T20 World Cup: സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ആകാശ് ചോപ്ര, നാലും ജേതാക്കളായവര്‍!

യുഎഇയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. അദ്ദേഹം തിരഞ്ഞെടുത്ത നാലു ടീമുകളും ജേതാക്കളായവരാണെന്നതാണ് ശ്രദ്ധേയം.

അടുത്ത മാസം പകുതിയോടെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പിനു തുടക്കമാവുന്നത്. 17ന് യോഗ്യതാ മല്‍സരങ്ങളാണ് ആദ്യം ആരംഭിക്കുന്നത്. ടൂര്‍ണമെന്റിന്റെ പ്രധാനഘട്ടമായ സൂപ്പര്‍ 12 തുടങ്ങുന്നത് ഒക്ടോബര്‍ 23നാണ്. യോഗ്യതാ റൗണ്ടില്‍ നിന്നും നാലു ടീമുകളാണ് സൂപ്പര്‍ 12ലേക്കു മുന്നേറുക. മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയോടൊപ്പം ബംഗ്ലാദേശ്, അയര്‍ലാന്‍ഡ് എന്നിവരും യോഗ്യതാറൗണ്ടില്‍ മാറ്റുരയ്ക്കുന്നുണ്ട്.

 സെമി ഫൈനലിസ്റ്റുകള്‍

സെമി ഫൈനലിസ്റ്റുകള്‍

ട്വിറ്ററിലെ ചോദ്യോത്തര സെഷനിലാണ് ടി20 ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്ന നാലു ടീമുകള്‍ ഏതൊക്കെയാവുമെന്ന് ചോപ്ര പ്രവചിച്ചത്. നിലവിലെ ചാംപ്യന്‍മാരും രണ്ടു തവണ ജേതാക്കളുമായ വെസ്റ്റ് ഇന്‍ഡീസ്, 2007ലെ പ്രഥമ ലോകകപ്പിലെ വിജയികളായ ഇന്ത്യ, 2009ലെ ചാംപ്യന്‍മാരായ പാകിസ്താന്‍, 2010ലെ ജേതാക്കളായ ഇംഗ്ലണ്ട് എന്നിവരായിരിക്കും ഇത്തവണത്തെ ടൂര്‍ണമെന്റിന്റെ സെമിയിലെത്തുകയെന്നാണ് ചോപ്ര പ്രവചിച്ചിരിക്കുന്നത്.

സൂപ്പര്‍ 12ലെ ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് സെമിയിലേക്കു യോഗ്യത നേടുക. നവംബര്‍ 10, 11 തിയ്യതികളിലാണമ് സെമി ഫൈനലുകള്‍.

 ഇന്ത്യയുടെ ഓപ്പണര്‍മാര്‍

ഇന്ത്യയുടെ ഓപ്പണര്‍മാര്‍

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടിയെയും ചോപ്ര തിരഞ്ഞെടുത്തു. വൈസ് ക്യാപ്റ്റനും സ്ഥിരം ഓപ്പണറുമായ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി നായകന്‍ വിരാട് കോലി കളിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നു ചോപ്ര വ്യക്തമാക്കി.

നിലവില്‍ ലോകകപ്പില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി കെഎല്‍ രാഹുല്‍ ഇറങ്ങാനാണ് കൂടുതല്‍ സാധ്യത. വിക്കറ്റ്കീപ്പര്‍ കൂടിയായ ഇഷാന്‍ കിഷനാണ് ടീമിലെ ബാക്കപ്പ് ഓപ്പണര്‍. അതേസമയം, രോഹിത്തും കോലിയും നേരത്തേ ഇന്ത്യക്കു വേണ്ടി ടി20യില്‍ ഓപ്പണറായി കളിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലെ അവസാന മല്‍സരത്തിലായിരുന്നു ഇത്. കളിയില്‍ ടീമിനു സ്‌ഫോടനാത്മക തുടക്കം നല്‍കാനും ഇവര്‍ക്കായിരുന്നു. മല്‍സരത്തില്‍ ഇന്ത്യ മികച്ച വിജയം കൊയ്തപ്പോള്‍ ഭാവിയിലും ടി20യില്‍ തങ്ങള്‍ ഓപ്പണ്‍ ചെയ്‌തേക്കുമെന്നു കോലി തുറന്നു പറഞ്ഞിരുന്നു.

 ഐപിഎല്ലിലെ ടോപ്പ് ഫോര്‍

ഐപിഎല്ലിലെ ടോപ്പ് ഫോര്‍

ടി20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ മാത്രമല്ല വരാനിരിക്കുന്ന ഐപിഎല്ലിലെ ആദ്യത്തെ നാലു സ്ഥാനക്കാരെയും ചോപ്ര പ്രവചിച്ചിട്ടുണ്ട്. നിലവിലെ ടോപ്പ് ഫോറില്‍ മാറ്റമൊന്നും താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഇങ്ങനെ തന്നെ ടൂര്‍ണമെന്റ് പ്ലേഓഫിലേക്കു നീങ്ങാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ആദ്യ ഘട്ട മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സായിരുന്നു പോയിന്റ് പട്ടികയില്‍ തലപ്പത്ത്. എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്, വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, നിലവിലെ ചാംപ്യന്‍മാര്‍ കൂടിയാ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് എന്നിവരായിരുന്നു രണ്ടു മുതല്‍ നാലു വരെ സ്ഥാനങ്ങളില്‍.

 ഐപിഎല്ലിന്റെ രണ്ടാംഘട്ടം

ഐപിഎല്ലിന്റെ രണ്ടാംഘട്ടം

ഈ മാസം 19നാണ് ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കു തുടക്കാമാവുന്നത്. മിക്ക ടീമുകള്‍ക്കും പകുതി മല്‍സരങ്ങള്‍ പ്രാഥമികറൗണ്ടില്‍ ബാക്കിയുണ്ട്. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും മുന്‍ വിജയികളായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള പോരാട്ടത്തോടെയാണ് രണ്ടാം ഘട്ട ആരംഭിക്കുന്നത്. നേരത്തേ ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ സിഎസ്‌കെയെ മുംബൈ വീഴ്ത്തിയിരുന്നു. അന്നു തോല്‍വിയുടെ വക്കില്‍ നിന്നാണ് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം കരെണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ഇന്നിങ്‌സ് മുംബൈയ്ക്കു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, September 14, 2021, 13:07 [IST]
Other articles published on Sep 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X