IPL 2021: ഓരോ ടീമിന്റെയും ഏറ്റവും ശക്തനായ താരവും ദുര്‍ബലനായ താരവുമാര്? പട്ടിക ഇതാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ2021 സീസണിന്റെ രണ്ടാം പാദം 19ന് ആരംഭിക്കാന്‍ പോവുകയാണ്. യുഎഇ വേദിയാവുന്ന ടൂര്‍ണമെന്റിനായുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലാണ് ടീമുകളെല്ലാം. ഇന്ത്യയില്‍ ആദ്യ പാദം നടന്നതിന് പിന്നാലെ കോവിഡ് താരങ്ങളിലേക്ക് എത്തിയതോടെ പാതിവഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു. ആദ്യ പാദത്തെ പോയിന്റ് പട്ടിക പ്രകാരം ഡല്‍ഹി,സിഎസ്‌കെ,ആര്‍സിബി,മുംബൈ എന്നിവരാണ് ആദ്യ നാലിലുള്ളത്.

T20 World Cup: സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ആകാശ് ചോപ്ര, നാലും ജേതാക്കളായവര്‍!T20 World Cup: സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ആകാശ് ചോപ്ര, നാലും ജേതാക്കളായവര്‍!

രണ്ടാം പാദത്തിലേക്ക് കടക്കുമ്പോള്‍ വേദി മാറുന്നതിനാല്‍ത്തന്നെ പോയിന്റ് പട്ടികയും മാറി മറിഞ്ഞേക്കും. ബാറ്റിങ്ങിനൊപ്പം സ്പിന്‍ ബൗളിങ്ങിനെയും തുണക്കുന്ന പിച്ചാണ് യുഎഇയിലേത്. ആദ്യ പാദം കളിച്ച പല താരങ്ങളും രണ്ടാം പാദത്തിലില്ല. ആദ്യ പാദം കളിക്കാത്ത പല താരങ്ങളും രണ്ടാം പാദത്തില്‍ കളിക്കുന്നുമുണ്ട്. ഓരോ ടീമിനെയും പരിഗണിച്ചാല്‍ ആദ്യ പാദത്തിലെ പ്രകടനം വിലയിരുത്തി ഏറ്റവും ശക്തനായ താരവും ദൗര്‍ബല്യമുള്ള താരവും ആരൊക്കെയാണെന്ന് പരിശോധിക്കാം.

IPL 2021: 'ആദില്‍ റഷീദ് മുതല്‍ ഹസരങ്കവരെ', ആദ്യമായി ഐപിഎല്‍ കളിക്കുന്ന 10 താരങ്ങളിതാ

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

ഹാട്രിക് കിരീടം തേടിയിറങ്ങുന്ന മുംബൈ ഇന്ത്യന്‍സ് അതിശക്തരായ താരനിരയാണ്. നായകന്‍ രോഹിത് ശര്‍മ,വൈസ് ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ്,സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരെല്ലാം ടീമിലെ സൂപ്പര്‍ താരങ്ങളാണ്. എന്നാല്‍ എതിരാളികള്‍ കൂടുതല്‍ ഭയക്കുന്ന താരം സൂര്യകുമാര്‍ യാദവാണ്. മത്സരഗതിയെ മാറ്റിമറിക്കുന്ന സ്ഥിരതകാട്ടുന്ന സൂര്യകുമാറാണ് നിലവിലെ മുംബൈയുടെ ഏറ്റവും ശക്തനായ താരം. സമീപകാല ഫോമും വളരെ മികച്ചതാണ്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലും സൂര്യം ഇടം പിടിച്ചിട്ടുണ്ട്.

ഓള്‍റൗണ്ടര്‍ ജിമ്മി നിഷാമിനെയാണ് മോശം താരമെന്ന് വിശേഷിപ്പിക്കാനാവുക.പൊള്ളാര്‍ഡിന്റെ ബാക് അപ്പ് എന്ന നിലയിലാണ് നിഷാമിനെ പരിഗണിച്ചിരിക്കുന്നതെങ്കിലും അതിനൊത്ത ഫോം നിലവില്‍ താരത്തിനില്ല. സ്ഥിരതയില്ലാത്ത താരമാണ് നിഷാം.

IPL 2021: സിഎസ്‌കെയ്ക്ക് കടുത്ത തിരിച്ചടി, ഡുപ്ലെസിസിന് പരിക്ക്, ഗെയ്ക്‌വാദിനൊപ്പം ആര് ഓപ്പണറാവും?

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

സിഎസ്‌കെയിലെ നിലവിലെ സൂപ്പര്‍ താരത്തെ പരിഗണിച്ചാല്‍ അത് ഫഫ് ഡുപ്ലെസിസാണെന്ന് പറയേണ്ടിവരും. നിലവില്‍ ഏറ്റവും മികച്ച ഫോമിലുള്ള സിഎസ്‌കെ താരമാണ് ഡുപ്ലെസിസ്. ആദ്യ പാദത്തില്‍ 320 റണ്‍സുമായി സിഎസ്‌കെയുടെ കുതിപ്പില്‍ നിര്‍ണ്ണായക പങ്കാണ് ഡുപ്ലെസിസിനുള്ളത്. എന്നാല്‍ രണ്ടാം പാദത്തില്‍ അദ്ദേഹം കളിക്കാനുള്ള സാധ്യത കുറവാണ്. സിപിഎല്ലില്‍ കളിക്കുന്നതിനിടെ പരിക്കേറ്റാണ് ഡുപ്ലെസിസിന് തിരിച്ചടിയായത്.

ഡ്വെയ്ന്‍ ബ്രാവോ സിഎസ്‌കെയ്‌ക്കൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള താരമാണെങ്കിലും സമീപകാലത്തെ ഫോം പ്രശ്‌നമാണ്. സിപിഎല്ലിലും മോശം പ്രകടനമാണ് നടത്തുന്നത്. 15ന് മുകളിലാണ് ഇക്കോണമി. ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിലും ബ്രാവോയുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സിഎസ്‌കെയിലെ ഏറ്റവും മോശം ഫോമിലുള്ള താരം ബ്രാവോയാണ്.

ഇന്ത്യന്‍ കോച്ചായി വീണ്ടുമെത്തുമോ? കോലിയുടെ ക്യാപ്റ്റന്‍സിയെങ്ങനെ?- കേസ്റ്റണ്‍ പറയുന്നു

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

ആദ്യ പാദത്തില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് കന്നി കിരീടമാണ് ലക്ഷ്യം വെക്കുന്നത്. മികച്ച പ്രകടനമാണ് ആദ്യ പാദത്തില്‍ അവര്‍ നടത്തിയത്. നിലവിലെ ഫോമില്‍ ഏറ്റവും ശക്തനായ താരം പൃഥ്വി ഷായാണ്. പൃഥ്വിയുടെ ആദ്യ പാദത്തിലെ പ്രകടനവും ഇന്ത്യക്കൊപ്പമുള്ള സമീപകാല ഫോമും മികച്ചതാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം. ആദ്യ പാദത്തില്‍ 308 റണ്‍സാണ് അദ്ദേഹം നേടിയത്. സ്‌ട്രൈക്കറേറ്റ് 166.48.

മോശം താരം അജിന്‍ക്യ രഹാനെയാണ്. ആദ്യ പാദത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ രഹാനെയുടെ സമീപകാല ഫോമും മോശമാണ്. ഇംഗ്ലണ്ട് പര്യടനത്തിലും നിരാശപ്പെടുത്തിയ രഹാനെക്ക് പ്ലേയിങ് 11ല്‍ ഇടം ലഭിക്കാനുള്ള സാധ്യതയും കുറവാണ്.

IPL 2021: 'ആശയവിനിമയം കുറഞ്ഞത് ബാധിച്ചു', കെകെആറിനൊപ്പമുള്ള പ്രശ്‌നം തുറന്ന് പറഞ്ഞ് കുല്‍ദീപ്

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

ആദ്യ പാദം അവസാനിക്കുമ്പോള്‍ ആറാം സ്ഥാനത്തുള്ള പഞ്ചാബ് കിങ്‌സിന്റെ കരുത്ത് നായകന്‍ കെ എല്‍ രാഹുല്‍ തന്നെയാണ്. 2018 മുതല്‍ കളിച്ച എല്ലാ സീസണിലും 550 റണ്‍സിന് മുകളില്‍ അദ്ദേഹം നേടിയിട്ടുണ്ട്. സ്ഥിരതയാണ് രാഹുലിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ആദ്യ പാദത്തില്‍ അവസാന മത്സരങ്ങള്‍ പരിക്കിനെത്തുടര്‍ന്ന് രാഹുലിന് നഷ്ടമായിരുന്നു. രണ്ടാം പാദത്തില്‍ രാഹുലിന്റെ മിന്നും പ്രകടനമാണ് പഞ്ചാബ് പ്രതീക്ഷിക്കുന്നത്.

നിലവിലെ ഫോമില്‍ ക്രിസ് ഗെയ്‌ലാണ് ഏറ്റവും മോശം. നിക്കോളാസ് പുരാന്‍ സിപിഎല്ലില്‍ മികവ് കാട്ടി.എന്നാല്‍ ഗെയ്ല്‍ 10 മത്സരത്തില്‍ നിന്ന് 16.12 ശരാശരിയില്‍ നേടിയത് 129 റണ്‍സാണ്. പഞ്ചാബ് വലിയ പ്രതീക്ഷവെക്കുന്ന താരമാണ് ക്രിസ് ഗെയ്ല്‍.

IND vs ENG: പരമ്പര ഇന്ത്യക്ക് അര്‍ഹതപ്പെട്ടത്, അക്കാര്യത്തില്‍ വിട്ടുവീഴ്ച്ചക്കില്ല- സൗരവ് ഗാംഗുലി

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ആദ്യ പാദം പിന്നിടുമ്പോള്‍ മൂന്നാം സ്ഥാനത്തുള്ള ആര്‍സിബി കന്നിക്കിരീടമാണ് ലക്ഷ്യമിടുന്നത്. ടീമിലെ ഏറ്റവും ശക്തനായ താരം എബി ഡിവില്ലിയേഴ്‌സാണ്. വിരമിച്ചിട്ട് ഏറെ നാളുകളായെങ്കിലും മത്സരഗതിയെ ഒറ്റക്ക് മാറ്റിമറിക്കാനുള്ള കഴിവ് എബിഡിക്കുണ്ട്. ആദ്യ പാദത്തില്‍ തന്റെ ബാറ്റിങ് വെടിക്കെട്ട് അദ്ദേഹം കാട്ടിയിട്ടുണ്ട്. വിരാട് കോലിയുടെ സമീപകാല ഫോം വളരെ മികച്ചതെന്ന് പറയാനാവില്ല.

പേസര്‍ നവദീപ് സൈനിയാണ് ഏറ്റവും മോശം. സമീപകാലത്തെ ഫോം വളരെ മോശമാണ്. കൂടാതെ പരിക്കിന്റെ പിടിയിലുമാണ്. പ്ലേയിങ് 11ല്‍ സൈനിക്ക് അവസരം ലഭിക്കുക പോലും പ്രയാസമായിരിക്കും.

IND vs ENG:'ഇംഗ്ലണ്ടിന്റെ ലക്ഷ്യം സമനിലയോ പോയിന്റോ അല്ല, ഇന്‍ഷുറന്‍സ് തുക'- സല്‍മാന്‍ ബട്ട്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

അവസാന സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചതാണ്. ഏറ്റവും ശക്തനായ താരം റാഷിദ് ഖാനാണ്. സ്പിന്‍ ഓള്‍റൗണ്ടറായ താരം മാച്ച് വിന്നറാണ്.6.14 ഇക്കോണമിയില്‍ 12വിക്കറ്റുകള്‍ ആദ്യ പാദത്തില്‍ നേടിയിട്ടുണ്ട്. സമീപകാല ഫോമും വളരെ മികച്ചതാണ്.

ജേസന്‍ ഹോള്‍ഡറാണ് മോശം ഫോമിലുള്ളത്. വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറായ താരത്തിന് സിപിഎല്ലില്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താനായിട്ടില്ല.ആറ് മത്സരത്തില്‍ നിന്ന് 9.38 ശരാശരിയില്‍ മൂന്ന് വിക്കറ്റാണ് അദ്ദേഹം നേടിയത്.ടി20 ലോകകപ്പിനുള്ള ടീമില്‍ റിസര്‍വ് താരമായാണ് ഹോള്‍ഡറെ പരിഗണിച്ചിരിക്കുന്നത്.

IPL 2021: 'മഹി സ്റ്റൈല്‍' ഫിനിഷിങാണ് ഇഷ്ടം, ധോണിയെ മിസ്സ് ചെയ്യുന്നതായി ജഡേജ

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

അഞ്ചാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിനൊപ്പം പല പ്രമുഖ താരങ്ങളുമില്ല. നിലവിലെ താരങ്ങളില്‍ ഏറ്റവും ശക്തനെന്ന് വിശേഷിപ്പിക്കാവുന്നത് മുസ്തഫിസുര്‍ റഹ്മാനെയാണ്. നന്നായി സ്ലോ ബോളും യോര്‍ക്കറും എറിയാന്‍ സാധിക്കുന്ന മുസ്തഫിസുര്‍ യുഎഇയില്‍ തിളങ്ങാന്‍ സാധ്യത കൂടുതലാണ്. ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ് മോശം ഫോമിലുള്ള താരം. വലിയ ഇടവേളക്ക് ശേഷം ഇറങ്ങുന്ന താരത്തിന്റെ പ്രകടനം കണ്ടറിയണം.

IPL 2021: ഇവര്‍ പ്ലേഓഫ് കണ്ടേക്കില്ല! നാലില്‍ മൂന്നും മുന്‍ ചാംപ്യന്‍മാര്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഏഴാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഏറ്റവും ശക്തനായ താരം ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസലാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ആദ്യ പകുതിയില്‍ തിളങ്ങാന്‍ റസലിനായി. എന്നാല്‍ മികച്ച പിന്തുണ ലഭിച്ചില്ല. സിപിഎല്ലിലെ ഫോമും വളരെ മികച്ചതാണ്. നിധീഷ് റാണയാണ് നിലവിലെ ഫോമില്‍ ഏറ്റവും മോശം.അവസാന അഞ്ച് മത്സരത്തില്‍ നിന്ന് 10.4 മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, September 14, 2021, 13:44 [IST]
Other articles published on Sep 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X