IPL 2021: ഏറ്റവും കൂടുതല്‍ 'ഡെക്കായത്' ഏത് ടീമിന്റെ താരങ്ങള്‍, നാണക്കേടിന്റെ തലപ്പത്ത് മുംബൈ, പട്ടിക
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം 19ന് ആരംഭിക്കുകയാണ്. ആദ്യ പാദത്തിന് ശേഷം ഇടവേള വന്നുവെങ്കിലും രണ്ടാം പാദത്തില്‍ കുതിപ്പ് തുടരാനുള്ള തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. ദുബായില്‍ നേരത്തെ തന്നെ ടീമുകളെല്ലാം പരിശീലനം ആരംഭിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സും സിഎസ്‌കെയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെയാവും പോരാട്ടം തുടങ്ങുക.
ആദ്യ പാദം അവസാനിക്കുമ്പോള്‍ പോയിന്റ് പട്ടിക പ്രകാരം ഡല്‍ഹി ക്യാപിറ്റല്‍സ്, സിഎസ്‌കെ, ആര്‍സിബി, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാലിലുള്ളത്. രണ്ടാം പാദം യുഎഇയിലാണ്. ബാറ്റിങ്ങിനെയും ബൗളിങ്ങിനെയും ഒരുപോലെ തുണക്കുന്ന പിച്ചായതിനാല്‍ വെടിക്കെട്ട് പ്രകടനം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ടാം പാദം ആരംഭിക്കാനിരിക്കെ ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പൂജ്യത്തിന് പുറത്തായത് ഏത് ടീമിന്റെ താരങ്ങളാണെന്ന് പരിശോധിക്കാം.
Also Read : IPL 2021: സിഎസ്‌കെയിലെത്തിയപ്പോള്‍ ധോണി ആദ്യം പറഞ്ഞത് എന്ത്? വെളിപ്പെടുത്തി റോബിന്‍ ഉത്തപ്പ

മുംബൈ ഒന്നാം സ്ഥാനത്ത്
അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിയ ചാമ്പ്യന്‍ നിരയാണ് മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മ, കീറോണ്‍ പൊള്ളാര്‍ഡ്, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ഉള്‍പ്പെടുന്ന മുംബൈ ചാമ്പ്യന്‍ നിര തന്നെയാണ്. എന്നാല്‍ നാണക്കേടിന്റെ ഈ റെക്കോഡിന്റെ തലപ്പത്തും മുംബൈയാണ്. 130 ഡെക്കാണ് മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഇതുവരെ ഉണ്ടായിരിക്കുന്നത്. നായകന്‍ രോഹിത് ശര്‍മ 13 തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. ഓപ്പണറായ രോഹിതിന്റെ പേരില്‍ മികച്ച റെക്കോഡുണ്ടെങ്കിലും കൂടുതല്‍ തവണ ഡെക്കിന് പുറത്തായതിന്റെ നാണക്കേടും രോഹിതിന്റെ പേരിലാണ്.

ഡല്‍ഹി ക്യാപിറ്റല്‍സ്
2020 സീസണിലെ റണ്ണറപ്പുകളായ ഡല്‍ഹി ക്യാപിറ്റല്‍സാണ് രണ്ടാം സ്ഥാനത്ത്. 129 തവണയാണ് ഡല്‍ഹി താരങ്ങള്‍ പൂജ്യത്തിന് പുറത്തായത്. 2021 സീസണിന്റെ ആദ്യ പാദം അവസാനിക്കുമ്പോള്‍ ഡല്‍ഹിയാണ് തലപ്പത്ത്. റിഷഭിന്റെ ക്യാപ്റ്റന്‍സിയില്‍ ഇത്തവണ കന്നിക്കിരീടമാണ് ഡല്‍ഹി ലക്ഷ്യമിടുന്നത്. ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരൊക്കെയാണ് ഡല്‍ഹിയുടെ മറ്റ് പ്രധാന താരങ്ങള്‍. 10 തവണയാണ് ധവാന്‍ പൂജ്യത്തിന് പുറത്തായത്.

പഞ്ചാബ് കിങ്‌സ്
മൂന്നാം സ്ഥാനത്ത് പഞ്ചാബ് കിങ്‌സാണ്. 121 തവണയാണ് കെ എല്‍ രാഹുല്‍ നായകനായുള്ള പഞ്ചാബ് താരങ്ങള്‍ പൂജ്യത്തിന് പുറത്തായത്. കെ എല്‍ രാഹുല്‍, ക്രിസ് ഗെയ്ല്‍, മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പുരാന്‍ എന്നിവരൊക്കെയാണ് ടീമിലെ പ്രധാന താരങ്ങള്‍. ക്രിസ് ഗെയ്ല്‍ എട്ട് തവണയാണ് പൂജ്യത്തിന് പുറത്തായിട്ടുള്ളത്. 2021 സീസണിന്റെ ആദ്യ പാദം പൂര്‍ത്തിയാവുമ്പോള്‍ പഞ്ചാബ് ആറാം സ്ഥാനത്താണുള്ളത്. പ്ലേ ഓഫില്‍ കടക്കാന്‍ തുടര്‍ ജയങ്ങള്‍ തന്നെ പഞ്ചാബിന് വേണ്ടിവരും.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
ഓയിന്‍ മോര്‍ഗന്‍ ക്യാപ്റ്റനായുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ 118 തവണയാണ് പൂജ്യത്തിന് പുറത്തായത്. ശുഭ്മാന്‍ ഗില്‍, ആന്‍ഡ്രേ റസല്‍, നിധീഷ് റാണ, ദിനേഷ് കാര്‍ത്തിക് എന്നിവരാണ് കെകെആറിന്റെ പ്രധാന താരങ്ങള്‍. 2021 സീസണിന്റെ ആദ്യ പാദത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ കെകെആര്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണുള്ളത്.

ആര്‍സിബി
വിരാട് കോലി നായകനായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് അഞ്ചാം സ്ഥാനത്ത്. 118 തവണയാണ് ആര്‍സിബി താരങ്ങള്‍ പൂജ്യത്തിന് പുറത്തായത്. വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ദേവ്ദത്ത് പടിക്കല്‍, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരാണ് നിലവിലെ ടീമിന്റെ പ്രധാന താരങ്ങള്‍. ഒമ്പത് തവണയാണ് എബിഡി പൂജ്യത്തിന് പുറത്തായത്.

രാജസ്ഥാന്‍ റോയല്‍സ്
രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ 93 തവണയാണ് പൂജ്യത്തിന് പുറത്തായത്. സഞ്ജു സാംസണ്‍ ക്യാപ്റ്റനായുള്ള ടീമില്‍ കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായതും സഞ്ജുവാണ്. എട്ട് തവണയാണ് അദ്ദേഹം പൂജ്യത്തിന് പുറത്തായത്. 2021 സീസണിന്റെ ആദ്യ പാദം പുറത്താവുമ്പോള്‍ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍.

സിഎസ്‌കെ
എംഎസ് ധോണി നായകനായ സിഎസ്‌കെ ഏഴാം സ്ഥാനത്താണ്. മൂന്ന് തവണ ചാമ്പ്യന്മാരായ ടീമാണ് സിഎസ്‌കെ. എംഎസ് ധോണി നായകനായ ടീമിന്റെ താരങ്ങള്‍ 85 തവണയാണ് പൂജ്യത്തിന് പുറത്തായത്. 2021 സീസണിന്റെ രണ്ടാം പാദത്തില്‍ രണ്ടാം സ്ഥാനത്താണ് സിഎസ്‌കെ.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
65 തവണയാണ് ഹൈദരാബാദിന്റെ താരങ്ങള്‍ പൂജ്യത്തിന് പുറത്തായത്. ആദ്യ പാദത്തില്‍ അവസാന സ്ഥാനത്താണ് ഹൈദരാബാദുള്ളത്. നിലവിലെ സാഹചര്യത്തില്‍ ഹൈദരാബാദ് പ്ലേ ഓഫില്‍ കടക്കാന്‍ സാധ്യത കുറവാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications