Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഴയെടുക്കുമോ ഇന്ത്യ-ന്യൂസിലാന്‍ഡ് കിരീടപ്പോര്? കളിയില്ലെങ്കില്‍ കിരീടമാര്‍ക്ക്, ഇതാ ഉത്തരം!!

അഹമ്മദാബാദ്: ഒരു മാസത്തോളം നീണ്ട ഐസിസി ടി20 ലോകകപ്പ് ഒടുവില്‍ സൂപ്പര്‍ ക്ലൈമാക്‌സില്‍ എത്തി നില്‍ക്കുകയാണ്. ഞായറാഴ്ച നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയും ഇതുവരെ ജേതാക്കളായിട്ടില്ലാത്ത ന്യൂസിലാന്‍ഡും കിരീടത്തിനായി പോരടിക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയമാണ് ഈ ക്ലാസിക്ക് ഫൈനലിനു വേദിയാവുക.

2023ല്‍ ഇതേ ഗ്രൗണ്ടില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടു തോറ്റതിന്റെ നടുക്കുന്ന ഓര്‍മകളുമായിട്ടാവും ഇന്ത്യ വീണ്ടുമൊരു ഐസിസി ഫൈനലില്‍ ഇറങ്ങുക. അന്നത്തെ മുറിവുണക്കാനും ആരാധകരോടു പ്രായശ്ചിത്തം ചെയ്യാനും ടീം ഇന്ത്യക്കു ലഭിച്ച സുവര്‍ണവസരം തന്നെയായിരിക്കും ഈ കലാശപ്പോരാട്ടം.

SURYA SANTNER T20 WC 2026

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും തുടര്‍ച്ചയായി രണ്ടു തവണ ജേതാക്കളായിട്ടില്ല. മാത്രമല്ല ഒരു ആതിഥേയ ടീം നേരത്തേ ചാംപ്യന്‍മാരാവുകയും ചെയ്തിട്ടില്ല. അതു മാത്രമല്ല രണ്ടില്‍ കൂടുതല്‍ ട്രോഫികള്‍ സ്വന്തമാക്കാന്‍ ഒരു ടീമിനുമായിട്ടില്ല.

ഇവയെല്ലാം തിരുത്തിക്കുറിക്കുകയെന്ന വലിയ ചാലഞ്ചാണ് ഇന്ത്യക്കു മുന്നിലുള്ളത്. എന്നാല്‍ ഫൈനലിനു കാലാവസ്ഥ വില്ലനായി മാറുമോയെന്നതാണ് ആരാധകരെ ആശങ്കപ്പെടുത്തുന്ന കാര്യം. മഴ വില്ലനായി മാറിയാല്‍ കിരീടം ആര്‍ക്കാവുമെന്നു നോക്കാം.

മഴ ഭീഷണി

ഞായറാഴ്ചത്തെ ഇന്ത്യ- ന്യൂസിലാന്‍ഡ് കിരീടപ്പോരിനു മഴ ഭീഷണിയൊന്നും നിലവില്‍ ഇല്ല. പക്ഷെ കാലാവസ്ഥ എല്ലായ്‌പ്പോഴും നേരത്തേ പ്രവചിക്കുന്നതു പോലെ തന്നെയാവണമെന്നില്ല.

തീര്‍ത്തും അപ്രതീക്ഷീതമായി കാലാവസ്ഥയില്‍ വ്യതിയാനം വരാനും മഴ പെയ്യാനുമുള്ള സാധ്യത പൂര്‍ണമായി തള്ളിക്കളയാനും സാധിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ എന്തൊക്ക സാധ്യതകളാണ് മുന്നിലുള്ളതെന്നാണ് അറിയേണ്ടത്.

റിസര്‍വ് ദിനമുണ്ടോ?

ഫൈനലില്‍ വില്ലനായി മഴയെത്തിയാല്‍ കുറഞ്ഞത് 10 ഓവറുകള്‍ വീതമുള്ള മല്‍സരമെങ്കിലും നടത്തുന്നതിനായി 120 മിനിറ്റ് അധികമായി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ അധിക സമയം കൊണ്ടും കളി നടന്നില്ലെങ്കില്‍ ഫൈനസല്‍ തിങ്കളാഴ്ചത്തേക്കു മാറ്റും. കാരണം റിസര്‍വ് ദിനമായി ഒരു ദിവസം ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മഴ കാരണം മല്‍സരത്തിലെ കുറച്ചു ഓവറുകള്‍ നഷ്ടപ്പെടുതകയാണെങ്കില്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ജേതാക്കളെ നിശ്ചയിക്കും. പക്ഷെ ഇതിനായി രണ്ടു ടീമുകളും കുറഞ്ഞത് 10 ഓവറുകളെങ്കിലും പൂര്‍ത്തിക്കേണ്ടതും ആവശ്യമാണ്. എന്നാല്‍ കലാശപ്പോരാട്ടം ടൈയില്‍ കലാശിക്കുകയാണെങ്കില്‍ സൂപ്പര്‍ ഓവറിലായിരിക്കും വിജയികളെ തീരുമാനിക്കുക.

SURYA SANTNER T20 WC 2026

ഉപേക്ഷിക്കപ്പെട്ടാല്‍ ചാംപ്യനാര്?

ഇന്ത്യ- ന്യൂസിലാന്‍ഡ് കലാശപ്പോരാട്ടം ഞായറാഴ്‌യും റിസര്‍വ് ദിനത്തിലും നടക്കാതെ ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍ കിരീടം ആര്‍ക്കെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഇവിടെ നിലവിലെ ചാംപ്യന്‍മാരാണെന്നതോ, ടൂര്‍ണമെന്റില്‍ ഇത്തവണ കൂടുതല്‍ ജയങ്ങളുള്ള ടീമെന്നതോയൊന്നും ഇന്ത്യക്കു മുന്‍തൂക്കം നല്‍കില്ല.

മഴ കാരണം ഫമില്ലാതെ ഫൈനല്‍ ഉപേക്ഷിക്കപ്പെട്ടാല്‍ ഇന്ത്യയെയും ന്യൂസിലാന്‍ഡിനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. ഇരുടീമുകളെയും സംബന്ധിച്ച് അതു നല്ലൊരു ഫലം കൂടിയാവും.

ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ ഈ തരത്തില്‍ സംയുക്ത ചാംപ്യന്‍മാരുണ്ടായിട്ടില്ല, എന്നാല്‍ ചാംപ്യന്‍സ് ട്രോഫിയില്‍ നേരത്തേ ഇതു കണ്ടിട്ടുണ്ട്. 2002ല്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഫൈനലാണ് നിശ്ചിത ദിനത്തിലും റിസര്‍വ് ദിനത്തിലും നടക്കാതെ പോയത്. തുടര്‍ന്ന് രണ്ടു ടീമുകളും ട്രോഫി പങ്കിടുകയുമായിരുന്നു.

Story first published: Friday, March 6, 2026, 18:20 [IST]
Other articles published on Mar 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+