Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'കോലിക്ക് ബാറ്റിങ്ങില്‍ ശ്രദ്ധിക്കണം', ടി20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മ പരിമിത ഓവര്‍ നായകന്‍

മുംബൈ: വരാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ സമഗ്രമായ മാറ്റങ്ങള്‍ത്തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. എംഎസ് ധോണി വിരമിച്ച ശേഷവും മികച്ച താരനിര ഇന്ത്യക്കൊപ്പം ഉണ്ടായിരുന്നെങ്കിലും ഇതുവരെ ഒരു ഐസിസി കിരീടത്തിലേക്കെത്താന്‍ സാധിച്ചിട്ടില്ല. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ടെസ്റ്റില്‍ അതുല്യ നേട്ടങ്ങളാണ് സ്വന്തമാക്കിയത്. എന്നാല്‍ പരിമിത ഓവറില്‍ കിരീടം നേടാന്‍ സാധിക്കുന്ന എല്ലാ അവസരങ്ങളും പാഴാക്കി.

Virat Kohli to quit T20 & ODI captaincy after T20 WC: Report | Oneindia Malayalam

സമീപകാലത്തെ വിരാട് കോലിയുടെ ബാറ്റിങ് പ്രകടനവും മോശമാണ്. അതിനാല്‍തന്നെ കോലിയെ പരിമിത ഓവര്‍ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം രോഹിത് ശര്‍മയെ ഇന്ത്യ നായകസ്ഥാനത്തേക്ക് എത്തിക്കാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ടെസ്റ്റ് നായകനായി വിരാട് കോലി തുടരുമ്പോള്‍ പരിമിത ഓവര്‍ നായകനായി രോഹിത് ശര്‍മ എത്തിയാല്‍ ഇന്ത്യക്ക് അത് ഗുണകരമാവുമോ ഇല്ലെയോ എന്നത് കണ്ടറിയണം.

1

എന്നാല്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി താരങ്ങള്‍ തമ്മിലുള്ള മാനസികമായ അകല്‍ച്ചക്ക് കാരണമാവാനും സാധ്യതയുണ്ട്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ പല പ്രമുഖ ടീമിലും സ്പ്‌ളിറ്റ് ക്യാപ്റ്റന്‍സി ഫലപ്രദമായി നടക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ ക്രിക്കറ്റ് സാഹചര്യം വ്യത്യസ്തമാണ്. അതിനാല്‍ത്തന്നെ രോഹിത്തിനെ പരിമിത ഓവര്‍ നായകസ്ഥാനത്തേക്ക് എത്തിക്കുന്നത് എത്രത്തോളം ഫലപ്രദമാവുമെന്നത് കണ്ടറിയണം.

ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഒരുപോലെ പ്രധാനപ്പെട്ട താരങ്ങളാണ്. രോഹിത് ഓപ്പണറെന്ന നിലയില്‍ മൂന്ന് ഫോര്‍മാറ്റിലും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരിലൊരാളാണ് രോഹിത്. കോലിയുടെ നിഴലായി ഒതുങ്ങിപ്പോവേണ്ട താരമല്ല രോഹിതെന്നതാണ് പൊതുവേയുള്ള വിലയിരുത്തല്‍. നായകനെന്ന നിലയില്‍ ഇതിനോടകം മികവ് കാട്ടിയിട്ടുള്ള രോഹിതിനെ പരിമിത ഓവര്‍ നായകനാക്കണമെന്നത് ഏറെ നാളുകളായി ആരാധകരും പല ക്രിക്കറ്റ് നിരൂപകരും ആവിശ്യപ്പെടുന്ന കാര്യവുമാണ്.

2

വിരാട് 65 ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച് 38 ടെസ്റ്റില്‍ വിജയത്തിലെത്തിച്ചു. 95 ഏകദിനത്തില്‍ നിന്ന് 65 ലും ജയം നേടിക്കൊടുത്തു. 45 ടി20യില്‍ നിന്ന് 29 ജയവും നേടിക്കൊടുത്തു. മികച്ച റെക്കോഡാണ് നായകനെന്ന നിലയില്‍ കോലിയുടെ പേരിലുള്ളത്. എന്നാല്‍ ഐസിസി കിരീടമില്ല. കൂടാതെ മൂന്ന് ഫോര്‍മാറ്റിലെയും നായകനായുള്ള സമ്മര്‍ദ്ദം കോലിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. അതിനാല്‍ത്തന്നെയാണ് മാറ്റത്തിന് ടീം മാനേജ്‌മെന്റ് തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഐപിഎല്ലിലെ രോഹിത് ശര്‍മയുടെ നായകനെന്ന നിലയിലെ റെക്കോഡുകള്‍ മികച്ചതാണ്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിക്കാന്‍ രോഹിതിനായിട്ടുണ്ട്. എംഎസ് ധോണിയെ കടത്തിവെട്ടുന്ന നായകമികവാണ് രോഹിത് ക്യാപ്റ്റനെന്ന നിലയില്‍ ഐപിഎല്ലില്‍ കാട്ടിയിട്ടുള്ളത്. അതേ സമയം വിരാട് കോലി ആര്‍സിബിയുടെ നായകനാണെങ്കിലും ഇതുവരെ കിരീടത്തിലേക്കെത്തിക്കാനായിട്ടില്ല. പലപ്പോഴും നിര്‍ഭാഗ്യം വേട്ടയാടുന്ന നായകനാണ് കോലി. എന്നാല്‍ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാന്‍ കോലിക്കായാല്‍ നായകനായി തുടര്‍ന്നേക്കും. അല്ലാത്ത പക്ഷം നായകസ്ഥാനം നഷ്ടമാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

3

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം മൂന്ന് ഫോര്‍മാറ്റിലും നായകനാവുന്നത് തന്റെ ബാറ്റിങ്ങിനെ ഇപ്പോള്‍ ബാധിക്കുന്നുണ്ടെന്ന് കോലി പറഞ്ഞെന്നാണ്. നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് കോലി. എന്നാല്‍ സമീപകാലത്തെ പ്രകടനം മോശമാണ്. അതിനാല്‍ത്തന്നെ ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ അദ്ദേഹം ക്യാപ്റ്റന്‍സി ഒഴിവാകാന്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് ബിസിസി ഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. നിലവില്‍ കോലിയും രോഹിതും നല്ല സുഹൃത് ബന്ധത്തിലാണ്. അതിനാല്‍ത്തന്നെ നായകസ്ഥാനത്തേക്ക് രോഹിത് എത്തിയാലും കോലിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്. എന്തായാലും ടി20 ലോകകപ്പിന് ശേഷം വലിയ മാറ്റങ്ങള്‍ത്തന്നെ ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതീക്ഷിക്കാം.

Story first published: Monday, September 13, 2021, 11:48 [IST]
Other articles published on Sep 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+