T20 World Cup 2021: ഇന്ത്യ-പാക് മത്സരത്തിലെ നിര്‍ണ്ണായക താര പോരാട്ടം ഏത്? തിരഞ്ഞെടുത്ത് സല്‍മാന്‍ ബട്ട്
കറാച്ചി: ടി20 ലോകകപ്പിന്റെ തീയ്യതി പുറത്തുവന്നതുമുതല്‍ ആരാധകര്‍ കാത്തിരിക്കുന്നത് ഇന്ത്യ പാകിസ്താന്‍ പോരാട്ടം കാണാനാണ്. ഒക്ടോബര്‍ 24നാണ് തീപാറും മത്സരം. ലോകകപ്പിലെ രണ്ട് ടീമുകളുടെയും ആദ്യത്തെ മത്സരം ഇതാണ്. അതിനാല്‍ത്തന്നെ ജയത്തോടെ തുടങ്ങാനാവും ഇരു കൂട്ടരും ശ്രമിക്കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത മത്സരത്തിലും പ്രകടമാവുമെന്നുറപ്പ്.

ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. എന്നാല്‍ ബാബര്‍ അസാമിന്റെ നേതൃത്വത്തിലുള്ള പാക് നിരയെ നിസാരരായി തള്ളിക്കളയാനാവില്ല. യുഎഇയിലാണ് ലോകകപ്പ് നടക്കുന്നത്. പാകിസ്താന്‍ ടീമിന് അന്താരാഷ്ട്ര മത്സരം കളിച്ച് വലിയ അനുഭവസമ്പത്തുള്ള പിച്ചാണിത്. അതിനാല്‍ത്തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാവും.
Also Read: IPL 2021: ഏറ്റവും കൂടുതല്‍ 'ഡെക്കായത്' ഏത് ടീമിന്റെ താരങ്ങള്‍, നാണക്കേടിന്റെ തലപ്പത്ത് മുംബൈ, പട്ടിക

ഇന്ത്യ അതിശക്തമായ താരനിരയുമാണ് ടി20 ലോകകപ്പിനിറങ്ങുന്നത്. കൂടാതെ യുഎഇയില്‍ത്തന്നെ ഐപിഎല്‍ കളിച്ചതിന് പിന്നാലെ ലോകകപ്പിനിറങ്ങുന്നത് അനുകൂല കാര്യമാണ്. ആവേശ പോരാട്ടത്തില്‍ കാത്തിരുന്ന് കാണേണ്ട നിരവധി താര പോരാട്ടങ്ങളുമുണ്ട്. ഇപ്പോഴിതാ ഇന്ത്യ-പാക് മത്സരത്തില്‍ നിര്‍ണ്ണായകമാവുന്ന താരപോരാട്ടം ഏതെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട്. പാക് നായകന്‍ ബാബര്‍ അസാമും ഇന്ത്യയുടെ പേസ് സൂപ്പര്‍ താരം ജസ്പ്രീത് ബുംറ പോരാട്ടമാവും മത്സരത്തില്‍ നിര്‍ണ്ണായകമാവുകയെന്നാണ് സല്‍മാന്‍ അഭിപ്രായപ്പെട്ടത്.
Also Read: IPL 2021: സിഎസ്‌കെയിലെത്തിയപ്പോള്‍ ധോണി ആദ്യം പറഞ്ഞത് എന്ത്? വെളിപ്പെടുത്തി റോബിന്‍ ഉത്തപ്പ

'ഏറ്റവും നിര്‍ണ്ണായക താരപോരാട്ടം ബാബര്‍ അസാമും ജസ്പ്രീത് ബുംറയും തമ്മിലാവും. രണ്ട് പേരും ടോപ് ക്ലാസ് പ്രകടനം നടത്തുന്നവരാണ്. ഇരുവരും പരിചയസമ്പത്തുള്ളവരുമാണ്.ബുംറക്ക് ബാബറിനെക്കാള്‍ അല്‍പ്പം കൂടി പരിചയസമ്പത്തുണ്ട്. എന്നാല്‍ ബാബറും അന്താരാഷ്ട്ര ക്രിക്കറ്റ് ഏറെ നാളായി കളിക്കുന്നു. കൂടാതെ ടീമിന്റെ നായകനാണവന്‍. മറ്റുള്ളവര്‍ക്ക് വഴികാട്ടേണ്ടത് അവനാണ്.
Also Read: T20 World Cup: ധോണിയുണ്ടെങ്കില്‍ ഇന്ത്യക്കു മൂന്നു നേട്ടം! വിശദമാക്കി ആകാശ് ചോപ്ര

ഇരുവരും തമ്മിലുള്ള പോരാട്ടം കാണുന്നത് വലിയ ആവേശം തന്നെയായിരിക്കും. ഇരുവരും നേര്‍ക്കുനേര്‍ എത്താനുള്ള സാധ്യതയുമുണ്ട്. കാരണം ബാബറെ ഓപ്പണറാക്കി ഇറക്കാനാണ് സാധ്യത. അതിനാല്‍ത്തന്നെ ബുംറക്ക് ബാബറിനെതിരേ പന്തെറിയാന്‍ അവസരം ലഭിച്ചേക്കും. വലിയ ദിവസത്തില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം'-സല്‍മാന്‍ ബട്ട് പറഞ്ഞു.
Also Read: കോലി തീരുമാനിക്കട്ടെ, എത്ര കാലം നയിക്കണമെന്ന്!- മുന്‍ താരം പറയുന്നു

ഇതുവരെയുടെ ലോകകപ്പിലെ നേര്‍ക്കുനേര്‍ ചരിത്രം ഇന്ത്യക്ക് അനുകൂലമായതിനാല്‍ മാനസികമായി അല്‍പ്പം മുന്‍തൂക്കം ഇന്ത്യക്കുണ്ടാവും. 2019ലെ ഏകദിന ലോകകപ്പിലാണ് അവസാനമായി ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. മത്സരത്തില്‍ 89 റണ്‍സിന് പാകിസ്താനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. മത്സരത്തില്‍ ബാബറിന്റെ വിക്കറ്റ് നേടിയത് ഇന്ത്യയുടെ കുല്‍ദീപ് യാദവായിരുന്നു. ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കാത്ത മനോഹര പന്തിലൂടെയായിരുന്നു കുല്‍ദീപ് ബാബറിനെ പുറത്താക്കിയത്.
Also Read: IPL: ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്ത് ഷാക്വിബ്, ഗെയ്‌ലും എബിഡിയും പുറത്ത്! ധോണി ക്യാപ്റ്റന്‍

ബുംറ ലോകോത്തര ബൗളറാണെങ്കില്‍ വളര്‍ന്നിവരുന്ന ബാറ്റ്‌സ്മാന്‍മാരിലെ ഏറ്റവും ശ്രദ്ധേയനായ താരമാണ് ബാബര്‍. ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ അധികം അവസരം ലഭിച്ചിട്ടില്ല. അതിനാല്‍ത്തന്നെ മുന്‍ കണക്കുകളുടെ ചരിത്രം അധികം പറയാനാവില്ല. ഓപ്പണറായി ബാബര്‍ എത്തിയാലും ആദ്യ പവര്‍പ്ലേയില്‍ ഒരോവര്‍ മാത്രമായിരിക്കും ബുംറ എറിയുക. ബാക്കി മൂന്ന് ഓവറിലെ ഒരോവര്‍ മധ്യ ഓവറില്‍ എറിയിക്കാന്‍ സാധ്യതയുണ്ടെങ്കിലും രണ്ട് ഓവര്‍ ഡെത്ത് ഓവറിലേക്ക് മാറ്റിവെക്കാന്‍ സാധ്യത കൂടുതലാണ്.
Also Read: IPL 2021: ഓരോ ടീമിന്റെയും ഏറ്റവും ശക്തനായ താരവും ദുര്‍ബലനായ താരവുമാര്? പട്ടിക ഇതാ

പേസര്‍മാരെ നന്നായി കളിക്കുന്ന താരമാണ് ബാബര്‍. മനോഹരമായ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള ബാബറിനെ കുടുക്കാന്‍ സ്പിന്‍ കെണി തന്നെയാവും ഇന്ത്യ പ്രയോഗിക്കുക. സീനിയര്‍ താരം ആര്‍ അശ്വിന് മികവ് കാട്ടാനാവാത്ത പക്ഷം രണ്ടാം സ്പിന്നറായെത്തുന്ന താരത്തിലാവും പ്രതീക്ഷ. സ്പിന്നര്‍മാര്‍ക്ക് യുഎഇയില്‍ തിളങ്ങാനാവുമെന്നതിനാല്‍ ബാബറിന്റെ ദൗര്‍ബല്യത്തെ ആര്‍ക്കാവും മുതലാക്കാനാവുകയെന്നതും കണ്ടറിയാം.
Also Read: T20 World Cup: സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ആകാശ് ചോപ്ര, നാലും ജേതാക്കളായവര്‍!

Also Read: IPL 2021: 'ആദില്‍ റഷീദ് മുതല്‍ ഹസരങ്കവരെ', ആദ്യമായി ഐപിഎല്‍ കളിക്കുന്ന 10 താരങ്ങളിതാ
പേസ് ബൗളര്‍മാര്‍ തിളങ്ങിയാല്‍ പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്നും സല്‍മാന്‍ ബട്ട് പറഞ്ഞു. പേസ് ബൗളിങ് നിരയില്‍ പാകിസ്താന്‍ വിശ്വാസം അര്‍പ്പിച്ചിട്ടുണ്ട്.ഷഹീന്‍ അഫ്രീദി,ഹസന്‍ അലി,മുഹമ്മദ് വാസിം ജൂനിയര്‍ എന്നിവരെല്ലാം മികച്ച പേസര്‍മാരാണ്. ഇവര്‍ തിളങ്ങിയാല്‍ പാകിസ്താന്‍ ജയിക്കാന്‍ സാധ്യത കൂടുതലാണ്. അല്ലാത്ത പക്ഷം ജയിക്കാന്‍ പ്രയാസമാണ്. അതിനാല്‍ത്തന്നെ ഈ വെല്ലുവിളിയെ പാകിസ്താന്‍ പേസര്‍മാര്‍ ഏറ്റെടുക്കുകയാണ് വേണ്ടതെന്നും സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications