ഇന്ത്യന്‍ കോച്ചായി വീണ്ടുമെത്തുമോ? കോലിയുടെ ക്യാപ്റ്റന്‍സിയെങ്ങനെ?- കേസ്റ്റണ്‍ പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്കു മടങ്ങിവരുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നു മുന്‍ കോച്ചും സൗത്താഫ്രിക്കയുടെ സ്റ്റാര്‍ ഓപ്പണറുമായിരുന്ന ഗാരി കേസ്റ്റണ്‍. 2011ല്‍ നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ ടീമിനെ പരിശീലിപ്പിച്ചത് കേസ്റ്റണായിരുന്നു. പിന്നീട് ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പരിശീലക സ്ഥാനത്തും അദ്ദേഹത്തെ കണ്ടിരുന്നു.

വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പോടെ നിലവിലെ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയുടെ കരാര്‍ അവസാനിക്കുകയാണ്. കരാര്‍ പുതുക്കാന്‍ താല്‍പ്പര്യമില്ലെന്നു അദ്ദേഹം ബിസിസിഐയെ അറിയിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ലോകകപ്പ് കഴിഞ്ഞാല്‍ പരിശീലക സ്ഥാനത്തേക്കു പുതിയൊരാളെ ഇന്ത്യക്കു കണ്ടെത്തേണ്ടി വരും. ടീമിന്റെ കോച്ചായി വീണ്ടുമോയെന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കേസ്റ്റണ്‍. 2007 മുതല്‍ 11 വരെയായിരുന്നു അദ്ദേഹം ഇന്ത്യയെ പരിശീലിപ്പിച്ചത്. ലോകകപ്പ് വിജയത്തിനൊപ്പം ഐസിസിയുടെ ടെസ്റ്റ് ടീം റാങ്കിങില്‍ ഇന്ത്യയെ ഒന്നാമതെത്തിച്ചതും കേസ്റ്റണിന്റെ പരിശീലന മികവ് അടിവരയിടുന്നു.

 ഇന്ത്യന്‍ കോച്ചാവാനില്ല

ഇന്ത്യന്‍ കോച്ചാവാനില്ല

ഈ ഘട്ടത്തില്‍ ഇന്ത്യന്‍ ടീമിന്റെ കോച്ചായി മടങ്ങിവരുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നു കേസ്റ്റണ്‍ വ്യക്തമാക്കി. നിലവില്‍ കോച്ച് ഇഡി (www.coachedcricket.com) എന്ന ബിസിനസില്‍ ഞാന്‍ പങ്കാളിയാണ്. അക്കാഡമികള്‍, സ്‌കൂളുകള്‍, അസോസിയേറ്റ് രാജ്യങ്ങള്‍ എന്നിവയിലെ പരിശീലകര്‍ക്കു ഓണ്‍ലൈന്‍ കോച്ചിങ് നല്‍കുന്ന സംരഭമാണിത്. കോച്ചിങ് വിദ്യാഭ്യാസത്തോടാണ് എനിക്കു പാഷന്‍.

ഒരു കളിക്കാരന് ഗുണനിലവാരമുള്ള കോച്ചിങ് എത്രമാത്രം പ്രധാനപ്പെട്ടതാണെന്നു വ്യക്തിപരമായ അനുഭവത്തില്‍ നിന്നും എനിക്കറിയാം. ക്രിക്കിനെ ആഗോള തലത്തില്‍ സേവിക്കാനും യുവ കോച്ചുമാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുമുള്ള അവസരമാണ് കോച്ച്ഇഡി തനിക്കു നല്‍കിയിരിക്കുന്നതെന്നും കേസ്റ്റണ്‍ പറഞ്ഞു.

 കോലിയുടെ ക്യാപ്റ്റന്‍സി

കോലിയുടെ ക്യാപ്റ്റന്‍സി

വിരാട് കോലിയോടൊപ്പം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ ഒരു സീസണ്‍ മാത്രമേ എനിക്കു പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നുള്ളൂ. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം വളരെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഏതൊരു യുവ ക്യാപ്റ്റനെയും പോലെ കൂടുതല്‍ അനുഭവസമ്പത്തും കളിയെ മനസ്സിലാക്കാനുള്ള മിടുക്കും അദ്ദേഹം നേടിക്കഴിഞ്ഞു. കോലി കൂടുതല്‍ കൂടൂതല്‍ മെച്ചപ്പെച്ചു കൊണ്ടിരിക്കുകയാണ്. നിലവിലെ ഇന്ത്യന്‍ ടീമില്‍ ഒരുപാട് മാച്ച് വിന്നര്‍മാരുമുണ്ടെന്നും കേസ്റ്റണ്‍ നിരീക്ഷിച്ചു.

2011ലെ ടീമുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇപ്പോള്‍ വളരെേേയറെ മുന്നേറിയിട്ടുണ്ട്. ഒരുപാട് കളിക്കാരുടെ വരവ് ടീമിനു കൂടുതല്‍ ആഴം നല്‍കിയിട്ടുണ്ട്. അതു വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ മുതല്‍ക്കൂട്ടാവുന്നതായും കേസ്റ്റണ്‍ പറഞ്ഞു.

 ഐപിഎല്ലിലെ കോച്ചിങ്

ഐപിഎല്ലിലെ കോച്ചിങ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോച്ചെന്ന നിലയില്‍ മികച്ച റെക്കോര്‍ഡാണ് കേസ്റ്റണുള്ളതെങ്കിലും ഐപിഎല്ലില്‍ അദ്ദേഹത്തിനു ഇതാവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഐപിഎല്ലിലെയും അന്താരാഷ്ട്ര ക്രിക്കറ്റിലെയും കേച്ചിങ് തീര്‍ത്തും വ്യത്യസ്താണെന്നു കേസ്റ്റണ്‍ പറയുന്നു.

ടി20 ക്രിക്കറ്റിലെ കോച്ചിങ് ഞാന്‍ വളരെയധികം ആസ്വക്കുന്നു. അന്താരാഷ്ട്ര ടീമിനൊപ്പം പ്രവര്‍ത്തിക്കുന്നതു പോലെയല്ല അത്. ടി20യില്‍ വ്യത്യസ്തമായ കഴിവുകള്‍ കൂടിയുണ്ടെങ്കില്‍ മാത്രമേ പിടിച്ചുനില്‍ക്കാന്‍ കഴിയൂ. തങ്ങളുടെ പ്ലെയിങ് സ്‌ക്വാഡില്‍ പിന്തുടര്‍ച്ച കൊണ്ടുവന്നവരാണ് ടി20യില്‍ കൂടുതല്‍ വിജയം കൈവരിച്ച കോച്ചുമാരെന്നാണ് എനിക്കു തോന്നുന്നത്. കോച്ചും ടീമുടമയും ടീമില്‍ അവരുണ്ടാക്കുന്ന സ്വാധീനവും ടീമിനകത്തെ അന്തരീക്ഷവുമെല്ലാം വിജയത്തില്‍ നിര്‍ണായത പങ്കുവഹിക്കുന്ന ഘടകങ്ങളാണ്.

ഒരുപാട് ടീമുടമകള്‍ പുതിയ കോച്ചുമാരെ കൊണ്ടു വന്നു കൊണ്ടിരിക്കുകയും ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയും ചെയ്യുകയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പെട്ടെന്നു ഇതു ടീമിന്റെ പ്രകടനം മെപ്പെടുത്തുമെന്നും വിജയങ്ങള്‍ കൊണ്ടു വരുമെന്നുമാണ് അവര്‍ ആഗ്രഹിക്കുന്നത്. പക്ഷെ ഐപിഎല്ലില്‍ ഇതു വിജയിക്കാന്‍ സാധ്യത തീരെ കുറവാണെന്നു കേസ്റ്റണ്‍ ചൂണ്ടിക്കാട്ടി.

 കോച്ചിങ് മാറിക്കഴിഞ്ഞു

കോച്ചിങ് മാറിക്കഴിഞ്ഞു

കോച്ചിങ് ഇപ്പോള്‍ വളരെയധികം മാറിക്കഴിഞ്ഞു, പ്രത്യേകിച്ചും ടി20 ക്രിക്കറ്റിലാണ് ഏറെ മാറ്റങ്ങുണ്ടായിരിക്കുന്നത്. ടീമിന്റെ അനാലിസ്റ്റുകളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും അവര്‍ നല്‍കുന്ന ഡാറ്റയുടെ കൂടി സഹായത്തോടെ മല്‍സരങ്ങള്‍ക്കായി എല്ലാ തന്ത്രപ്രധാനമായ തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുന്നത് പരിശീലകരാണ്. കോച്ചുമാരെ സംബന്ധിച്ച് വളരെ ആവേശകരമായ സമയമാണിത്. കളിക്കിടെ തല്‍സമയം കോച്ചിനോട് ചര്‍ച്ച ചെയ്ത് ക്യാപ്റ്റന്‍ തീരുമാനങ്ങളെടുക്കുന്നത് സമീപഭാവിയില്‍ തന്നെ നമുക്ക് കാണാനായേക്കുമെന്നും കേസ്റ്റണ്‍ കൂട്ടിച്ചേര്‍ത്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, September 14, 2021, 11:26 [IST]
Other articles published on Sep 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X