For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: മലയാളി പൊളിയല്ലേ!! ടീമിലുണ്ടെങ്കില്‍ കപ്പുറപ്പ്, വീണ്ടും തെളിയിച്ച് സഞ്ജു

അഹമ്മദാബാദ്: ഐസിസി ടി20 ലോകകപ്പില്‍ വീണ്ടുമൊരിക്കല്‍ക്കൂടി ഇന്ത്യന്‍ മുത്തം. നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന തീര്‍ത്തും ഏകപക്ഷീയമായ കലാശപ്പോരില്‍ ന്യൂസിലാന്‍ഡിനെ 96 റണ്‍സിനു മുക്കിയാണ് തുടരെ രണ്ടാമതും ഇന്ത്യ വിശ്വവിജയികളായത്. ഇന്ത്യന്‍ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ ഫൈനലിന്റെ വിധി കുറിക്കപ്പെട്ടിരുന്നു.

T20 WC 2026: അന്നു കോലി, ഇന്ന് അഭിഷേക്!! സഞ്ജു പറഞ്ഞത് കിറുകൃത്യം; പുതുചരിത്രംT20 WC 2026: അന്നു കോലി, ഇന്ന് അഭിഷേക്!! സഞ്ജു പറഞ്ഞത് കിറുകൃത്യം; പുതുചരിത്രം

കാരണം 256 റണ്‍സിന്റെ പടുകൂറ്റന്‍ ലക്ഷ്യമാണ് കിവികള്‍ക്കു മുന്നില്‍ ഇന്ത്യ വച്ചത്. എന്നാല്‍ പൊരുതാന്‍ പോലുാമാവാതെ വെറും 19 ഓവറില്‍ 159 റണ്‍സിനു കിവികള്‍ കൂടാരം കയറുകയും ചെയ്തു. ഇന്ത്യയുടെ ഈ കിരീടനേട്ടത്തോടെ ഒരു കാര്യം ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്. ഒരു മലയാളി ടീമിന്റെ ഭാഗമാണെങ്കില്‍ കിരീടം ഉറപ്പാണെന്നതാണ് ഈ കൗതുകകരമായ കാര്യം.

SANJU GAMBHIR T20 WC 2026

മലയാളിയുണ്ടോ, കപ്പുമുണ്ട്

ഒരു മലയാളി താരം ഇന്ത്യന്‍ ടീമിന്റെ ഭാഗമാണെങ്കില്‍ ലോകകിരീടം ഗ്യാരണ്ടിയാണെന്നു ഈ ടി20 ലോകകപ്പും തെളിയിച്ചു. തുടര്‍ച്ചയായി രണ്ടാം തവണയാണ് സഞ്ജു സാംസണ്‍ ഇന്ത്യയുടെ ലോകകപ്പ് വിന്നിങ് ടീമിന്റെ ഭാഗമായത്.

2024ല്‍ അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും സംയുക്ത ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടിയപ്പോഴും അദ്ദേഹം സ്‌ക്വാഡിലുണ്ടായിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഒരു മല്‍സരത്തില്‍ പോലും സഞ്ജുവിനു കളിക്കാന്‍ അവസരം ലഭിച്ചില്ല. പകരം റിഷഭ് പന്താണ് മുഴുവന്‍ മല്‍സരങ്ങളിലും ടീമിനായി വിക്കറ്റ് കാത്തത്.

T20 WC 2026: ഫൈനലിൽ സഞ്ജു അഭിഷേക് താണ്ഡവം, പല റെക്കോർഡുകളും ഇനി പഴങ്കഥT20 WC 2026: ഫൈനലിൽ സഞ്ജു അഭിഷേക് താണ്ഡവം, പല റെക്കോർഡുകളും ഇനി പഴങ്കഥ

ഇത്തവണ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ അവസരം ലഭിച്ചില്ലെങ്കിലും സൂപ്പര്‍ എട്ടിലെ രണ്ടാമത്തെ മല്‍സരം മുതല്‍ ടീമിലെ നിര്‍ണായക താരമായി മാറുകയും ചെയ്തു. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവുമായാണ് സഞ്ജു ഈ ലോകകപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

1983ല്‍ മുന്‍ ഇതിഹാസ നായകന്‍ കപില്‍ ദേവിനു കീഴില്‍ ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി ഏകദിന ലോകകപ്പില്‍ ജേതാക്കളായപ്പോള്‍ സംഘത്തില്‍ ഒരു മലയാളിയുമുണ്ടായിരുന്നു. സുനില്‍ വല്‍സണാണ് അന്നു ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന മലയാളി.

T20 WC 2026: 'അൺ സ്റ്റോപ്പബിൾ സാംസൺ', വിരാടിന്റെ ആ റെക്കോർഡിനൊപ്പം, ഫൈനൽ സഞ്ജു തൂക്കിT20 WC 2026: 'അൺ സ്റ്റോപ്പബിൾ സാംസൺ', വിരാടിന്റെ ആ റെക്കോർഡിനൊപ്പം, ഫൈനൽ സഞ്ജു തൂക്കി

അതിനു ശേഷം 2007ല്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടമുയര്‍ത്തിയപ്പോഴും ഒരു മലയാളി കൂടെയുണ്ടായിരുന്നു. ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്തായിരുന്നു ടീമിലെ മലയാളി സാന്നിധ്യം. ത്രില്ലിങ് ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ വീഴ്ത്തിയപ്പോള്‍ വിന്നിങ് ക്യാച്ചെടുത്തതും ശ്രീശാന്ത് തന്നെ.

അതിനു ശേഷം 2011ല്‍ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോഴും ശ്രീശാന്ത് ടീമിലുണ്ടായിരുന്നു. പക്ഷെ ചടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും ളിക്കാന്‍ അദ്ദേഹത്തിനായില്ല. ഇപ്പോഴിതാ തുടര്‍ച്ചയായി രണ്ടു ടി20 ലോകകപ്പുകള്‍ ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ഭാഗ്യതാരമായി സഞ്ജു കൂടെയുണ്ട്.

Story first published: Sunday, March 8, 2026, 23:58 [IST]
Other articles published on Mar 8, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+