For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത് ശര്‍മ ഇന്ത്യയുടെ ക്യാപ്റ്റനാവില്ല, വിരാട് കോലി തന്നെ 'നായകന്‍'- ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍സ്ഥാനത്തെ ചൊല്ലിയുള്ള പുതിയ റിപ്പോര്‍ട്ടുകള്‍. ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ടി20 ലോകകപ്പിന് ശേഷം വിരാട് കോലി പരിമിത ഓവര്‍ ടീമിന്റെ നായകസ്ഥാനം ഒഴിയുകയും പകരം രോഹിത് ശര്‍മ ഇന്ത്യയുടെ പരിമിത ഓവര്‍ നായകനാവുകയും ചെയ്യുമെന്നാണ്. സമീപകാലത്തെ മോശം ബാറ്റിങ് പ്രകടനത്തിന് കാരണം ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമാണെന്ന് കോലി പറഞ്ഞുവെന്നും പരിമിത ഓവര്‍ നായകസ്ഥാനം രോഹിതിന് കൈമാറാന്‍ അദ്ദേഹം തയ്യാറാണെന്നുമാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

1

എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും ഔദ്യോഗികമായിത്തന്നെ വിരാമമായിരിക്കുകയാണ്. ഇന്ത്യയുടെ നായകസ്ഥാനത്ത് മാറ്റങ്ങളുണ്ടാവില്ലെന്നും പരിമിത ഓവര്‍ നായകനായി വിരാട് കോലി തുടരുകയും ചെയ്യുമെന്നും പറഞ്ഞിരിക്കുകയാണ് ബിസിസി ഐ ട്രഷറര്‍ അരുണ്‍ ധുമാല്‍. റിപ്പോര്‍ട്ടുകളെ പൂര്‍ണ്ണമായും തള്ളിക്കളയുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

Also Read: IPL 2021: ഫ്രാഞ്ചൈസികള്‍ക്ക് വമ്പന്‍ തിരിച്ചടി, പ്ലേ ഓഫ് കളിക്കാന്‍ ഇംഗ്ലണ്ട് താരങ്ങളുണ്ടാവില്ല

2

'എന്തൊരു അസംബന്ധമാണിത്. അത്തരിലൊരു കാര്യവും സംഭവിക്കില്ല. ഇതെല്ലാം മാധ്യമങ്ങള്‍ പറയുന്ന കാര്യം മാത്രമാണ്. ഇത് സംബന്ധിച്ച് ബിസിസിഐ സമ്മേളനം കൂടുകയോ ഒരു കാര്യം പോലും ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല.വിരാട് മൂന്ന് ഫോര്‍മാറ്റിലും നായകനായി തുടരും'-ധമാല്‍ ഐഎഎന്‍എസിനോട് പറഞ്ഞു.

Also Read: IPL 2021: 'അവന്റെ വരവോടെ ഞങ്ങളുടെ കരുത്ത് ഇരട്ടിച്ചു', രണ്ടാം പാദത്തിലെ പ്രതീക്ഷ പങ്കുവെച്ച് ധവാന്‍

3

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സമീപകാലത്തെ മോശം ബാറ്റിങ് പ്രകടനത്തിന് കാരണം ക്യാപ്റ്റന്‍സിയാണെന്ന് കോലി പറഞ്ഞുവെന്ന തരത്തിലാണ്. അതിനാല്‍ത്തന്നെ ടി20 ലോകകപ്പിന് ശേഷം പരിമിത ഓവര്‍ നായകസ്ഥാനം ഒഴിഞ്ഞ് ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കാനുള്ള തയ്യാറെടുപ്പിലാണ് കോലിയെന്നാണ്. എന്നാല്‍ ഇത്തരൊരു മാറ്റത്തിന് സാധ്യതയില്ലെന്ന് ബിസിസി ഐ ട്രഷറര്‍തന്നെ വ്യക്തമാക്കിയതോടെ എല്ലാ അഭ്യൂങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്.

Also Read: IPL 2021: സച്ചിന്‍ മുംബൈയ്‌ക്കൊപ്പം ചേരും, അര്‍ജുനെ വഴികാണിക്കാന്‍ ഇനി അച്ഛനുണ്ടാവും!

4

സ്പ്ലിറ്റ് ക്യാപ്റ്റന്‍സി സംവിധാനം ഇന്ത്യക്ക് ഗുണം ചെയ്‌തേക്കില്ല. കോലി മൂന്ന് ഫോര്‍മാറ്റിലും നായകനായിത്തന്നെ തുടരുന്നതാവും ഗുണം ചെയ്യുക. രോഹിതിന് കീഴില്‍ കോലി പരിമിത ഓവര്‍ കളിക്കുകയെന്നത് മറ്റ് പല പ്രശ്‌നങ്ങള്‍ക്കും കാരണമാവുകയും അത് ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്. നായകനെന്ന നിലയില്‍ ഇതുവരെ ഐസിസി കിരീടം നേടാന്‍ കോലിക്കായിട്ടില്ല. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ മികച്ച ജയങ്ങളിലേക്ക് നയിക്കാന്‍ കോലിക്കായിട്ടുണ്ട്.

Also Read: IPL 2021: രോഹിത് ശര്‍മ ഭയക്കുന്ന ബൗളര്‍മാര്‍ ആരൊക്കെ? കൂടുതല്‍ തവണ പുറത്താക്കിയ മൂന്ന് പേരിതാ

5

ടെസ്റ്റില്‍ ഇന്ത്യയെ ഒന്നാം നമ്പര്‍ ടീമാക്കി മാറ്റിയത് വിരാട് കോലിയാണ്. ഓസ്‌ട്രേലിയയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യന്‍ നായകന്‍ കോലിയാണ്. ഇംഗ്ലണ്ട് പര്യടനത്തില്‍ ഓവലിലും ലോര്‍ഡ്‌സിലും വിജയം സ്വന്തമാക്കാന്‍ കോലിക്ക് കീഴിലുള്ള ഇന്ത്യക്ക് സാധിച്ചു.സെഞ്ച്വറി നേടിയിട്ട് രണ്ട് വര്‍ഷത്തിലേറെയായെങ്കിലും ഭേദപ്പെട്ട ബാറ്റിങ് പ്രകടനം തന്നെ നടത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു മാറ്റത്തിന്റെ ആവിശ്യകതയില്ല.

Also Read: IPL: ദേശീയ ടീമുകളുടെ ക്യാപ്റ്റന്‍മാര്‍, പക്ഷെ ഇതുവരെ ഐപിഎല്‍ കളിച്ചിട്ടില്ല!

6

എന്നാല്‍ വരാനിരിക്കുന്ന ടി20 ലോകകപ്പ് കോലിയുടെ കരിയറില്‍ വഴിത്തിരിവായേക്കും. കിരീടം ഇന്ത്യക്ക് നേടിക്കൊടുക്കാനായില്ലെങ്കില്‍ കോലിയെ നായകസ്ഥാനത്ത് ഒഴിവാക്കി പകരം ടി20 നായകസ്ഥാനം രോഹിതിന് നല്‍കാനും സാധ്യതയുണ്ട്. കോലിയുടെ നിഴലില്‍ ഒതുങ്ങേണ്ട താരമല്ല രോഹിത്. നായകനെന്ന നിലയില്‍ അസാമാന്യ മികവുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടം ചൂടിച്ച നായകനാണ് രോഹിത്.

Also Read: IPL 2021: രണ്ടാം പാദത്തിന് ഇനി ഏഴ് നാള്‍, ആദ്യ പാദത്തെ റണ്‍വേട്ടക്കാരന്‍, വിക്കറ്റ് വേട്ടക്കാരന്‍ എല്ലാമറിയാം

7

Also Read: ഇന്ത്യ കളിക്കാന്‍ വിസമ്മതിച്ചിട്ടില്ല! പിന്നില്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍- തുറന്നടിച്ച് ഗവാസ്‌കര്‍

ഓപ്പണറെന്ന നിലയില്‍ മൂന്ന് ഫോര്‍മാറ്റിലും ശ്രദ്ധേയ പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. ഏറെ നാളുകളായി രോഹിതിനെ ടി20 നായകനാക്കണമെന്ന ആവിശ്യം ആരാധകരും ഉന്നയിക്കുന്നുണ്ട്. വരുന്ന ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനം നിര്‍ണ്ണായകമാവുമെന്നുറപ്പാണ്. കാരണം എംഎസ് ധോണിയെ ഉപദേഷ്ടാവാക്കിയടക്കം കപ്പ് നേടാനുള്ള എല്ലാ സാഹചര്യവും ബിസിസിഐ ഒരുക്കി നല്‍കിയിട്ടുണ്ട്. വിരാട് കോലി 65 ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ 38 മത്സരത്തിലും ടീമിനെ വിജയത്തിലെത്തിച്ചു. 95 ഏകദിനത്തില്‍ നിന്ന് 65 ജയവും 45 ടി20യില്‍ നിന്ന് 29 ജയവും നേടിക്കൊടുക്കാന്‍ കോലിക്ക് സാധിച്ചു.

Story first published: Monday, September 13, 2021, 15:02 [IST]
Other articles published on Sep 13, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+