം പാദം 19ന് ആരംഭിക്കുകയാണ്. യുഎഇയില്‍ നടക്കുന്ന ടൂര്‍ണമെന്റിനായി ടീമുകളെല്ലാം തയ്യാറെടുത്ത് കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സും സിഎസ്‌കെയും തമ്മിലുള്ള മത്സരത്തോടെയാണ് രണ്ടാം പാദം ആരംഭിക്കുന്നത്. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിന് പിന്നാലെ കോവിഡ് വ്യാപനം താരങ്ങളിലേക്കെത്തിയതോടെ ടൂര്‍ണമെന്റ് പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു.

ഡല്‍ഹി ക്യാപിറ്റല്‍സ്, സിഎസ്‌കെ, ആര്‍സിബി, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ പാദത്തിന് ശേഷം ആദ്യ നാലിലുള്ളത്. എന്നാല്‍ രണ്ടാം പാദത്തില്‍ വേദി മാറുന്നതോടെ പോയിന്റ് പട്ടികയും മാറി മറിഞ്ഞേക്കും. ബാറ്റിങ്ങിനെയും ബൗളിങ്ങിനെയും ഒരുപോലെ പിന്തുണക്കുന്ന പിച്ചില്‍ ടൂര്‍ണമെന്റിലെ പല റെക്കോഡുകളും കടപുഴകാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത ഐപിഎല്ലിലെ മൂന്ന് റെക്കോഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.


ഒറ്റ സീസണില്‍ 973 റണ്‍സ്

ഒറ്റ സീസണില്‍ 973 റണ്‍സ്

2016 സീസണില്‍ വിരാട് കോലി കുറിച്ച 973 റണ്‍സിന്റെ റെക്കോഡ് മറ്റാരും തകര്‍ക്കാന്‍ സാധ്യതയില്ല. അത്ര എളുപ്പം സാധ്യമാവുന്ന നേട്ടമല്ലത്. 16 ഇന്നിങ്‌സില്‍ നിന്ന് 81.08 ശരാശരിയിലായിരുന്നു കോലിയുടെ ഈ അവിസ്മരണീയ പ്രകടനം. നാല് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും ഈ ഒറ്റ സീസണില്‍ കോലി നേടി. 113 റണ്‍സാണ് കോലിയുടെ ഉയര്‍ന്ന സ്‌കോര്‍. 83 ഫോറും 38 സിക്‌സുമാണ് ആ ഒരു സീസണില്‍ കോലി സ്വന്തം പേരിനൊപ്പം ചേര്‍ത്തത്.

കോലിയുടെ ഈ റെക്കോഡ് തകര്‍ക്കാന്‍ നിലവിലെ ഫോമില്‍ ആര്‍ക്കും സാധിച്ചേക്കില്ല. ടി20 ഫോര്‍മാറ്റില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാവാനുള്ള സാധ്യതയും കൂടുതലാണ്. ഇതിനെയെല്ലാം അതിജീവിച്ച് വലിയ പ്രകടനം നടത്താന്‍ ചെറിയ പ്രതിഭയൊന്നും പോരാ. കോലി സ്ഥിരതയോടെ ഗംഭീര പ്രകടനം നടത്തിയിട്ടും ആര്‍സിബിക്ക് 2016ല്‍ കപ്പടിക്കാനായില്ല. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടാണ് ടീം തോറ്റത്.

ക്രിസ് ഗെയ്‌ലിന്റെ ഉയര്‍ന്ന വ്യക്തിഗത

ക്രിസ് ഗെയ്‌ലിന്റെ ഉയര്‍ന്ന വ്യക്തിഗത

ഐപിഎല്ലിലെ അനുഭവസമ്പന്നനായ താരമാണ് ക്രിസ് ഗെയ്ല്‍. നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ താരമായ ഗെയ്‌ലിന്റെ പേരിലാണ് ടൂര്‍ണമെന്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 2013 സീസണില്‍ ആര്‍സിബിക്കുവേണ്ടി കളിക്കവെ 175 റണ്‍സാണ് ഗെയ്ല്‍ അടിച്ചെടുത്തത്. ഈ റെക്കോഡ് തകര്‍ക്കുക എളുപ്പമല്ല. ഒരു ടീമിന്റെ സ്‌കോറോളം റണ്‍സാണ് ഒറ്റക്ക് ഗെയ്ല്‍ അടിച്ചെടുത്തത്. പൂനെ വാരിയേഴ്‌സിനെതിരായ മത്സരത്തില്‍ 66 പന്തില്‍ നിന്നായിരുന്നു ഗെയ്‌ലിന്റെ ഈ പ്രകടനം.

13 ഫോറും 17 സിക്‌സും പറത്തിയ ഗെയ്‌ലിന്റെ സ്‌ട്രൈക്കറേറ്റ് 265.15 ആയിരുന്നു. ഗെയ്‌ലിന്റെ മികവില്‍ ആര്‍സിബി 263 റണ്‍സെടുത്തപ്പോള്‍ പൂനെ 133 റണ്‍സിന് ഓള്‍ഔട്ടായി. 130 റണ്‍സിന് ആര്‍സിബി ജയിക്കുകയും ചെയ്തു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടിയും ഗെയ്ല്‍ കളിച്ചിട്ടുണ്ട്. പ്രായം തളര്‍ത്താത്ത പോരാളിയായ അദ്ദേഹം 2021ലെ ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിലും ഇടം പിടിച്ചിട്ടുണ്ട്.

യുവരാജിന്റെ രണ്ട് ഹാട്രിക് റെക്കോഡ്

യുവരാജിന്റെ രണ്ട് ഹാട്രിക് റെക്കോഡ്

ഐപിഎല്ലില്‍ കൂടുതല്‍ ഹാട്രിക് നേടിയ താരം സ്പിന്നര്‍ അമിത് മിശ്രയാണ്. മൂന്ന് തവണ അദ്ദേഹം ഹാട്രിക് നേടിയിട്ടുണ്ട്. എന്നാല്‍ ഒരു സീസണില്‍ത്തന്നെ രണ്ട് ഹാട്രിക് നേടിയത് ഒരു താരം മാത്രമാണ്. അത് മുന്‍ പഞ്ചാബ് കിങ്‌സ് നായകന്‍ യുവരാജ് സിങ്ങാണ്. 2009 സീസണിലാണ് യുവരാജിന്റെ ഈ അവിസ്മരണീയ പ്രകടനം.

ആര്‍സിബിക്കെതിരേ 22 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ യുവി ഹൈദരാബാദിനെതിരെയാണ് രണ്ടാം ഹാട്രിക് നേടിയത്. 13 റണ്‍സ് വഴങ്ങിയായിരുന്നു യുവരാജിന്റെ മൂന്ന് വിക്കറ്റ് നേട്ടം. തുടര്‍ച്ചയായി മൂന്ന് വിക്കറ്റുകള്‍ നേടുകയെന്നത് തന്നെ വലിയ പ്രയാസമാണ്. ഒരു സീസണില്‍ രണ്ട് തവണ ഹാട്രിക് എന്നതിനെ ചരിത്ര നേട്ടമെന്ന് മാത്രമെ വിശേഷിപ്പിക്കാനാവു. ആര്‍സിബി, പൂനെ വാരിയേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യസ് എന്നീ ടീമുകള്‍ക്കുവേണ്ടിയും യുവരാജ് കളിച്ചിട്ടുണ്ട്.

Story first published: Thursday, September 16, 2021, 9:53 [IST]
Other articles published on Sep 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+