
രണ്ടാം പാദത്തില്‍ വേദി മാറുന്നതോടെ പോയിന്റ് പട്ടികയും മാറിമറിഞ്ഞേക്കും. ആദ്യ പാദത്തില്‍ പങ്കെടുക്കുന്ന പല സൂപ്പര്‍ താരങ്ങളും രണ്ടാം പാദത്തില്‍ പങ്കെടുക്കുന്നില്ല. എന്നാല്‍ പകരക്കാരായി നിരവധി താരങ്ങള്‍ ടീമിലേക്ക് എത്തിയിട്ടുമുണ്ട്. ഐപിഎല്ലില്‍ ഇതുവരെ കളിക്കാതെ രണ്ടാം പാദത്തിലൂടെ ഐപിഎല്ലില്‍ ആദ്യമായി കളിക്കാനെത്തുന്ന 10 താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
Also Read: IPL 2021: ഇവര്‍ പ്ലേഓഫ് കണ്ടേക്കില്ല! നാലില്‍ മൂന്നും മുന്‍ ചാംപ്യന്‍മാര്‍

ആദില്‍ റഷീദ്
ഇംഗ്ലണ്ട് സീനിയര്‍ ലെഗ് സ്പിന്നര്‍ ആദില്‍ റഷീദിനെ പഞ്ചാബ് കിങ്‌സാണ് ടീമിലെത്തിച്ചത്. ഓസീസ് താരം ജൈ റിച്ചാര്‍ഡ്‌സണിന്റെ പകരക്കാരനായാണ് ആദിലിന്റെ വരവ്. ഇതിന് മുമ്പ് താരലേലത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ആവിശ്യക്കാര്‍ ഉണ്ടായിരുന്നില്ല. 33കാരനായ താരം ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് ടീമിലും ഉള്‍പ്പെട്ടിട്ടുണ്ട്. യുഎഇയിലെ സാഹചര്യത്തില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം. 194 ടി20 ഇന്നിങ്‌സില്‍ നിന്ന് 232 വിക്കറ്റാണ് വീഴ്ത്തിയത്.
Also Read: IPL 2021: കോട്രലും രാംപോളുമടക്കം നാല് പേസര്‍മാര്‍ യുഎഇയിലേക്ക്, കളിക്കാരനായല്ല, പുതിയ റോള്‍

ജോര്‍ജ് ഗാര്‍ട്ടന്‍-ടിം ഡേവിഡ്
ഇംഗ്ലണ്ട് താരം ജോര്‍ജ് ഗാര്‍ട്ടനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് സ്വന്തമാക്കിയത്. ഓസീസ് താരം കെയ്ന്‍ റിച്ചാര്‍ഡ്‌സണിന്റെ പകരക്കാരനായാണ് ഗാര്‍ട്ടന്റെ വരവ്. ദി ഹണ്ട്രഡ് ചാമ്പ്യന്‍ഷിപ്പില്‍ 10 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 7.50 എന്ന ഭേദപ്പെട്ട ഇക്കോണമിയും താരത്തിന്റെ പേരിലുണ്ട്. എന്നാല്‍ ഇതുവരെ ഇംഗ്ലണ്ട് ടീമില്‍ അരങ്ങേറ്റം കുറിക്കാനായിട്ടില്ല.
സിംഗപ്പൂരില്‍ നിന്ന് ഐപിഎല്‍ കളിക്കുന്ന ആദ്യ താരമാവുകയാണ് ടിം ഡേവിഡ്. ആര്‍സിബിയാണ് ബാറ്റ്‌സ്മാനായ ഡേവിഡിനെ ടീമിലെത്തിച്ചത്. 35.50 ശരാശരിയില്‍ 1420 റണ്‍സ് അദ്ദേഹം ടി20 ഫോര്‍മാറ്റില്‍ നേടിയിട്ടുണ്ട്.
Also Read: IPL 2021: 'മറ്റ് ടീമുകളേക്കാള്‍ സിഎസ്‌കെയ്ക്ക് ഒരു മുന്‍തൂക്കമുണ്ട്', ചൂണ്ടിക്കാട്ടി ഗൗതം ഗംഭീര്‍

വനിന്‍ഡു ഹസരങ്ക-ദുഷ്മന്ത ചമീര
ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്‍ഡു ഹസരങ്കയെ ഓസീസ് താരം ആദം സാംബക്ക് പകരക്കാരനായാണ് ആര്‍സിബി ടീമിലെത്തിച്ചത്. ലെഗ് സ്പിന്നറായ താരം സമീപകാലത്തായി ഗംഭീര പ്രകടനമാണ് നടത്തുന്നത്. ഇന്ത്യക്കെതിരായ പരമ്പരയിലും തിളങ്ങിയിരുന്നു. പരമ്പരയിലെ താരമാവാനും സാധിച്ചു. പേസറായ ചമീരയേയും ആര്‍സിബിയാണ് ടീമിലെത്തിച്ചത്.ഡാനിയല്‍ സാംസിന്റെ പകരക്കാരനാണ് ചമീര. വലം കൈയന്‍ പേസറായ ചമീരക്ക് 7.5 എന്ന ഭേദപ്പെട്ട ഇക്കോണമിയുണ്ട്. ഇന്ത്യക്കെതിരായ പരമ്പരയില്‍ ന്യൂബോളില്‍ തിളങ്ങിയിരുന്നു.
Also Read: ഈ നല്ല കാര്യം ലോകകപ്പില്‍ വേണമായിരുന്നു!- രോഹിത് ക്യാപ്റ്റനാവുന്നതില്‍ ഫാന്‍സ് ഹാപ്പി

ഗ്ലെന്‍ ഫിലിപ്‌സ്-നതാന്‍ ഇല്ലിസ്
കിവീസ് വിക്കറ്റ് കീപ്പറായ ഗ്ലെന്‍ ഫിലിപ്‌സിനെ രാജസ്ഥാന്‍ റോയല്‍സാണ് ടീമിലെത്തിച്ചത്. ജോഫ്രാ ആര്‍ച്ചര്‍,ജോസ് ബട്‌ലര്‍,ബെന്‍ സ്‌റ്റോക്‌സ് തുടങ്ങിയ പല പ്രമുഖരുടെയും അഭാവം രണ്ടാം പാദത്തില്‍ രാജസ്ഥാനിലുണ്ട്. വലം കൈയന്‍ ബാറ്റ്‌സ്മാനായ ഫിലിപ്‌സ് 138 ടി20യില്‍ നിന്ന് 3998 റണ്‍സാണ് നേടിയിട്ടുള്ളത്. 33.04 എന്ന ഭേദപ്പെട്ട ശരാശരിയിലാണ് പ്രകടനം. ഓസീസ് പേസര്‍ നതാന്‍ ഇല്ലിസിനെ റില്ലി മെറീഡിത്തിന് പകരക്കാരനായാണ് പഞ്ചാബ് സ്വന്തമാക്കിയത്. അരങ്ങേറ്റ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ഹാട്രിക് നേടിയ താരമാണ് ഇല്ലിസ്.
Also Read: IND vs ENG: 'അടുത്ത വര്‍ഷം രണ്ട് ടി20 അധികം കളിക്കാം', ഇസിബിയെ അനുനയിപ്പിക്കാന്‍ ബിസിസിഐ

ബെന്‍ ഡൗര്‍ഷ്യസ്-എയ്ഡന്‍ മാര്‍ക്രം-ആകാശ് ദീപ്
ഓസീസ് താരം ബെന്‍ ഡൗര്‍ഷ്യസ് ക്രിസ് വോക്‌സിന്റെ പകരക്കാരനായി ഡല്‍ഹി ക്യാപിറ്റല്‍സിലാണ് കളിക്കുന്നത്. ബിബിഎല്ലില്‍ സിഡ്‌നി സിക്‌സേഴ്‌സ താരമാണ് ബെന്‍ വാലറ്റത്ത് ബാറ്റിങ് വെടിക്കെട്ട് സൃഷ്ടിക്കാനും മിടുക്കുള്ള താരമാണ്. ഇടം കൈയന്‍ പേസറുടെ സാന്നിധ്യം ഡല്‍ഹിക്ക് കരുത്താവും. ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം അനുഭവസമ്പത്തുള്ള താരമാണ്. പഞ്ചാബ് കിങ്‌സ് ഡേവിഡ് മലാന് പകരമാണ് മാര്‍ക്രത്തെ ടീമിലെത്തിച്ചത്. ടി20 ഫോര്‍മാറ്റില്‍ 30.95 ശരാശരിയില്‍ 1424 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.
Also Read: രോഹിത് ശര്‍മ ഇന്ത്യയുടെ ക്യാപ്റ്റനാവില്ല, വിരാട് കോലി തന്നെ 'നായകന്‍'- ബിസിസിഐ
ബംഗാള്‍ താരമായ ആകാശ് ദീപിനെ ആര്‍സിബിയാണ് സ്വന്തമാക്കിയത്. വാഷിങ്ടണ്‍ സുന്ദറിന് പകരക്കാരനായാണ് താരത്തെ ടീമിലെത്തിച്ചത്. ആദ്യ പാദത്തില്‍ ആര്‍സിബിയുടെ നെറ്റ്‌സ് ബൗളറാണ് ആകാശ് ദീപ്.


Click it and Unblock the Notifications