ഈ നല്ല കാര്യം ലോകകപ്പില്‍ വേണമായിരുന്നു!- രോഹിത് ക്യാപ്റ്റനാവുന്നതില്‍ ഫാന്‍സ് ഹാപ്പി
ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ പുതിയ നായകനായി രോഹിത് ശര്‍മ വന്നേക്കുമെന്ന റിപ്പോര്‍ട്ടുകളോടു പ്രതികരിച്ച് സോഷ്യല്‍ മീഡിയ. ഭൂരിഭാഗം പേരും ഇതിനെ സ്വാഗതം ചെയ്തപ്പോള്‍ കുറച്ചു പേര്‍ മാത്രമേ കോലി തന്നെ നായകസ്ഥാനത്തു തുടരണമന്ന അഭിപ്രായപ്രകടനം നടത്തിയുള്ളൂ. ടി20 ലോകകപ്പിനു ശേഷം കോലി ടി20, ഏകദിന ടീമുകളുടെ നായകസ്ഥാനമൊഴിയുമെന്നും പകരം രോഹിത് ശര്‍മ ക്യാപ്റ്റനാവുമെന്നുമാണ് പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കോലിയ നായകസ്ഥാനത്തു നിന്നു മാറ്റുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകളോടു ബിസിസിഐയുടെ പ്രതികരണം.
ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയാണ് കോലി നിശ്ചിത ഓവര്‍ ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയുന്നതെന്നും ടെസ്റ്റില്‍ നായകനായി തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്. ലോകകപ്പിനു ശേഷം കോലി ക്യാപ്റ്റന്‍സി ഒഴിയുന്നതിനെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. ക്യാപ്റ്റന്‍സി ഭാരം അദ്ദേഹത്തിന്റെ ബാറ്റിങിനെ ബാധിക്കുന്നതായാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. 2019 നവംബറിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി പോലും കോലി നേടിയിട്ടില്ല. ഇവയെല്ലാമാണ് ടി20, ഏകദിന ടീമുകളുടെ നായകസ്ഥാനമൊഴിയാന്‍ അദ്ദേഹത്തിനെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചനകള്‍.

ഒടുവില്‍ ആ ദിനമെത്തി
ഒടുവില്‍ ആ ദിനമെത്തിയെന്നായിരുന്നു കോലി ക്യാപ്റ്റന്‍സി ഒഴിയുകയായാണെന്നതിനെക്കുറിച്ച് ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചത്.
രാജാവ് എല്ലായ്‌പ്പോഴും രാജാവ് തന്നെയാണെന്നു ഇതിനകം വിരാട് കോലി തെൡയിച്ചു കഴിഞ്ഞതാണെന്നായിരുന്നു കോലിയെ പുകഴ്ത്തിക്കൊണ്ട് മറ്റൊരു യൂസറുടെ പ്രതികരണം.

കോലി അതു ചെയ്യരുത്
വിരാട് കോലീ അതു ചെയ്യരുത് , ടി20 ഏകദിന ഫോര്‍മാറ്റുകളില്‍ ഒരു നായകനില്ലാതെ എനിക്കു ചിന്തിക്കാന്‍ പോലും കഴിയില്ല. ഒരിക്കലും വിട്ടുകൊടുക്കരുത്. നിങ്ങളുടെ ക്യാപ്റ്റന്‍സി നഷ്ടപ്പെടുത്തരുത്. ബാറ്റിങില്‍ നിങ്ങള്‍ക്കു വലിയ സ്‌കോര്‍ നേടാന്‍ കഴിയുന്നില്ലെന്ന് അറിയാം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കപില്‍ ദേവ് എന്നിവരെപ്പോലെയുള്ള മുതിര്‍ന്നവരുമായി സംസാരിച്ച നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കൂയെന്നും ഒരു യൂസര്‍ കോലിയോടു അഭ്യര്‍ഥിച്ചു.

ലോകകപ്പില്‍ വേണമായിരുന്നു
ഈ നല്ല കാര്യം നിങ്ങള്‍ക്കു ടി20 ലോകകപ്പില്‍ തന്നെ നിങ്ങള്‍ക്കു എടുക്കാമായിരുന്നില്ലേയെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
മറ്റൊരു ട്വീറ്റ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തിക്കൊണ്ടുള്ളതായിരുന്നു. ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിടയ ടി20 ലീഗില്‍ എട്ടു സീസണുകളിലായി അഞ്ചു തവണ കിരീടം നേടി. ദി ഗോട്ട് ക്യാപ്റ്റന്‍ എന്നായിരുന്നു രോഹിത്തിന്റെ അഞ്ച് ഐപിഎല്‍ ട്രോഫികളുടെ ഫോട്ടോസിനൊപ്പം ട്വിറ്ററില്‍ കുറിച്ചത്.

രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവ്
ഇന്ത്യന്‍ ടീമിനൊപ്പവും ഐപിഎല്ലിലും തന്റെ ക്യാപ്റ്റന്‍സി മികവ് പല തവണ തെളിയിച്ചു കഴിഞ്ഞ ക്യാപ്റ്റനാണ് അദ്ദേഹം. കോലിയുടെ അഭാവത്തില്‍ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം അദ്ദേഹം അതു നന്നായി മുതലെടുത്തിരുന്നു. ഏഷ്യാ കപ്പ് കിരീടവിജയവും നിദാഹാസ് ട്രോഫി നേട്ടവും ഇക്കൂട്ടത്തില്‍ മികച്ചുനില്‍ക്കുന്നു.
കോലിക്കു കീഴില്‍ ഐസിസിയുടെ ഒരു കിരീടം പോലും ഇന്ത്യക്കു നേടാനായിട്ടില്ല. അതുകൊണ്ടു തന്നെ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് അദ്ദേഹത്തിനു നിര്‍ണായകമായിരുന്നു. ഈ ടൂര്‍ണമെന്റും വിജയിക്കാനായില്ലെങ്കില്‍ കോലിയെ നായകസ്ഥാനത്തു നിന്നു മാറ്റാന്‍ ബിസിസിഐയില്‍ നീക്കം നടക്കുന്നതായി കുറച്ചു ദിവസങ്ങള്‍ക്കു ഒരു ഒഫീഷ്യല്‍ തുറന്നുപറഞ്ഞിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ കോലി സ്വയം സ്ഥാനമൊഴിയാന്‍ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
2017ലെ ചാംപ്യന്‍സ് ട്രോഫിയിലും പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യക്കു ഫൈനലില്‍ പരാജയം നേരിട്ടിരുന്നു. ചാംപ്യന്‍സ് ട്രോഫി കലാശക്കളിയില്‍ ചിരവൈരികളായ പാകിസ്താനോടും ടെസ്റ്റ് ഫൈനലില്‍ ന്യൂസിലാന്‍ഡിനോടുമാണ് ഇന്ത്യക്കു പരാജയം നേരിട്ടത്. 2013ല്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴിലാണ് ഇന്ത്യ അവസാനമായി ഐസിസി ടൂര്‍ണമെന്റില്‍ ജേതാക്കളായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications