വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'അടുത്ത വര്‍ഷം രണ്ട് ടി20 അധികം കളിക്കാം', ഇസിബിയെ അനുനയിപ്പിക്കാന്‍ ബിസിസിഐ

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറിയതില്‍ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് കട്ടകലിപ്പിലാണ്. അഞ്ചാം ടെസ്റ്റ് മാഞ്ചസ്റ്ററില്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു കോവിഡ് വ്യാപന സാധ്യത ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പിന്മാറ്റം. ഐപിഎല്ലിന്റെ 2021 സീസണിന്റെ രണ്ടാം പാദവും ടി20 ലോകകപ്പും നടക്കാനിരിക്കുന്നതിനാലാണ് കോവിഡ് വ്യാപന സാധ്യത മുന്‍നിര്‍ത്തി ഇന്ത്യ അഞ്ചാം ടെസ്റ്റില്‍ നിന്ന് വിട്ടുനിന്നത്.

സോറി ബുംറ, റൂട്ടിനോളമെത്തില്ല- ഐസിസി പ്ലെയര്‍ ഓഫ് മന്ത് പുരസ്‌കാരം ഇംഗ്ലീഷ് നായകന്സോറി ബുംറ, റൂട്ടിനോളമെത്തില്ല- ഐസിസി പ്ലെയര്‍ ഓഫ് മന്ത് പുരസ്‌കാരം ഇംഗ്ലീഷ് നായകന്

1

ഇന്ത്യയുടെ അപ്രതീക്ഷ പിന്മാറ്റംകൊണ്ട് ഏകദേശം 200 കോടിക്ക് മുകളില്‍ ബിസിസിഐക്ക് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. സ്‌പോണ്‍സര്‍മാരില്‍നിന്നടക്കം വലിയ സമ്മര്‍ദ്ദമാണ് ഇസിബിക്ക് നേരിടേണ്ടി വരുന്നത്. ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് മത്സരത്തില്‍ നിന്നുള്ള പിന്മാറ്റത്തിന് പിന്നാലെ ഐപിഎല്ലിന്റെ രണ്ടാം പാദത്തില്‍ നിന്ന് പല ഇംഗ്ലണ്ട് താരങ്ങളും പിന്മാറ്റം പ്രഖ്യാപിച്ചു. ഇന്ത്യന്‍ ടീം മത്സരത്തില്‍ നിന്ന് പിന്മാറിയത് ഇരു ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള ബന്ധം മോശമാക്കിയിരിക്കുകയാണെന്ന് പറയാം.

Also Read: T20 World Cup: ടീമില്‍ ഇടം ലഭിച്ചില്ല, എങ്ങനെ നിരാശയെ മറികടന്നു? മൗനം വെടിഞ്ഞ് യുസ്‌വേന്ദ്ര ചഹാല്‍

2

ഇപ്പോഴിതാ ഇസിബിയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐയുള്ളത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇതിന്റെ ഭാഗമായി ഇസിബി ഭാരവാഹികളോട് ചര്‍ച്ച നടത്താനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത വര്‍ഷം ജൂലൈയില്‍ ഇന്ത്യ വീണ്ടും ഇംഗ്ലണ്ട് പര്യടനം നടത്തുന്നുണ്ട്. എന്നാല്‍ ടെസ്റ്റ് പരമ്പരയില്ല. മൂന്ന് വീതം ഏകദിനവും ടി20യുമാണ് പരമ്പരയിലുള്ളത്. ഇതിനോടൊപ്പം നിലവില്‍ നടക്കാതെ പോയ ടെസ്റ്റ് മത്സരം കൂടി നടത്തുകയെന്നതാണ് ഏക വഴി.

Also Read: IPL 2021: ഫ്രാഞ്ചൈസികള്‍ക്ക് വമ്പന്‍ തിരിച്ചടി, പ്ലേ ഓഫ് കളിക്കാന്‍ ഇംഗ്ലണ്ട് താരങ്ങളുണ്ടാവില്ല

3

എന്നാല്‍ ഇതിനോട് ഇസിബിക്ക് അനുകൂല നിലപാടല്ല ഉള്ളത്. ഇപ്പോഴിതാ പുതിയൊരു നിര്‍ദേശം ഇസിബിക്ക് മുന്നില്‍ വെച്ചിരിക്കുകയാണ് ബിസിസി ഐ. മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ നഷ്ടം നികത്താന്‍ അടുത്ത വര്‍ഷം കളിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ രണ്ട് ടി20 കൂടി അധികം കളിക്കാമെന്നാണ് ബിസിസി ഐ ഇസിബിയോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇസിബി ഇതിനോട് പ്രതികരിച്ചിട്ടില്ല.

Also Read: IPL 2021: 'അവന്റെ വരവോടെ ഞങ്ങളുടെ കരുത്ത് ഇരട്ടിച്ചു', രണ്ടാം പാദത്തിലെ പ്രതീക്ഷ പങ്കുവെച്ച് ധവാന്‍

4

നിലവില്‍ പരമ്പരയുടെ ഫലം എന്തെന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. നാല് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 2-1ന് ഇന്ത്യ മുന്നിലായിരുന്നു. 14 വര്‍ഷത്തെ ഇന്ത്യയുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്ക് മുന്നില്‍ അവസരം ഉണ്ടായിരുന്നെങ്കിലും വില്ലനായി കോവിഡ് എത്തുകയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ നിയമപ്രകാരം കോവിഡിന്റെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒരു ടീമിന് കളത്തില്‍ ഇറങ്ങാന്‍ സാധിക്കാതെ വന്നാല്‍ ആ മത്സരം റദ്ദാക്കുകയും തൊട്ട് മുമ്പുള്ള മത്സരം വരെയായി പരമ്പര ചുരുങ്ങുകയും ചെയ്യും.

Also Read: IPL 2021: സച്ചിന്‍ മുംബൈയ്‌ക്കൊപ്പം ചേരും, അര്‍ജുനെ വഴികാണിക്കാന്‍ ഇനി അച്ഛനുണ്ടാവും!

5

അതായത് അഞ്ചാം മത്സരം നടക്കാതെ വന്നതോടെ നാല് മത്സര പരമ്പരയായി ഇത് ചുരുങ്ങും. അങ്ങനെ വന്നാല്‍ 2-1ന് മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യയാവും പരമ്പര നേടുക. ഇംഗ്ലണ്ട് 2-2 സമനിലയാണ് ആവിശ്യപ്പെടുന്നത്. ഇന്ത്യയുടെ താരങ്ങളുടെ പരിശോധനാഫലത്തില്‍ എല്ലാവരും നെഗറ്റീവായിരുന്നു. എന്നാല്‍ പരിശീലകന്‍ രവി ശാസ്ത്രിയുടെയും അസിസ്റ്റന്റ് ഫിസിഷ്യന്റെയും കോവിഡ് ഫലം പോസിറ്റീവായതിനാലാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചത്. പരമ്പരയുടെ പോയിന്റിന്റെ കാര്യത്തില്‍ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് ഇസിബി ഐസിസിക്ക് കത്ത് അയച്ചിട്ടുണ്ടെന്നാണ് വിവരം.

Also Read: IPL 2021: രോഹിത് ശര്‍മ ഭയക്കുന്ന ബൗളര്‍മാര്‍ ആരൊക്കെ? കൂടുതല്‍ തവണ പുറത്താക്കിയ മൂന്ന് പേരിതാ

6

Also Read: IPL: ദേശീയ ടീമുകളുടെ ക്യാപ്റ്റന്‍മാര്‍, പക്ഷെ ഇതുവരെ ഐപിഎല്‍ കളിച്ചിട്ടില്ല!

ഇംഗ്ലണ്ടില്‍ കളിച്ച് താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായാല്‍ ഐപിഎല്ലിനെയും ടി20 ലോകകപ്പിനെയും അത് പ്രതികൂലമായി ബാധിക്കും. കോടികളുടെ സാമ്പത്തിക നഷ്ടം ബിസിസി ഐക്ക് നേരിടേണ്ടി വരികയും ചെയ്യും. അതുകൊണ്ടാണ് സാഹസത്തിന് മുതിരാതെ ഇന്ത്യന്‍ താരങ്ങള്‍ വേഗത്തില്‍ യുഎഇയിലേക്ക് തിരിച്ചത്. ഈ മാസം 19നാണ് ഐപിഎല്‍2021ന്റെ രണ്ടാം പാദം ആരംഭിക്കുന്നത്.

Story first published: Monday, September 13, 2021, 16:06 [IST]
Other articles published on Sep 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X