Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഫ്രാഞ്ചൈസികള്‍ക്ക് വമ്പന്‍ തിരിച്ചടി, പ്ലേ ഓഫ് കളിക്കാന്‍ ഇംഗ്ലണ്ട് താരങ്ങളുണ്ടാവില്ല

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം 19ന് യുഎഇയില്‍ ആരംഭിക്കുകയാണ്. ഒട്ടുമിക്ക താരങ്ങളും ഇതിനോടകം യുഎഇയിലേക്കെത്തിയിട്ടുണ്ട്. ആറ് ദിവസത്തെ ക്വാറന്റെയ്ന്‍ താരങ്ങള്‍ക്ക് നിര്‍ദേശിച്ചിട്ടുണ്ട്. ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പും വരാനുള്ളതിനാല്‍ കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാനുള്ള കര്‍ശന മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ടീമുകളെല്ലാം സജീവമായി പരിശീലനം തുരുന്നുണ്ട്.

1

ആദ്യ പാദത്തില്‍ കളിച്ച പല വിദേശ താരങ്ങളും രണ്ടാം പാദത്തില്‍ കളിക്കുന്നില്ലെന്ന് വ്യക്തമാക്കിയതോടെ പല താരങ്ങളെയും പകരക്കാരായും ടീമിലേക്ക് എത്തിച്ചിട്ടുണ്ട്. താരപ്രഭ ഒട്ടും കുറയാതെ ടൂര്‍ണമെന്റുമായി മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണ് ബിസിസിഐ. ഇപ്പോഴിതാ ഫ്രാഞ്ചൈസികള്‍ക്ക് കടുത്ത തിരിച്ചടി നല്‍കി ഇംഗ്ലണ്ട് താരങ്ങള്‍ പ്ലേ ഓഫ് മുതല്‍ കളിക്കാനുണ്ടാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ടി20 ലോകകപ്പിന്റെ മുന്നൊരുക്കത്തിനായി ദേശീയ ടീമിനിനൊപ്പം ചേരുന്നതിനാലാണ് ഇംഗ്ലണ്ട് ലോകകപ്പ് ടീമിന്റെ ഭാഗമായ താരങ്ങള്‍ ഐപിഎല്ലിന്റെ പ്ലേ ഓഫ് മത്സരങ്ങള്‍ മുതല്‍ വിട്ടുനില്‍ക്കുന്നത്.

ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, ജോഫ്രാ ആര്‍ച്ചര്‍, ക്രിസ് വോക്‌സ്, ഡേവിഡ് മലാന്‍, ജോണി ബെയര്‍സ്‌റ്റോ എന്നിവരൊന്നും രണ്ടാം പാദം കളിക്കുന്നില്ല. എങ്കിലും നിരവധി ഇംഗ്ലണ്ട് താരങ്ങള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടുണ്ട്. അതിനാല്‍ത്തന്നെ പ്ലേ ഓഫ് മുതല്‍ ഇവര്‍ വിട്ടുനില്‍ക്കുന്നത് ടീമുകള്‍ക്ക് കടുത്ത തിരിച്ചടിയാവും. ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകന്‍.അദ്ദേഹത്തിന്റെ അഭാവം കെകെആറിന് വലിയ തിരിച്ചടിയാവുമെന്നുറപ്പ്.

2

കൂടാതെ സിഎസ്‌കെയ്ക്കും ഇത് വലിയ തിരിച്ചടി നല്‍കും. ഇംഗ്ലണ്ട് സ്പിന്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലിക്കും പേസ് ഓള്‍റൗണ്ടര്‍ സാം കറാനും ടീമില്‍ നിര്‍ണ്ണായകസ്ഥാനമാണുള്ളത്. ഇരുവരും ശ്രദ്ധേയ പ്രകടനമാണ് ആദ്യ പാദത്തില്‍ കാഴ്ചവെച്ചതും. സിഎസ്‌കെയുടെ പദ്ധതികളില്‍ പ്രധാനപ്പെട്ട രണ്ട് പേരെ നഷ്ടമാകുന്നത് ധോണിക്കും സംഘത്തിനും വലിയ നഷ്ടമാവും. ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദിനെ പഞ്ചാബ് കിങ്‌സ് രണ്ടാം പാദത്തിലേക്കായി ടീമിലെത്തിച്ചിരുന്നു. ഇപ്പോള്‍ താരവും പ്ലേ ഓഫിനുണ്ടാവില്ലെന്നത് കെ എല്‍ രാഹുലിനും സംഘത്തിനും തിരിച്ചടിയാവും. ക്രിസ് ജോര്‍ദാവും പഞ്ചാബിനൊപ്പമുള്ള ഇംഗ്ലണ്ട് താരമാണ്.

അതേ സമയം ആര്‍സിബിയെ ഇംഗ്ലണ്ട് താരങ്ങളുടെ അഭാവം വലിയ രീതിയില്‍ ബാധിച്ചേക്കില്ല. ഇംഗ്ലണ്ട് താരമായ ജോര്‍ജ് കാര്‍ട്ടനാണ് ആര്‍സിബി നിരയിലുള്ളത്. എന്നാല്‍ അദ്ദേഹം ലോകകപ്പ് ടീമിലില്ലാത്തതിനാല്‍ രണ്ടാം പാദം പൂര്‍ണ്ണമായും കളിക്കും. ഇത് വിരാട് കോലിക്കും സംഘത്തിനും വലിയ ആശ്വാസമാവും. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് തുടങ്ങിയ പ്രമുഖ ടീമുകള്‍ക്കൊന്നും ഇംഗ്ലണ്ട് താരങ്ങളുടെ അഭാവം ബാധിക്കില്ല.

3

ടി20 ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ട് പാകിസ്താനുമായി പരമ്പര കളിക്കുന്നുണ്ട്. ഒക്ടോബര്‍ എട്ടിനാണ് രണ്ടാം പാദത്തിന്റെ ഗ്രൂപ്പ് ഘട്ടം അവസാനിക്കുന്നത്. ഇതിന് പിന്നാലെ തന്നെ ഇംഗ്ലണ്ട് താരങ്ങള്‍ പാകിസ്താനിലേക്ക് പരമ്പരക്കായി തിരിക്കും. ഒക്ടോബര്‍ 14,15 തീയ്യതികളിലായി രണ്ട് ടി20യാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. ലോകകപ്പില്‍ ഡെത്ത് ഗ്രൂപ്പിലാണ് ഇംഗ്ലണ്ടുള്ളത്. വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരാണ് പ്രധാന എതിരാളികള്‍. മറ്റ് ടീമുകള്‍ ആരൊക്കെയാണെന്നത് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷമാവും വ്യക്തമാവുക.

ഇന്ത്യ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. കോവിഡിന്റെ വ്യാപന സാധ്യത പറഞ്ഞാണ് ഇന്ത്യ അവസാന മത്സരം കളിക്കാതെ യുഎഇയിലേക്ക് ഐപിഎല്‍ കളിക്കാന്‍ പോയത്. ഇതില്‍ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിനുള്ള അതൃപ്തി നേരത്തെ തന്നെ വ്യക്തമാക്കിയതായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ചില ഇംഗ്ലണ്ട് താരങ്ങള്‍ രണ്ടാം പാദത്തില്‍ നിന്ന് വിട്ടുനിന്നത്.

Story first published: Monday, September 13, 2021, 10:05 [IST]
Other articles published on Sep 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+