IPL 2021: ആര്‍സിബിക്കു എങ്ങനെ പ്ലേഓഫ് കളിക്കാം? അറിയാം സാധ്യതകള്‍
ഐപിഎല്ലില്‍ കന്നിക്കിരീടത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇത്തവണയെങ്കിലും അവസാനിപ്പിക്കാനാവുമെന്ന ശുഭപ്രതീക്ഷയിലാണ് വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. മൂന്നു തവണ അവര്‍ ഫൈനല്‍ വരെയെത്തിയെങ്കിലും കപ്പിനരികെ കാലിടറുകയായിരുന്നു. ഈ സീസണില്‍ തീര്‍ച്ചയായും കന്നിക്കിരീടവുമായി മടങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് കോലിയും സംഘവും യുഎഇയിലെത്തിയിരിക്കുന്നത്.
ഇന്ത്യയിലെ ആദ്യഘട്ട മല്‍സരങ്ങളില്‍ മികച്ച പ്രകടനമായിരുന്നു ആര്‍സിബി കാഴ്ചവച്ചത്. രണ്ടാംഘട്ടത്തിലും ഈ മികവ് തുടരാനാണ് അവരുടെ ശ്രമം. സീസണ്‍ നിര്‍ത്തിവയ്ക്കുമ്പോള്‍ അവര്‍ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തുണ്ടായിരുന്നു. ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്താല്‍ തുടര്‍ച്ചയായി രണ്ടാം സീസണിലും ആര്‍സിബിക്കു പ്ലേഓഫിലെത്താം. ഈ സീസണില്‍ ആര്‍സിബിയുടെ പ്ലേഓഫ് സാധ്യതകള്‍ പരിശോധിക്കാം.

സീസണ്‍ ഇതുവരെ
പൊസിഷന്‍- മൂന്നാംസ്ഥാനത്ത്
കളിച്ച മല്‍സരങ്ങള്‍- ഏഴ്
വിജയം- അഞ്ച്
പോയിന്റ് 10
ശേഷിച്ച മല്‍സരങ്ങള്‍- ഏഴ്
സപ്തംബര്‍ 20: എതിരാളി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്
സപ്തംബര്‍ 24: ചെന്നൈ സൂപ്പര്‍ കിങ്‌സ്ട
സപ്തംബര്‍ 26: മുംബൈ ഇന്ത്യന്‍സ്
സപ്തംബര്‍ 29: രാജസ്ഥാന്‍ റോയല്‍സ്
ഒക്ടോബര്‍ 3: പഞ്ചാബ് കിങ്‌സ്
ഒക്ടോബര്‍ 6: സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ഒക്ടോബര്‍ 8: ഡല്‍ഹി ക്യാപ്പിറ്റല്‍സ്
കൂടുതല്‍ റണ്‍സ്, വിക്കറ്റ്
ഗ്ലെന്‍ മാക്‌സ്വെല്‍- കളിച്ച മല്‍സരങ്ങള്‍ 7, റണ്‍സ് 223, ശരാശരി 37.16, സ്‌ട്രൈക്ക് റേറ്റ് 144.80, ഉയര്‍ന്ന സ്‌കോര്‍ 78
ഹര്‍ഷല്‍ പട്ടേല്‍- കളിച്ച മല്‍സരങ്ങള്‍ 7, വിക്കറ്റുകള്‍ 17, ശരാശരി 15.11, ഇക്കോണമി 9.17, മികച്ച പ്രകടനം 5/27

പ്ലേഓഫ് സാധ്യത
നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തതുള്ള ആര്‍സിബി പകുതി മല്‍സരങ്ങള്‍ (7) പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇനി ഇത്ര തന്നെ കളികളാണ് അവര്‍ക്കു ബാക്കിയുള്ളത്. ഈ ഏഴെണ്ണത്തില്‍ അഞ്ചെണ്ണത്തില്‍ വിജയിച്ചാല്‍ ആര്‍സിബിക്കു പ്ലേഓഫില്‍ കടക്കാം.
പക്ഷെ രണ്ടാംഘട്ടത്തില്‍ ആര്‍സിബിക്കു കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. കാരണം ബാക്കിയുള്ള ഏഴു കളികളില്‍ മൂന്നെണ്ണം അവര്‍ക്കു കടുപ്പമേറിയതാണ്. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ്, മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരുമായുള്ള മല്‍സരങ്ങള്‍ ആര്‍സിബിക്കു വെല്ലുവിളിയാണ്. കെകെആര്‍, പഞ്ചാബ്, എസ്ആര്‍എചച്ച്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവരാണ് ആര്‍സിബിയുടെ മറ്റു എതിരാളികള്‍. മികച്ച ഫോമിലും പൊസിഷനിലുമായിട്ടും ഇത്തവണ പ്ലേഓഫിലെത്താനായില്ലെങ്കില്‍ അതു ആര്‍സിബിക്കു കടുത്ത നിരാശയുണ്ടാക്കും.

ടീമിലെ മാറ്റങ്ങള്‍
യുഎഇയിലെ രണ്ടാം ഘട്ടത്തില്‍ ആര്‍സിബിയുടെ ടീമിലും തലപ്പത്തുമെല്ലാം ചില മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. ആദ്യ ഘട്ടത്തിലുണ്ടായിരുന്ന നാലു പേര്‍ യുഎഇയില്‍ കളിക്കില്ല. ഓസ്‌ട്രേലിയയുടെ ആദം സാംപ, ഡാനിയേല്‍ സാംസ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, വെസ്റ്റ് ഇന്‍ഡീസിന്റെ ഫിന്‍ അലെന്‍ എന്നിവരാണ് ഇവര്‍. പകരകക്കാരായി വനിന്ദു ഹസരംഗ, ദുഷ്മന്ത ചമീര, ജോര്‍ജ് ഗാര്‍ട്ടന്‍, ടിം ഡേവിഡ് എന്നിവരാണ് ടീമിലേക്കു വന്നിരിക്കുന്നത്.
നിലവിലെ കോച്ച് സൈമണ്‍ കാറ്റിച്ച് സ്ഥാനമൊഴിഞ്ഞിരിക്കുകയാണ്. പകരം ടീം ഡയറക്ടര്‍ കൂടിയായ മൈക്ക് ഹെസ്സന് പരിശീലകന്റെ അധികച്ചുമതല കൂടി നല്‍കിയിട്ടുണ്ട്.

ആദ്യ ഘട്ടത്തിലെ പ്രകടനം
ഇന്ത്യയില്‍ നടന്ന ആദ്യ ഘട്ടത്തിലെ പ്രകടനമെടുത്താല്‍ ആര്‍സിബിയുടെ തുടക്കം ഗംഭീരമായിരുന്നു. ആദ്യത്തെ നാലു മല്‍സരങ്ങളിലും ജയം കൊയ്യാന്‍ അവര്‍ക്കു സാധിച്ചു. മുംബൈ ഇന്ത്യന്‍സ് (രണ്ടു വിക്കറ്റ്), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (ആറു റണ്‍സ്), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (38 റണ്‍സ്) രാജസ്ഥാന്‍ റോയല്‍സ് (10 വിക്കറ്റ്) എന്നിവരെയായിരുന്നു കോലിയും സംഘവും തറപറ്റിച്ചത്. അഞ്ചാമത്തെ കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു 69 റണ്‍സിനു തോറ്റു. ആറാമത്തെ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ഒരു റണ്ണിന്റെ ത്രസിപ്പിക്കുന്ന വിജയവുമായി ആര്‍സിബി തിരിച്ചുവന്നു. എന്നാല്‍ ഏഴാം മല്‍സരത്തില്‍ വീണ്ടും തോല്‍വിയിലേക്കു വീണു പഞ്ചാബ് കിങ്‌സിനോടു 34 റണ്‍സിനായിരുന്നു പരാജയം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications