Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ഓവറില്‍ മൂന്നിലേറെ സിക്‌സര്‍- ആദ്യ മൂന്നും വിന്‍ഡീസുകാര്‍! ധോണിയും രോഹിത്തും ഒപ്പം

1

ബാറ്റ്‌സ്മാന്‍മാര്‍ അരങ്ങുവാഴുന്ന ഐപിഎല്ലില്‍ സിക്‌സറുകള്‍ക്കു ഒരിക്കലും പഞ്ഞമുണ്ടാവാറില്ല. നിരവധി വമ്പന്‍ സിക്‌സറുകളാണ് ഓരോ മല്‍സരത്തിലും ക്രിക്കറ്റ് ആസ്വാദകരെ ഹരം കൊള്ളിച്ച് ഗ്രൗണ്ടിനു പുറത്തേക്കും ചിലപ്പോള്‍ സ്‌റ്റേഡിയത്തിനു പുറത്തേക്കുമെല്ലാം പറന്നിട്ടുള്ളത്. ഒരു അഗ്രസീവ് ബാറ്റ്‌സ്മാനെ സംബന്ധിച്ച് സിക്‌സര്‍ പായിക്കുകയെന്നത് അത്ര വെല്ലുവിളിയുയര്‍ത്തുന്ന കാര്യമല്ല. എന്നാല്‍ ഒരോറില്‍ തന്നെ ഒന്നിലേറെ സിക്‌സറുകള്‍ പറത്തണമെങ്കില്‍ അതിനു അസാധാരണ മിടുക്കും ചങ്കൂറ്റവും തന്നെ വേണം. അത്തരം ചിലരെയാണ് ഇവിടെ പറഞ്ഞുവരുന്നത്.

ഐപിഎല്ലില്‍ മൂന്നോ, അതില്‍ക്കൂടുതലോ സിക്‌സറുകള്‍ കൂടുതല്‍ തവണ നേടിയിട്ടുള്ള ബാറ്റ്‌സ്മാന്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. ഈ ലിസ്‌റ്റെടുത്താല്‍ വെസ്റ്റ് ഇന്‍ഡീസ് താരങ്ങളുടെ ആധിപത്യം തന്നെയാണ് കണാന്‍ കഴിയുക. ആദ്യത്തെ മൂന്നു പേരും വിന്‍ഡീസ് താരങ്ങളാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ടോപ്പ് ഫൈവെടുത്താല്‍ അതില്‍ ഒരു ഇന്ത്യന്‍ താരവുമുണ്ട്.

2

യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് ഈ ലിസ്റ്റിലെ അമരക്കാരന്‍. 17 തവണയാണ് അദ്ദേഹം ഒരോവറില്‍ തന്നെ മൂന്നോ അതിലധികമോ സിക്‌സറുകള്‍ വാരിക്കൂട്ടിയത്. നിലവില്‍ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡും ഗെയ്‌ലിനു അവകാശപ്പെട്ടതാണ്. കൂടാതെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും അദദ്ദേഹത്തിന്റെ പേരിലാണ്. നിലവില്‍ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടിയാണ് ഗെയ്ല്‍ കളിക്കുന്നത്.

ഓവറില്‍ കൂടുതല്‍ സിക്‌സറടിച്ചവരുടെ ലിസ്റ്റില്‍ ഗെയ്‌ലിനു പിന്നില്‍ രണ്ടാംസ്ഥാനത്ത് വിന്‍ഡീസിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡാണ്. 14 തവണയാണ് അദ്ദേഹം ഈ നേട്ടം കുറിച്ചിട്ടുണ്ട്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ തുറുപ്പുചീട്ടും കൂടിയാണ്. പൊള്ളാര്‍ഡിനു പിറകില്‍ സിക്‌സര്‍ വീരന്‍മാരില്‍ മൂന്നാംസ്ഥാനത്ത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലാണ്. 10 തവണയാണ് അദ്ദേഹം ഒരോവറില്‍ മൂന്നിലധികം സിക്‌സറുകള്‍ അടിച്ചിട്ടുള്ളത്.

3

പൊള്ളാര്‍ഡിനു പിറകിലായി എലൈറ്റ് ക്ലബ്ബിലെ നാലാമാന്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സൗത്താഫ്രിക്കന്‍ ബാറ്റിങ് ഇതിഹാസമായ എബി ഡിവില്ലിയേഴ്‌സാണ്. എട്ടു തവണയാണ് എബിഡി കൂടുതല്‍ സിക്‌സറുകളടിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംസ് ധോണിയാണ് (ആറു തവണ) അഞ്ചാമന്‍. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ (ആറു തവണ), ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഓപ്പണറും ഓസ്‌ട്രേലിയന്‍ താരവുമായിരുന്ന ഷെയ്ന്‍ വാട്‌സന്‍ (ആറു തവണ) എന്നിവരാണ് ധോണിക്കു പിറകിലായി തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഐപിഎല്ലിന്റെ രണ്ടാം ഘട്ടം

ഐപിഎല്ലിന്റെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഈ മാസം 19ന് യുഎഇയിലാണ് രണ്ടാഘട്ട മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് കന്നിയങ്കം. തുടര്‍ച്ചായ മൂന്നാം കിരീടം തേടിയാണ് രോഹിത്തും സംഘവും യുഎഇയില്‍ പടയൊരുക്കം നടത്തുന്നത്. 2020ല്‍ യുഎഇയില്‍ തന്നെ നടന്ന കഴിഞ്ഞ ഐപിഎല്ലിലും മുംബൈ വെന്നിക്കൊടി പാറിച്ചിരുന്നു. 19ലെ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും 2020ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയുമാണ് ഫൈനലില്‍ മുംബൈ തകര്‍ത്തുവിട്ടത്.

ഇന്ത്യയിലെ ആദ്യ ഘട്ട മല്‍സരങ്ങള്‍ കൊവിഡ് ബാധയെ തുടര്‍ന്നായിരുന്നു പകുതിയില്‍ വച്ച് നിര്‍ത്തിവച്ചത്. സീസണ്‍ നിര്‍ത്തുമ്പോള്‍ റിഷഭ് പന്ത് നയിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സായിരുന്നു പോയിന്റ് പട്ടികയില്‍ തലപ്പത്ത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചാലേേഞ്ചഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Story first published: Monday, September 13, 2021, 17:11 [IST]
Other articles published on Sep 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+