
കളിക്കാനില്ലാത്ത താരങ്ങള്‍ക്ക് പകരക്കാരെയും ഫ്രാഞ്ചൈസികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ നാല് വെസ്റ്റ് ഇന്‍ഡീസ് പേസര്‍മാര്‍ യുഎഇയിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കാത്ത ഇവര്‍ നെറ്റ്‌സ് ബൗളര്‍മാരായാണ് യുഎഇയിലേക്കെത്തുന്നത്. 2020ല്‍ പഞ്ചാബ് കിങ്‌സിനുവേണ്ടി കളിക്കയും പിന്നീട് പുറത്താക്കപ്പെടുകയും ചെയ്ത ഷെല്‍ഡോന്‍ കോട്രല്‍,വലിയ ഇടവേളക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസിന്റെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിച്ച രവി രാംപോള്‍,യുവതാരം ഡൊമിനിക് ഡ്രേക്‌സ്,സീനിയര്‍ പേസര്‍ ഫിഡല്‍ എഡ്വേര്‍ഡ്‌സ് എന്നിവരാണ് നെറ്റ്‌സ് ബൗളര്‍മാരായി യുഎഇയിലേക്ക് പോകുന്നത്.
Also Read: T20 World Cup 2021: 'അവനെ ഒഴിവാക്കിയത് അത്ഭുതപ്പെടുത്തി', ധവാനും ടീമില്‍ വേണമായിരുന്നു- എഞ്ചിനിയര്‍

36കാരനായ രവി രാംപോള്‍ വലിയ അനുഭവസമ്പത്തുള്ള താരമാണ്. നടന്നുകൊണ്ടിരിക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്താണ് രാംപോള്‍. 14 മത്സരത്തില്‍ നിന്ന് 7.26 ശരാശരിയില്‍ 18 വിക്കറ്റ് അദ്ദേഹം നേടി. ഇതാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ടി20 ലോകകപ്പ് ടീമിലും അദ്ദേഹത്തിന് ഇടം നേടിക്കൊടുത്തത്. നേരത്തെ 2013-2014ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായും അദ്ദേഹം കളിച്ചിട്ടുണ്ട്. 21.29 ശരാശരിയില്‍ 12 മത്സരത്തില്‍ നിന്ന് 14 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.
Also Read: 'കോലിക്ക് ബാറ്റിങ്ങില്‍ ശ്രദ്ധിക്കണം', ടി20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മ പരിമിത ഓവര്‍ നായകന്‍

39കാരനായ എഡ്വേര്‍ഡ്‌സ് ഒമ്പത് വര്‍ഷത്തോളം മാറിനിന്ന ശേഷം കഴിഞ്ഞിടെ വീണ്ടും വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ മടങ്ങിയെത്തിയിരുന്നു. അനുഭവസമ്പന്നനായ താരമാണ് അദ്ദേഹം. നടന്നുകൊണ്ടിരിക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അദ്ദേഹം കളിക്കുന്നുണ്ട്. നാല് മത്സരത്തില്‍ നിന്ന് മൂന്ന് വിക്കറ്റാണ് നേടിയത്.2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനുവേണ്ടിയും 2013ല്‍ രാജസ്ഥാന്‍ റോയല്‍സിനും അദ്ദേഹം കളിച്ചിട്ടുണ്ട്. ആറ് മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റാണ് വീഴ്ത്തിയത്.
Also Read: IPL 2021: ആര്‍സിബിക്കു എങ്ങനെ പ്ലേഓഫ് കളിക്കാം? അറിയാം സാധ്യതകള്‍

യുവതാരമായ ഡ്രേക്‌സ് സിപിഎല്ലില്‍ തിളങ്ങുന്നുണ്ട്.8.14 ഇക്കോണമിയില്‍ 13 വിക്കറ്റുകള്‍ ഇതിനോടകം വീഴ്ത്തിക്കഴിഞ്ഞു. ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ റിസര്‍വ് താരമായും പരിഗണിച്ചിട്ടുണ്ട്. ഇതുവരെ ഐപിഎല്ലിലേക്ക് താരത്തിന് വിളിയെത്തിയിട്ടില്ല. ഷെല്‍ഡോന്‍ ക്രോട്രല്‍ പഞ്ചാബിനായി തിളങ്ങിയെങ്കിലും രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരം കരിയര്‍ മാറ്റിമറിച്ചു. രാഹുല്‍ തെവാത്തിയ ഒരു ഓവറില്‍ അഞ്ച് സിക്‌സടക്കം 30 റണ്‍സടിച്ചതോടെയാണ് അദ്ദേഹത്തിന് ടീമിലെ സ്ഥാനം നഷ്ടമായത്.
Also Read: T20 World Cup: ടീമില്‍ ഇടം ലഭിച്ചില്ല, എങ്ങനെ നിരാശയെ മറികടന്നു? മൗനം വെടിഞ്ഞ് യുസ്‌വേന്ദ്ര ചഹാല്‍

ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പ് ഇതേ വേദിയിലാണ് നടക്കുന്നത്. അതിനാല്‍ത്തന്നെ ഐപിഎല്ലില്‍ കളിക്കുന്ന താരങ്ങള്‍ക്ക് ടി20 ലോകകപ്പില്‍ വേഗത്തില്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാവും. ഇന്ത്യയുടെ കിരീട സാധ്യത ഉയര്‍ത്തുന്നതും ഇതാണ്. എന്നാല്‍ ഒട്ടുമിക്ക വെസ്റ്റ് ഇന്‍ഡീസ് താരങ്ങളും ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. ക്രിസ് ഗെയ്ല്‍,ഡ്വെയ്ന്‍ ബ്രാവോ,കീറോണ്‍ പൊള്ളാര്‍ഡ്,എവിന്‍ ലെവിസ് തുടങ്ങിയവരെല്ലാം രണ്ടാം പാദത്തിലും നിര്‍ണ്ണായക റോളുള്ള താരങ്ങളാണ്.
Also Read: IPL 2021: ഫ്രാഞ്ചൈസികള്‍ക്ക് വമ്പന്‍ തിരിച്ചടി, പ്ലേ ഓഫ് കളിക്കാന്‍ ഇംഗ്ലണ്ട് താരങ്ങളുണ്ടാവില്ല

Also Read: IPL: ഓവറില്‍ മൂന്നിലേറെ സിക്‌സര്‍- ആദ്യ മൂന്നും വിന്‍ഡീസുകാര്‍! ധോണിയും രോഹിത്തും ഒപ്പം
യുഎഇയിലെ പിച്ച് ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ തിളങ്ങാനാവുന്നതാണ്. 2020ലെ ഐപിഎല്‍ യുഎഇയില്‍ നടന്നപ്പോള്‍ വലിയ ബാറ്റിങ് പ്രകടനങ്ങള്‍ കണ്ടിരുന്നു. കൂടാതെ സ്പിന്നര്‍മാരും നിര്‍ണ്ണായക പ്രകടനം നടത്തിയിരുന്നു. അതിനാല്‍ത്തന്നെ ലോകകപ്പിലും സ്പിന്നര്‍മാരുടെ പ്രകടനം വളരെ നിര്‍ണ്ണായകമായിരിക്കും. ഐപിഎല്‍ അവസാനിച്ച് രണ്ട് ദിവസത്തിന് ശേഷമാവും ടി20 ലോകകപ്പ് ആരംഭിക്കുക.


Click it and Unblock the Notifications