Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ടീമില്‍ ഇടം ലഭിച്ചില്ല, എങ്ങനെ നിരാശയെ മറികടന്നു? മൗനം വെടിഞ്ഞ് യുസ്‌വേന്ദ്ര ചഹാല്‍

ബംഗളൂരു: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും സര്‍പ്രൈസായത് യുസ്‌വേന്ദ്ര ചഹാലിന്റെ അഭാവമായിരുന്നു. ഇന്ത്യക്കായി ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവും നായകന്‍ വിരാട് കോലിയുടെ വിശ്വസ്തനുമായിരുന്ന ചഹാലിനെ ഒഴിവാക്കിയ സെലക്ടര്‍മാരുടെ തീരുമാനം വലിയ ചര്‍ച്ചാവിഷയവുമായിരുന്നു. സമീപകാലത്തെ മോശം ഫോമാണ് ചഹാലിന് തിരിച്ചടിയായത്. ഐപിഎല്ലിന്റെ 2021 സീസണിന്റെ ആദ്യ പാദത്തില്‍ ആര്‍സിബിക്കൊപ്പവും പ്രതീക്ഷക്കൊത്തുയരാന്‍ ചഹാലിന് സാധിച്ചില്ല. ഇതെല്ലാം ചഹാലിന് ടി20 ലോകകപ്പ് ടീമിലെ സ്ഥാനം നഷ്ടപ്പെടുത്താന്‍ കാരണമായി.

ചഹാലിനെ സംബന്ധിച്ചും വലിയ നിരാശയുണ്ടാക്കുന്ന തീരുമാനമായിരുന്നു ഇത്. ഇപ്പോഴിതാ എന്താണ് ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തിയതെന്നും എവിടെയാണ് പിഴവ് പറ്റിയതെന്നും എങ്ങനെയാണ് ഇതിനെ അതിജീവിച്ചതെന്നുമെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ ലെഗ് സ്പിന്നറായ ചഹാല്‍. 'ഞാന്‍ ആളുകളുടെ സന്ദേശങ്ങള്‍ കാണുന്നുണ്ടായിരുന്നു.

1

നിങ്ങളുടെ സ്‌നേഹം എനിക്ക് ആശ്വാസമാവുന്നു. നമ്മള്‍ തളര്‍ന്നുപോകുന്ന സാഹചര്യങ്ങളില്‍ ഇത്തരം ചേര്‍ത്തുനിര്‍ത്തലുകളാണ് നമ്മളെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. മോശം ഫോം എന്റെ മനസില്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഐപിഎല്ലിന് ശേഷം.മാനസികമായി പ്രയാസം നേരിട്ടപ്പോള്‍ ഭാര്യ ധനശ്രീയാണ് സഹായത്തിന് എത്തിയത്. എല്ലാ ദിവസവും വിക്കറ്റെടുക്കാനാവില്ല.അതൊരു മോശം സമയമായെന്ന് കരുതിയാല്‍ മതിയെന്നാണ് അവള്‍ പറഞ്ഞത്. ഞാന്‍ നന്നായി പന്തെറിയുന്നുണ്ടെന്ന് അറിയാം.എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ ബാറ്റ്‌സ്മാന്‍ ആക്രമിച്ച് കളിക്കാത്ത സാഹചര്യങ്ങളില്‍ വിക്കറ്റ് നേടുക പ്രയാസമുള്ള കാര്യമാണ്. വിക്കറ്റ് നേടാത്ത മത്സരങ്ങള്‍ കരിയറിനെ ബാധിക്കും'- യുസ് വേന്ദ്ര ചഹാല്‍ പറഞ്ഞു.

2

സമീപകാലത്തായി റണ്‍സ് വിട്ടുകൊടുക്കാന്‍ യാതൊരു മടിയും ചഹാല്‍ കാട്ടുന്നില്ല. ഐപിഎല്‍2021 സീസണിന്റെ ആദ്യ പാദത്തില്‍ ഏഴ് മത്സരത്തില്‍ നിന്ന് നാല് വിക്കറ്റ് മാത്രമാണ് അദ്ദേഹം വീഴ്ത്തിയത്. 47.80 ആയിരുന്നു ശരാശരി. 8.26 ആയിരുന്നു ഇക്കോണമി റേറ്റ്. ഇതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. സമീപകാലത്തെ മോശം പ്രകടനം വിലയിരുത്തി ചഹാലിന് ടീമിലെ സ്ഥാനം നഷ്ടമായപ്പോള്‍ പകരം സീനിയര്‍ താരം ആര്‍ അശ്വിന്‍ നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

3

31കാരനായ താരത്തിന് ഇനി ടീമിലേക്ക് തിരിച്ചെത്തുക പോലും പ്രയാസമായിരിക്കുമെന്ന് പറയാം. കാരണം വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചഹാര്‍ എന്നീ യുവതാരങ്ങള്‍ സ്പിന്നര്‍മാരെന്ന നിലയില്‍ മികവ് കാട്ടി വളര്‍ന്നുവരുന്നുണ്ട്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇരുവരും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലോകകപ്പില്‍ തിളങ്ങിയാല്‍ പിന്നീട് ഇവര്‍ക്ക് തന്നെ പരിമിത ഓവറില്‍ മുഖ്യ പരിഗണന ലഭിച്ചേക്കും. കൂടാതെ വാഷിങ്ടണ്‍ സുന്ദര്‍, ക്രുണാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ തുടങ്ങിയ സ്പിന്‍ ഓള്‍റൗണ്ടര്‍മാരുമുണ്ട്.

4

ഇവരൊക്കെ സ്പിന്നിനൊപ്പം ബാറ്റുകൊണ്ടും തിളങ്ങുന്നവരായതിനാല്‍ ടി20 ഫോര്‍മാറ്റിന് കൂടുതല്‍ അനുയോജ്യരാണ്. ഇതിനിടെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണ്. യുസ്‌വേന്ദ്ര ചഹാലിനൊപ്പം ഉണ്ടായിരുന്ന സ്പിന്‍ കൂട്ടുകെട്ടായിരുന്ന കുല്‍ദീപ് യാദവ്. മോശം ഫോമിനെത്തുടര്‍ന്ന് കുല്‍ദീപും ടീമിന് പുറത്താണ്. ഇനിയൊരു തിരിച്ചുവരവ് സാധ്യതയും കുറവാണ്.

ഇന്ത്യക്കായി 56 ടി20യില്‍ നിന്ന് 97 വിക്കറ്റും 49 ടി20യില്‍ നിന്ന് 63 വിക്കറ്റും 106 ഐപിഎല്ലില്‍ നിന്ന് 125 വിക്കറ്റുമാണ് ചഹാലിന്റെ പേരിലുള്ളത്. വിക്കറ്റ് ടേക്കര്‍ ബൗളറെന്ന നിലയിലാണ് ചഹാല്‍ പ്രശസ്തനായത്. ആര്‍സിബിക്കായി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറും ചഹാലാണ്. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ മെഗാ ലേലത്തിന് മുമ്പായി ചഹാലിനെ ആര്‍സിബി ഒഴിവാക്കാനും സാധ്യതയുണ്ട്.

Story first published: Monday, September 13, 2021, 11:47 [IST]
Other articles published on Sep 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+