IND vs ENG: പരമ്പര ഇന്ത്യക്ക് അര്‍ഹതപ്പെട്ടത്, അക്കാര്യത്തില്‍ വിട്ടുവീഴ്ച്ചക്കില്ല- സൗരവ് ഗാംഗുലി
മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ നിന്ന് അവസാന നിമിഷം ഇന്ത്യയുടെ പിന്മാറ്റം വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിക്കും സഹ ഫിസീഷ്യനും കോവിഡ് പോസിറ്റീവായതോടെയാണ് അഞ്ചാം ടെസ്റ്റ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ഉള്ളപ്പോള്‍ ഇന്ത്യ പിന്മാറ്റം പ്രഖ്യാപിച്ചത്. ഇതില്‍ കടുത്ത അതൃപ്തി ഇസിബി വ്യക്തമാക്കുകയും ചെയ്തു. അഞ്ചാം ടെസ്റ്റ് നടക്കാതെ പോയതോടെ 200 കോടിയിലേറെ നഷ്ടം ഇസിബിക്ക് ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബിസിസി ഐ അടുത്ത വര്‍ത്തെ പര്യടനത്തില്‍ ഈ ഒഴിവാക്കിയ മത്സരം കളിക്കാമെന്നും കൂടാതെ രണ്ട് ടി20 കൂടി അധികം കളിക്കാമെന്നും പറഞ്ഞിട്ടും അനുകൂല നിലപാടിലേക്ക് ഇസിബി എത്തിയിട്ടില്ല. പരമ്പരയുടെ വിജയി ആരാണെന്നും പോയിന്റ് എങ്ങനെയാണെന്നതും സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. ഇത് സംബന്ധിച്ച് തീരുമാനം എടുക്കണമെന്ന് ആവിശ്യപ്പെട്ട് ഇസിബി ഐസിസിക്ക് കത്ത് അയച്ചിട്ടുമുണ്ട്.

ഇപ്പോഴിതാ പരമ്പര സംബന്ധിച്ച് ബിസിസിഐയുടെ നിലപാട് കൃത്യമായി വ്യക്തമാക്കിയിരിക്കുകയാണ് പ്രസിഡന്റ് സൗരവ് ഗാംഗുലി. പരമ്പര ഇന്ത്യക്ക് അര്‍ഹിക്കുന്നതാണെന്നും അക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നുമാണ് ഗാംഗുലി പറഞ്ഞത്. 'ഈ പരമ്പര ഞങ്ങള്‍ക്ക് ആവിശ്യമുണ്ട്. 2007ന് ശേഷം ഇംഗ്ലണ്ടിലെ ഞങ്ങളുടെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമാണിത്. ടെസ്റ്റ് ഫോര്‍മാറ്റിനെ വളരെ പ്രാധാന്യത്തോടെയാണ് ബിസിസി ഐ കാണുന്നത്. അതിനാല്‍ത്തന്നെ യാതൊരു വിട്ടുവീഴ്ചക്കും ബിസിസിഐ തയ്യാറല്ല'- സൗരവ് ഗാംഗുലി പറഞ്ഞു.
ഇസിബിയുമായി രമ്യതയിലെത്താന്‍ സാധ്യമായതെല്ലാം ബിസിസി ഐ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ അനുകൂല നിലപാടിലേക്ക് ഇസിബി എത്തിയിട്ടില്ല. പരമ്പര 2-2 സമനിലയായി പ്രഖ്യാപിക്കണമെന്നും തുല്യമായി പോയിന്റ് നല്‍കണമെന്നുമാണ് ഇസിബി പറയുന്നത്. ഇതാണ് അവര്‍ കത്തിലൂടെ ഐസിസിയോട് ആവിശ്യപ്പെട്ടതും. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ബിസിസി ഐ.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നിയമപ്രകാരം പരമ്പരയിലെ ഒരു മത്സരം കോവിഡ് സാഹചര്യത്തെത്തുടര്‍ന്ന് റദ്ദാക്കേണ്ടി വന്നാല്‍ അതുവരെയുള്ള മത്സരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പരമ്പര വിജയിയെ തിരഞ്ഞെടുക്കുക. അത് പ്രകാരം നോക്കിയാല്‍ 2-1ന് മുന്നിലുള്ള ഇന്ത്യയെ പരമ്പര വിജയികളായി പ്രഖ്യാപിക്കേണ്ടതാണ്. എന്നാല്‍ അന്തിമ തീരുമാനം ഐസിസിയുടേതാണ്.
ഇന്ത്യയെ സംബന്ധിച്ച് അഭിമാന പരമ്പരയാണിത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇന്ത്യ ഇത്തരമൊരു ചരിത്ര പ്രകടനം നടത്തുന്നത്. ലോര്‍ഡ്‌സിലെ ചരിത്ര ജയം കൂടാതെ ഓവലില്‍ 50 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ജയം നേടിയെടുക്കാനും ഇന്ത്യക്കായി. ഇന്ത്യയുടെ കരുത്തുറ്റ പോരാട്ടവീര്യം കണ്ട പരമ്പരയായതിനാല്‍ത്തന്നെ ഇന്ത്യ പരമ്പര വിജയവും അര്‍ഹിക്കുന്നുവെന്ന നിലപാടിലാണ് ബിസിസിഐ.

എന്നാല്‍ താരങ്ങള്‍ക്കെല്ലാം നെഗറ്റീവായിട്ടും ഇന്ത്യ കളിക്കാന്‍ വിസമ്മതിച്ചത് ഐപിഎല്ലിനുവേണ്ടിയാണെന്നാണ് ഇസിബി പറയുന്നത്. പരസ്യമായി ഇത്തരം അഭിപ്രായം നടത്തിയിട്ടില്ലെങ്കിലും നിലപാട് ഇതുതന്നെയാണ്. ഇതിനെത്തുടര്‍ന്ന് ജോണി ബെയര്‍സ്റ്റോ, ക്രിസ് വോക്‌സ്, ജോസ് ബട്‌ലര്‍ തുടങ്ങിയവരെല്ലാം രണ്ടാം പാദം ഐപിഎല്‍ കളിക്കാനില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഐപിഎല്ലിനെത്തുടര്‍ന്നല്ല മത്സരം റദ്ദാക്കിയതെന്നും അത് കോവിഡ് സാഹചര്യം വിലയിരുത്തിയാണെന്നുമുള്ള നിലപാടാണ് ബിസിസി ഐ മുന്നോട്ട് വെക്കുന്നത്.
മാഞ്ചസ്റ്റര്‍ ടെസ്റ്റ് കളിച്ച് താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായാല്‍ ബിസിസി ഐയുടെ എല്ലാ പദ്ധതികളും പൊളിയും. ഐപിഎല്‍ നടക്കാതെ പോയാല്‍ 2000 കോടിയിലേറെ നഷ്ടം ബിസിസി ഐക്ക് നേരിടേണ്ടി വരും. ടി20 ലോകകപ്പ് ഇന്ത്യയിലെ കോവിഡ് സാഹചര്യം വിലയിരുത്തിയാണ് യുഎഇയിലേക്ക് മാറ്റിയത്. എന്നിട്ടും നടക്കാതെ പോയാല്‍ നടത്തിപ്പ് അവകാശമുള്ള ബിസിസി ഐക്കത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും. ഇതും മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റത്തിന്റെ കാരണമായി പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications