For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: എല്ലാം 'തിരക്കഥ' പോലെ? ഫൈനലില്‍ ഇന്ത്യ തോല്‍ക്കും!!! ഇത് ആ ലോകകപ്പിന്റെ റീപ്ലേ

ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലിനു തൊട്ടരികെ എത്തി നില്‍ക്കുകയാണ് ടീം ഇന്ത്യ. ഇപ്പോള്‍ ഇന്ത്യക്കും ഇംഗ്ലണ്ടിനുമിടയിലുള്ളത് ഇംഗ്ലണ്ട് മാത്രമാണ്. മുംബൈയിലെ വാംഖഡെയിലാണ് ഫൈനല്‍ ടിക്കറ്റിനായി ഇന്ത്യയും ഇംഗ്ലണ്ടും പോരടിക്കുക.

ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഫൈനലിലേക്കു ന്യൂസിലാന്‍ഡ് ഇതിനകം യോഗ്യത നേടിക്കഴിഞ്ഞു. തീര്‍ത്തും ഏകപക്ഷീയമായ സെമി ഫൈനലില്‍ സൗത്താഫ്രിക്കയെ ഒമ്പതു വിക്കറ്റിനു തകര്‍ത്താണ് കന്നി ലോകിരീടമെന്ന സ്വപ്‌നത്തിന് തൊട്ടരികെ കിവികളെത്തിയത്.

INDIAN TEAM T20 WC 2026

അതിനിടെ 2023ലെ ഐസിസി ഏകദിന ലോകകപ്പുമായി ഇത്തവണത്തെ ടി20 ലോകകപ്പിനുള്ള ചില സാമ്യങ്ങള്‍ ഇന്ത്യന്‍ ആരാധകരെ ഭയപ്പെടുത്തുകയാണ്. എന്താണ് ഇവയ്ക്കു പിന്നിലെ കാരണങ്ങളെന്നു നോക്കാം.

സഞ്ജു വീണ്ടും മിന്നിക്കുമോ, സെമിയിലെ സ്‌കോറെത്ര? ഫിഫ്റ്റിയുറപ്പ്!! പ്രവചിച്ച് എഐസഞ്ജു വീണ്ടും മിന്നിക്കുമോ, സെമിയിലെ സ്‌കോറെത്ര? ഫിഫ്റ്റിയുറപ്പ്!! പ്രവചിച്ച് എഐ

വീണ്ടുമൊരു ഫൈനല്‍ തോല്‍വി?

ഇന്ത്യയാണ് 2023ലെ ഐസിസി ഏകദിന ലോകകപ്പിനു വേദിയായത്. അന്നു സെമി ഫൈനലുകള്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലും മുംബൈയിലെ വാംഖഡെയിലുമായിരുന്നു. ഇത്തവണ ടി20 ലോകകപ്പിലും ഇതില്‍ മാറ്റമില്ല.

2023ലെ ലോകകപ്പിന്റെ ആദ്യ സെമി മുംബൈയിലും രണ്ടാം സെമി കൊല്‍ക്കത്തയിലുമായിരുന്നെങ്കില്‍ ഇത്തവണ ആദ്യ സെമി കൊല്‍ക്കത്തയിലും രണ്ടാമത്തേത് മുംബൈയിലുമാണെന്ന ചെറിയ വ്യത്യാസം മാത്രം.

അന്നു കൊല്‍ക്കത്തയില്‍ നടന്ന സെമി ഫൈനലില്‍ സൗത്താഫ്രിക്ക തോറ്റിരുന്നു. ഇപ്പോഴിതാ ഈഡന്‍ ഗാര്‍ഡന്‍സിലെ അതേ വേദിയിലെ സെമിയില്‍ അവര്‍ക്കു അടിതെറ്റി. 2023ല്‍ ഓസ്‌ട്രേലിയയാണ് സെമി ജയിച്ച് ഫൈനലില്‍ കടന്നതെങ്കില്‍ ഇത്തവണ അതു ന്യൂസിലാന്‍ഡാണെന്നതാണ് ഏക വ്യത്യാസം.

സൂര്യയെങ്കില്‍ അത് ഔട്ടല്ല!! മാര്‍ക്രമായാല്‍ ഔട്ട്? സെമിയില്‍ ക്യാച്ച് വിവാദം, ആരാധകരോഷംസൂര്യയെങ്കില്‍ അത് ഔട്ടല്ല!! മാര്‍ക്രമായാല്‍ ഔട്ട്? സെമിയില്‍ ക്യാച്ച് വിവാദം, ആരാധകരോഷം

2023ലും വാംഖഡെയിലാണ് ഇന്ത്യ സെമി ഫൈനല്‍ കളിക്കാനിറങ്ങിയത്. അന്നു ന്യൂസിലാന്‍ഡിനെ 70 റണ്‍സിനു തകര്‍ത്ത് ആതിഥേയര്‍ ഫൈനലിലേക്കു മുന്നേറി. വീണ്ടുമിതാ വാഖഡെയില്‍ ഇന്ത്യ സെമിയില്‍ ഇറങ്ങുകയാണ്. ന്യൂസിലാന്‍ഡിന്റെ സ്ഥാനത്ത് എതിരാളികള്‍ ഇംഗ്ലണ്ടുമാണ്.

അന്നത്തേു പോലെ വീണ്ടുമൊരു സെമിയില്‍ ജയിച്ച് ഇന്ത്യ ഫൈനലില്‍ കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷെ ജയിച്ചാല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് വീണ്ടുമൊരു കലാശപ്പോരാട്ടം ഇന്ത്യ കാത്തിരിക്കുന്നത്.

ഈഡന്‍ ഗാര്‍ഡന്‍സിലെ സെമിയില്‍ വിജയിച്ച ഓസ്‌ട്രേലിയയാണ് 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ കണ്ണീരണിയിച്ച് ചാംപ്യന്‍മാരായത്. ഇത്തവണയാവട്ടെ ഈഡനില്‍ ജയിച്ചെത്തുന്നത് ന്യൂസിലാന്‍ഡാണ്. അതുകൊണ്ടു തന്നെ ഒരിക്കല്‍ക്കൂടി നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ കൈയെത്തുംദൂരത്ത് ഇന്ത്യക്കു കിരീടം നഷ്ടമാവുമോയെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.

SURYA GA MBHIR T20 WC 2026

ഇംഗ്ലണ്ട് കടക്കുമോ?

സൂര്യകുമാര്‍ യാദവിനു കീഴില്‍ ടി20 ലോകകപ്പ് കാത്തുസൂക്ഷിക്കുകയെന്ന വലിയ ചാലഞ്ചുമായാണ് ടീം ഇന്ത്യ ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ഇറങ്ങിയത്. പക്ഷെ ഇന്ത്യക്കു അതിനു സാധിച്ചേക്കില്ലെന്നാണ് ഇതുവരെയുള്ള ചരിത്രം പറയുന്നത്. 2007ല്‍ ആരംഭിച്ച ടി20 ലോകകപ്പിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഒരു ടീമും തുടര്‍ച്ചയായി രണ്ടു വട്ടം ജേതാക്കളായിട്ടില്ല.

T20 WC 2026: ഇന്ത്യ ഞങ്ങളോടു തോല്‍ക്കും!! സെമിയില്‍ ജയം ഇംഗ്ലണ്ടിന്; കാരണം നിരത്തി വോന്‍T20 WC 2026: ഇന്ത്യ ഞങ്ങളോടു തോല്‍ക്കും!! സെമിയില്‍ ജയം ഇംഗ്ലണ്ടിന്; കാരണം നിരത്തി വോന്‍

കൂടാതെ ആതിഥേയ ടീം ഒരിക്കല്‍പ്പോലും ടി20 ലോകകപ്പില്‍ ഇതുവരെ മുത്തമിടുകയും ചെയ്തിട്ടില്ല. ഈ രണ്ടു കാര്യങ്ങളും തിരുത്തിക്കുറിച്ച് ടീം ഇന്ത്യയുടെ തങ്ങളുടെ മൂന്നാം ലോകകിരീടത്തില്‍ മുത്തമിടുമേയെന്നതാണ് കാത്തിരുന്നു കാണേണ്ടത്.

ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള ഇന്ത്യയുടെ പ്രകടനം നോക്കിയാല്‍ അതു അത്ര ആധികാരികമല്ലെന്നു കാണാം. പല മല്‍സരങ്ങളിലും നന്നായി വിയര്‍ത്താണ് ഇന്ത്യ ജയിച്ചുകയറിയത്.

ഒരു ഏകപക്ഷീയ ജയം ടൂര്‍ണമെന്റില്‍ ഇന്ത്യ നേടിയിട്ടുണ്ടെങ്കില്‍ അതു പാകിസ്താനെതിരേ മാത്രമാണ്. ഓരോ കളിയിലും വ്യത്യസ്ത താരങ്ങളാണ് ഇന്ത്യയുടെ രക്ഷകരായിട്ടുള്ളത്. അതു സംഭവിച്ചില്ലായിരുന്നില്ലെങ്കില്‍ ഇന്ത്യ സെമിയിലെത്തുമോയെന്ന കാര്യവും സംശയമാണ്.

Story first published: Thursday, March 5, 2026, 13:51 [IST]
Other articles published on Mar 5, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+