IPL: ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്ത് ഷാക്വിബ്, ഗെയ്‌ലും എബിഡിയും പുറത്ത്! ധോണി ക്യാപ്റ്റന്‍

ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ ഈയാഴ്ച ആരംഭിക്കാനിരിക്കെ ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസന്‍. രണ്ടു ഇതിഹാസ താരങ്ങളെ ഒഴിവാക്കിയാണ് അദ്ദേഹം എക്കാലത്തെയും മികച്ച ഇവനെ തിരഞ്ഞടുത്തത്. യൂനിവേഴ്‌സല്‍ ബോസെന്നറിയപ്പെടുന്ന ക്രിസ് ഗെയ്‌ലും മിസ്റ്റര്‍ 360യെന്നു വിശേഷിപ്പിക്കപ്പെടുന്ന എബി ഡിവില്ലിയേഴ്‌സുമാണ് ഇലവനില്‍ സ്ഥാനം നഷ്ടമായ വമ്പന്‍മാര്‍.

ഇന്ത്യയുടെ എട്ടു താരങ്ങളാണ് ഇലവനില്‍ ഇടംപിടിച്ചത്. ഫ്രാഞ്ചൈസികളിലേക്കു വരികയാണെങ്കില്‍ കൂടുതല്‍ കളിക്കാരുള്ളത് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നാണ്. സിഎസ്‌കെയുടെ മൂന്നു പേര്‍ ഇലവനിലെത്തി. നിലവിസെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളില്‍ നിന്നും രണ്ടു താരങ്ങള്‍ വീതവും തിരഞ്ഞെടുക്കപ്പെട്ടു. പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരുടെ ഓരോ താരം വീതവും ഓള്‍ടൈം ഇലവനിലുണ്ട്.

 ഓപ്പണര്‍മാര്‍

ഓപ്പണര്‍മാര്‍

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും ഇന്ത്യന്‍ സൂപ്പര്‍ താരവുമായ രോഹിത് ശര്‍മയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് താരം ഡേവിഡ് വാര്‍ണറുമാണ് ഷാക്വിബിന്റെ ഇലവന്റെ ഓപ്പണര്‍മാര്‍. ഐപിഎല്ലില്‍ ഏറ്റവും മികച്ച ബാറ്റിങ് റെക്കോര്‍ഡുള്ള രണ്ടു താരങ്ങള്‍ കൂടിയാണ് ഇരുവരും.

കൂടാതെ ക്യാപ്റ്റന്‍സിയിലും രോഹിത്തിനെ വെല്ലാന്‍ ആരുമില്ല. മുംെൈബ അഞ്ചു തവണ കിരീടത്തിലേക്കു നയിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. വാര്‍ണറാവട്ടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഒരു തവണ ജേതാക്കളാക്കുകയും ചെയ്തു. ഐപിഎല്ലില്‍ ഏറ്റവുമധികം റണ്ണെടുത്ത വിദേശ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്.

 കോലി, റെയ്‌ന

കോലി, റെയ്‌ന

ഷാക്വിബിന്റെ ഇലവനില്‍ മൂന്നാം നമ്പറിലുള്ളത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റനും ഇന്ത്യന്‍ നായകനുമായ വിരാട് കോലിയാണ്. നാലാമനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് വൈസ് ക്യാപ്റ്റനും ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌നയുമാണ്.

ഐപിഎല്ലിലെ ഓള്‍ടൈം റണ്‍വേട്ടക്കാരനാണ് കോലി. 6000ത്തിന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ ഒരേയൊരു ബാറ്റ്‌സ്മാനും അദ്ദേഹമാണ്. റെയ്‌നയ്ക്കും മികച്ച റെക്കോര്‍ഡാണ് ടൂര്‍ണമെന്റിലുള്ളത്. 5000ത്തിന് മുകളില്‍ റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. സിഎസ്‌കെയുടെ മൂന്നു കിരീട വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച റെയ്‌ന ടീമിനു വേണ്ടി ഏറ്റവുമധികം റണ്ണെടുത്ത താരം കൂടിയാണ്.

 ധോണി നയിക്കും

ധോണി നയിക്കും

ഓള്‍ടൈം ഇലവന്റെ നായകനും വിക്കറ്റ് കീപ്പറുമായി ഷാക്വിബ് തിരഞ്ഞെടുത്തത് സിഎസ്‌കെയുടെ ഇതിഹാസ നായകനായ എംഎസ് ധോണിയെയാണ്. അഞ്ചു കിരീടങ്ങളുള്ള രോഹിത് ഇലവനിലുണ്ടെങ്കിലു നായകസ്ഥാനത്തേക്കു ഷാക്വിബ് പ്രഥമ പരിഗണന നല്‍കിയത് ധോണിക്കാണ്. ഇലവനില്‍ അഞ്ചാം നമ്പറാണ് അദ്ദേഹത്തിന് ബംഗ്ലാ സൂപ്പര്‍ താരം നല്‍കിയിക്കുന്നത്.

ധോണിക്കു പിന്നില്‍ ആറാമനായുള്ളത് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ കെഎല്‍ രാഹുലാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന രാഹുല്‍ ഐപിഎല്ലിലെ വേഗമേറിയ ഫിഫ്റ്റിയുടെ അവകാശി കൂടിയാണ്. വെറും 14 ബോളുകളില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ ഫിഫ്റ്റി.

 ഓള്‍റൗണ്ടര്‍മാര്‍

ഓള്‍റൗണ്ടര്‍മാര്‍

രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമാണ് ഏഴും എട്ടും സ്ഥാനങ്ങളില്‍. ഐപിഎല്ലിലെ മാത്രമല്ല നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച രണ്ടു ഓള്‍റൗണ്ടര്‍മാരാണ് ഇരുവരും. നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ സ്റ്റോക്‌സും ജഡേജയും കളിച്ചു കഴിഞ്ഞു.

സ്‌റ്റോക്‌സ് ഈ സീസണിലെ ഐപിഎല്ലിന്റെ രണ്ടാംഘട്ടത്തില്‍ കളിക്കുന്നില്ല. പരിക്കു കാരണം ആദ്യഘട്ടത്തിലും അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്നിരുന്നു. എന്നാല്‍ മാനസിക സമ്മര്‍ദ്ദം കാരണമാണ് സ്റ്റോക്‌സ് ഐപിഎല്ലിന്റെ രണ്ടാംഘട്ടത്തില്‍ കളിക്കാതിരിക്കന്നത്. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അദ്ദേഹം അനിശ്ചിത കാലത്തേക്കു ബ്രേക്കെടുത്തിരിക്കുകയാണ്. ഐപിഎല്ലില്‍ മാത്രമല്ല വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനു വേണ്ടിയും സ്‌റ്റോക്‌സ് കളിക്കുന്നില്ല.

 ബൗളിങ് നിര

ബൗളിങ് നിര

ഷാക്വിബിന്റെ ഓള്‍ടൈം ഇലവനില്‍ ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ പോലുമില്ലെന്നതാണ് കൗതുകരം. ഓള്‍റൗണ്ടര്‍മാരായ ജഡേജയും റെയ്‌നയുമാണ് സ്പിന്‍ വിഭാഗം കൈകാര്യം ചെയ്യുക.

മൂന്നു ഫാസ്റ്റ് ബൗളര്‍മാരെ ഷാക്വിബ് തിരഞ്ഞെടുത്തിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെയും ശ്രീലങ്കയുടെയും മുന്‍ ഇതിഹാസം ലസിത് മലിങ്ക, മുംബൈ ഇന്ത്യന്‍ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറ, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്വിങ് സ്‌പെഷ്യലിസ്റ്റ് ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ഓള്‍ടൈം ഇലവനിലെ പേസര്‍മാര്‍.

 ഷാക്വിബിന്റെ ഓള്‍ടൈം ഐപിഎല്‍ ഇലവന്‍

ഷാക്വിബിന്റെ ഓള്‍ടൈം ഐപിഎല്‍ ഇലവന്‍

രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്), ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), വിരാട് കോലി (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), സുരേഷ് റെയ്‌ന (ചെന്നൈ സൂപ്പര്‍ കിങ്‌സ്), എംഎസ് ധോണി (ക്യാപ്റ്റന്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ്), കെഎല്‍ രാഹുല്‍ (പഞ്ചാബ് കിങ്‌സ്), ബെന്‍ സ്റ്റോക്‌സ് (രാജസ്ഥാന്‍ റോയല്‍സ്), രവീന്ദ്ര ജഡേജ (ചെന്നൈ സൂപ്പര്‍ കിങ്‌സ്), ലസിത് മലിങ്ക, ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്), ഭുവനേശ്വര്‍ കുമാര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്).

ഐപിഎല്‍ സഹായിക്കുമെന്ന് ഷാക്വിബ്

ഐപിഎല്‍ സഹായിക്കുമെന്ന് ഷാക്വിബ്

ഐപിഎല്ലില്‍ ഒയ്ന്‍ മോര്‍ഗന്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരം കൂടിയാണ് ഷാക്വിബ്. ടൂര്‍ണമെന്റില്‍ കളിക്കുന്നത് തൊട്ടുപിന്നാലെ ഇവിടെ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലും താരങ്ങള്‍ക്കു ഗുണം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐപിഎല്‍ എല്ലാവര്‍ക്കും സഹായകമാവുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇവിടുത്തെ സാഹചര്യങ്ങളില്‍ കുറച്ചു സമയം ചെലവിടാനും മല്‍സരങ്ങള്‍ കളിക്കാനും ഞങ്ങള്‍ക്കു സാധിക്കും. മുസ്തഫിസിനും (മുസ്തഫിസുര്‍ റഹ്മാന്‍) എനിക്കും ടീമിലെ മറ്റുള്ളവരുമായി അനുഭവം പങ്കിടാന്‍ സാധിക്കും. മറ്റു കളിക്കാരുടെ മാനസികാവസ്ഥ ഞങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിയും. ലോകകപ്പിനെക്കുറിച്ച് അവര്‍ എങ്ങനെയാണ് ചിന്തിക്കുന്നതെന്നു തിരിച്ചറിയാനും അതിനു അനുസരിച്ച് തങ്ങള്‍ക്കു ലോകകപ്പിനു തയ്യാറെടുക്കാനും കഴിയുമെന്നും ഷാക്വിബ് വിശദമാക്കി.

ടി20 ലോകകപ്പിലേക്കു ബംഗ്ലാദേശ് ഇനിയും യോഗ്യത ഉറപ്പായിട്ടില്ല. ഇത്തവണ യോഗ്യ റൗണ്ട് കടമ്പ കടന്നാല്‍ മാത്രമേ ബംഗ്ലാ കടുവകളെ ലോകകപ്പില്‍ കാണാന്‍ സാധിക്കുകയുള്ളൂ. അടുത്ത മാസം 17 മുതല്‍ യുഎഇഎ, ഒമാന്‍ എന്നീവിടങ്ങളിലായാണ് യോഗ്യതാ മല്‍സരങ്ങള്‍ നടക്കുന്നത്. ബംഗ്ലാദേശിനെക്കൂടാതെ മുന്‍ ജേതാക്കളായ ശ്രീലങ്കയ്ക്കും യോഗ്യതാ മല്‍സരം കളിക്കേണ്ടതുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, September 14, 2021, 14:09 [IST]
Other articles published on Sep 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X