IPL 2021: 'മറ്റ് ടീമുകളേക്കാള്‍ സിഎസ്‌കെയ്ക്ക് ഒരു മുന്‍തൂക്കമുണ്ട്', ചൂണ്ടിക്കാട്ടി ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം ഈ മാസം 19മുതല്‍ യുഎഇയില്‍ ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിന് പിന്നാലെ താരങ്ങളിലേക്കും കോവിഡ് വ്യാപനം ഉണ്ടായി. ഇതിനെത്തുടര്‍ന്ന് പാതിവഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു. ഇന്ത്യയില്‍ കോവിഡ് സാഹചര്യം മോശമായി തുടരുന്നതിനാലാണ് രണ്ടാം പാദം യുഎഇയില്‍ നടത്താന്‍ തീരുമാനിച്ചത്.
ആദ്യ പാദത്തിലെ പോയിന്റ് പട്ടിക പ്രകാരം ഡല്‍ഹി ക്യാപിറ്റല്‍സ്, സിഎസ്‌കെ, ആര്‍സിബി, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്. രാജസ്ഥാന്‍, പഞ്ചാബ്, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. യുഎഇയിലേക്ക് വേദി മാറുന്നതോടോ പോയിന്റ് പട്ടികയും മാറി മറിയാനുള്ള സാധ്യതയും കൂടുതലാണ്. സ്പിന്നിനെ തുണക്കുന്ന യുഎഇയില്‍ വാശിയേറിയ പോരാട്ടം തന്നെ നടക്കുമെന്നുറപ്പാണ്.

ഇപ്പോഴിതാ മറ്റ് ടീമുകളെക്കാള്‍ രണ്ടാം പാദത്തില്‍ സിഎസ്‌കെയ്ക്ക് മുന്‍തൂക്കമുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനുമായിരുന്ന ഗൗതം ഗംഭീര്‍. 'ആദ്യ പാദത്തിന് ശേഷം സിഎസ്‌കെ താരങ്ങളിലെ മിക്കവരും അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ല. അത് ഒരു തരത്തില്‍ അനുഗ്രഹമാണ്. കാരണം അന്താരാഷ്ട്ര മത്സരം കളിച്ചതിന്റെ സമ്മര്‍ദ്ദം സിഎസ്‌കെയ്ക്കില്ല. തിരിച്ചുവരവ് നടത്തേണ്ടതിന്റെ സമ്മര്‍ദ്ദവുമില്ല. അവര്‍ പതിയെ കളിച്ച് തുടങ്ങിയാലും ടീമിനെ എപ്പോഴും ഒരു ഭേദപ്പെട്ട നിലയിലേക്കെത്തിക്കും.
ആദ്യ നാലില്‍ തുടരാനും പ്ലേ ഓഫ് കളിക്കാനുമുള്ള അവസരം ഇനിയും സിഎസ്‌കെക്ക് മുന്നിലുണ്ട്. വാങ്കഡെയില്‍ കളിച്ച ശേഷമാണ് അവര്‍ യുഎഇയില്‍ ഇറങ്ങുന്നത്. അപ്പോള്‍ ബാറ്റിങ് അല്‍പ്പം കൂടി എളുപ്പമാവും. കാരണം വാങ്കഡെ ബാറ്റ് ചെയ്യാന്‍ പ്രയാസമുള്ള പിച്ചുകളിലൊന്നാണ്. ഈ ടീമിനെ വെച്ച് ഇതിനോടകം മികച്ച പ്രകടനം അവര്‍ നടത്തിയിട്ടുണ്ട്. ഇതിന്റെ ആത്മവിശ്വാസം അവരെ സഹായിക്കും'- ഗംഭീര്‍ പറഞ്ഞു.

2020ലെ യുഎഇ ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ സിഎസ്‌കെ പുറത്തായിരുന്നു. സിഎസ്‌കെയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു പ്ലേ ഓഫ് കാണാതെ ഒരു സീസണില്‍ പുറത്താകുന്നത്. എന്നാല്‍ 2021ലേക്ക് എത്തിയപ്പോഴേക്കും ശക്തമായ തിരിച്ചുവരവാണ് ടീം നടത്തിയത്. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ധോണിയും സംഘവും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുമുണ്ട്.
എന്നാല്‍ ഇന്ത്യയില്‍ നിന്ന് വേദി മാറുന്നതോടെ സിഎസ്‌കെയ്ക്കത് കടുത്ത തിരിച്ചടിയാവാനും സാധ്യതയുണ്ട്. 2020ലെ സമാന തകര്‍ച്ച ഇനിയും നേരിടാനുള്ള സാധ്യത കൂടുതലാണ്. രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് സിഎസ്‌കെയുടെ ആദ്യ എതിരാളികള്‍. കരുത്തരും ചിരവൈരികളുമായ മുംബൈയെ തോല്‍പ്പിച്ച് തുടങ്ങാനായാല്‍ ധോണിക്കും സംഘത്തിനുമത് വലിയ ആത്മവിശ്വാസം നല്‍കും. നിലവിലെ ഐപിഎല്‍ ചാമ്പ്യന്മാരാണ് മുംബൈ.

സിഎസ്‌കെ താരങ്ങള്‍ നേരത്തെ തന്നെ യുഎഇയില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഫഫ് ഡുപ്ലെസിസ്, മോയിന്‍ അലി, സാം കറാന്‍ തുടങ്ങിയവരെല്ലാം മത്സരം കളിച്ച് ഫോമിലാണ് ഐപിഎല്ലിനെത്തുന്നത്. അതേ സമയം വിരമിക്കല്‍ പ്രഖ്യാപിച്ച സുരേഷ് റെയ്‌നയും അമ്പാട്ടി റായിഡുവും എംഎസ് ധോണിയുമെല്ലാം ഏറെ നാളുകളായി മത്സരം കളിച്ചിട്ടില്ല. ഇത് തിരിച്ചടിയായി മാറാനും സാധ്യതകളേറെയാണ്.
വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവായി സിഎസ്‌കെ നായകന്‍ എംഎസ് ധോണിയെ നിയമിച്ചിട്ടുണ്ട്. ഇത് നല്‍കുന്ന സൂചന പ്രകാരം ഇത് ധോണിയുടെ അവസാന ഐപിഎല്‍ സീസണാണെന്നതാണ്. നേരത്തെ സുരേഷ് റെയ്‌നയും ഇത് ധോണിയുടെ അവസാന സീസണായേക്കാമെന്ന് സൂചന നല്‍കിയിരുന്നു. അതിനാല്‍ത്തന്നെ എന്ത് വിലകൊടുത്തും ഇത്തവണ കിരീടം നേടി ധോണിക്ക് യാത്രയയപ്പ് നല്‍കാനാവും സിഎസ്‌കെ ആരാധകരും സഹതാരങ്ങളും ആഗ്രഹിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications