For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'മഹി സ്റ്റൈല്‍' ഫിനിഷിങാണ് ഇഷ്ടം, ധോണിയെ മിസ്സ് ചെയ്യുന്നതായി ജഡേജ

നിലവില്‍ സിഎസ്‌കെ ടീമിനൊപ്പമാണ് താരം

മുന്‍ ഇതിഹാസനായകന്‍ എംഎസ് ധോണിയുടെ ഫിനിഷിങ് ശൈലിയാണ് തനിക്ക് ഇഷ്ടമെന്നും ഇതു പിന്തുടരാനാണ് ശ്രമിക്കുന്നതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കായി ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ചേരാന്‍ എത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎസ്‌കെ ടീമിന്റെ തുറുപ്പുചീട്ട് കൂടിയാണ് ജഡ്ഡു. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി മൂന്നു റോളിലും തകര്‍പ്പന്‍ പ്രകടനമാണ് സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ താരം കാഴ്ചവയ്ക്കുന്നത്. ഇന്ത്യയില്‍ നടന്ന ആദ്യ ഘട്ട മല്‍സരങ്ങളില്‍ ജഡേജ ഉജ്ജ്വല ഫോമിലായിരുന്നു. ഇനി യുഎഇയിലും ഇതാവര്‍ത്തിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

സിഎസ്‌കെയില്‍ ധോണിക്കൊപ്പം ഇപ്പോഴും പ്രവര്‍ത്തിക്കാനുള്ള ഭാഗ്യമുണ്ടെങ്കിലും ദേശീയ ടീമില്‍ താന്‍ അദ്ദേഹത്തെ മിസ്സ് ചെയ്യുന്നതായി ജഡേജ പറഞ്ഞു. 2009ലാണ് ടി20, ഏകദിന എന്നിവയില്‍ അദ്ദേഹം അരങ്ങേറിയത്. 2012ല്‍ ടെസ്റ്റിലും കന്നി മല്‍സര കളിച്ചു. ഇവയെല്ലാം ധോണിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു.

 ഫിനിഷ് ചെയ്യാനിഷ്ടം

ഫിനിഷ് ചെയ്യാനിഷ്ടം

ടീമിനു വേണ്ടി മല്‍സരം ഫിനിഷ് ചെയ്യാന്‍ എനിക്കു ഇഷ്ടമാണ്. ഇപ്പോള്‍ ഞാന്‍ സ്വയം വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു, ക്രീസില്‍ കൂടുതല്‍ സമയം പിടിച്ചുനിനിന്ന് കൂടുതല്‍ അവസരം സ്വയം നല്‍കാനും ശ്രമിക്കുന്നുണ്ട്. മല്‍സരം ഫിനിഷ് ചെയ്യാന്‍ അവസരം ലഭിക്കുമ്പോഴെല്ലാം അത് പരമാവധി അവസാനം വരെ കൊണ്ടുപോവാനാന് ഞാന്‍ ശ്രമിക്കാറുള്ളതെന്നും ജഡേജ വിശദമാക്കി.
2017 മുതല്‍ 24 ടെസ്റ്റുകളില്‍ നിന്നും 40.36 ശരാശരിയില്‍ 1009 റണ്‍സും 72 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ഏകദിനത്തില്‍ 32 മല്‍സരങ്ങളില്‍ നിന്നും 38.23 ശരാശരിയില്‍ 497 റണ്‍സും 33 വിക്കറ്റുകളുമെടുത്തു. കൂടാതെ 10 ടി20കളില്‍ നിന്നും 101 റണ്‍സും 10 വിക്കറ്റുകളും ജഡ്ഡു 2017 മുതല്‍ നേടിയിട്ടുണ്ട്.

 സിഎസ്‌കെയുടെ മിന്നും താരം

സിഎസ്‌കെയുടെ മിന്നും താരം

സഎസ്‌കെ ടീമില്‍ ധോണിയുടെ ഏറ്റവും വിശ്വസ്തനായ താരങ്ങളിലൊരാള്‍ കൂടിയാണ് ജഡേജ. ഐപിഎല്‍ കരിയറില്‍ ഇതുവരെ 191 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം 26.62 ശരാശരിയില്‍ 2290 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. 120 വിക്കറ്റുകളും ജഡ്ഡുവിന്റെ പേരിലുണ്ട്. ഒരു അഞ്ചു വിക്കറ്റ് നേട്ടവും മൂന്നു നാലു വിക്കറ്റ് നേട്ടവുമടക്കമാണിത്.

 ധോണിയെ മിസ്സ് ചെയ്യുന്നു

ധോണിയെ മിസ്സ് ചെയ്യുന്നു

ധോണിയെ തീര്‍ച്ചയായും ഞാന്‍ മിസ്സ് ചെയ്യുന്നുണ്ട്. കാരണം എല്ലായ്‌പ്പോഴും എനിക്കു നേര്‍വഴി കാണിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം. ഗ്രൗണ്ടില്‍ എനിക്കു പിഴവ് പറ്റിയാല്‍ അദ്ദേഹം അടുത്തു വന്നു സംസാരിക്കും, ചില പ്രത്യേക കാരങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നു ഉപദേശിക്കുകയും ചെയ്യും. ധോണി ഭായ് എല്ലായ്‌പ്പോഴും എന്നോടു സംസാരിച്ചു കൊണ്ടിരിക്കും. ഞങ്ങളുടെ ബന്ധത്തിന് 12 വര്‍ഷത്തിന്റെ ആഴമുണ്ട്, ഞാന്‍ അദ്ദേഹത്തെ മിസ്സ് ചെയ്യുന്നുവെന്നും ജഡേജ വെളിപ്പെടുത്തി.

 ധോണിയുടെയും കോലിയുടെയും ക്യാപ്റ്റന്‍സി

ധോണിയുടെയും കോലിയുടെയും ക്യാപ്റ്റന്‍സി

ധോണിയും കോലിയും ക്യാപ്റ്റന്‍സിയില്‍ വളരെയധികം വ്യത്യസ്തരാണ്. ധോണി ഭായ് വളരെ ശാന്തനാണ്, പക്ഷെ കോലിയാവട്ടെ ഗ്രൗണ്ടില്‍ വളരെ അഗ്രസീവും പോസിറ്റീവ് ക്യാപ്റ്റനുമാണ്. ടീമിനെ നയിക്കുന്നതില്‍ ധോണിക്കും കോലിക്കും അവരുടേതായ രീതിയുണ്ടെന്നും ജഡേജ കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലിനു ശേഷം യുഎഇയില്‍ തന്നെ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലും ജഡേജ ഇന്ത്യക്കു വേണ്ടി കളിക്കും. ഒക്ടോബര്‍ 24നാണ് ലോകകപ്പില്‍ ഇന്ത്യയുടെ കന്നിയങ്കം. ചിരവൈരികളായ പാകിസ്താനുമായിട്ടാണ് ദുബായില്‍ വച്ച് ഇന്ത്യ ഏറ്റുമുട്ടുന്നത്.
ഐപിഎല്ലിന്റെ ആദ്യ ഘട്ടത്തില്‍ സിഎസ്‌കെയുടെ ആദ്യ പോരാട്ടം നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരേയാണ്. ഈ മാസം 19നാണ് ഈ മല്‍സരം. നിലവില്‍ യുഎഇയിലെത്തിയ ജഡേജ ക്വാറന്റീനില്‍ കഴിയുകയാണ്. ആറു ദിവസത്തെ കാലാവധി പൂര്‍ത്തിയായ ശേഷം അദ്ദേഹം സിഎസ്‌കെയുടെ ബയോ ബബ്‌ളിനൊപ്പം ചേരും.

Story first published: Monday, September 13, 2021, 19:51 [IST]
Other articles published on Sep 13, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+