Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ICC T20 Ranking: വിരാട് കോലിക്ക് നേട്ടം, ആദ്യ പത്തില്‍ രോഹിത്തില്ല, ഡേവിഡ് മലാന്‍ തലപ്പത്ത്

ദുബായ്: ഏറ്റവും പുതിയ ഐസിസി ടി20 റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മോശം ഫോമിലാണെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മുന്നില്‍ ഒരു തവണ കൂടി നേട്ടമുണ്ടാക്കി കൈയടി നേടിയിരിക്കുകയാണ് വിരാട് കോലി. ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ കോലി നാലാം സ്ഥാനത്തേക്കുയര്‍ന്നു. 717 റേറ്റിങ് പോയിന്റാണ് കോലിക്കുള്ളത്. ന്യൂസീലന്‍ഡിന്റെ ഡെവോണ്‍ കോണ്‍വേയാണ് ഒരു സ്ഥാനം താഴോട്ടിറക്കിയാണ് കോലി നാലാം സ്ഥാനത്തേക്കെത്തിയത്.

Also Read : T20 World Cup 2021: പാകിസ്താനെതിരേ ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് ഗംഭീര്‍, അശ്വിന് ഇടമില്ല

1

ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍ 841 പോയിന്റുമായി തലപ്പത്ത് നില്‍ക്കുമ്പോള്‍ പാകിസ്താന്റെ ബാബര്‍ അസാം ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. കെ എല്‍ രാഹുലാണ് ആദ്യ 10ലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ 21ാം സ്ഥാനത്താണ്. അടുത്തൊന്നും ഇന്ത്യ അന്താരാഷ്ട്ര ടി20 പരമ്പര കളിച്ചിട്ടില്ല. ടി20 ലോകകപ്പ് ഒക്ടോബര്‍ 17ന് ആരംഭിക്കുന്നതോടെ ഈ പട്ടിക മാറിമറിയുമെന്നുറപ്പാണ്.

പരിക്കിനെത്തുടര്‍ന്ന് ടീമിന് പുറത്തായിരുന്ന ശ്രീലങ്കയുടെ തിസാര പെരേര തിരിച്ചെത്തിയ ശേഷം രണ്ട് മത്സരത്തില്‍ നിന്ന് 69 റണ്‍സ് നേടി. ഇതോടെ 10 സ്ഥാനം മെച്ചപ്പെടുത്തി 39ാം സ്ഥാനത്തേക്കെത്തി. ന്യൂസീലന്‍ഡിന്റെ ടോം ലാദം 44ാം സ്ഥാനത്തേക്കും ഫിന്‍ അലന്‍ 66ാം സ്ഥാനത്തേക്കും ഉയര്‍ന്നു. ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡീകോക്ക് എട്ടാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ എവിന്‍ ലെവിസ് ഒരു സ്ഥാനം താഴോട്ടിറങ്ങി ഒമ്പതാം സ്ഥാനത്തേക്കെത്തി. ദക്ഷിണാഫ്രിക്കയുടെ റീസ ഹെന്‍ഡ്രിക്‌സ് 20ാം സ്ഥാനത്തേക്കും എയ്ഡന്‍ മാര്‍ക്രം 11ാം സ്ഥാനത്തേക്കും ഉയര്‍ന്നു.

2

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ വലിയ മാറ്റങ്ങള്‍ പറയാനാവില്ല. ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്മാന്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്കുയര്‍ന്നു. എട്ടാം സ്ഥാനത്തായിരുന്ന ന്യൂസീലന്‍ഡിന്റെ ടിം സൗത്തി 10ാം സ്ഥാനത്തേക്കിറങ്ങി. ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസി തലപ്പത്ത് തുടരുമ്പോള്‍ ശ്രീലങ്കയുടെ വനിന്‍ഡു ഹസരങ്ക രണ്ടാം സ്ഥാനത്താണ്. റാഷിദ് ഖാന്‍,ആദില്‍ റഷീദ്,മുജീബുര്‍ റഹ്മാന്‍ എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവര്‍.ന്യൂസീലന്‍ഡിന്റെ അജാസ് പട്ടേല്‍ 93 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ടോപ് 60ലേക്കെത്തി.

3

ഇന്ത്യയുടെ ഒരു ബൗളര്‍പോലും ആദ്യ 10ല്‍ ഇല്ലെന്നതാണ് വലിയ നാണക്കേട്. ടി20 ലോകകപ്പിലെ ഫേവറേറ്റുകളെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും ഒരു ബൗളര്‍പോലും ടോപ് 10ലില്ല. 12ാം സ്ഥാനത്തുള്ള ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യന്‍ നിരയിലെ കേമന്‍. വാഷിങ്ടണ്‍ 18ാം സ്ഥാനത്തും യുസ് വേന്ദ്ര ചഹാല്‍ 25ാം സ്ഥാനത്തും ശര്‍ദുല്‍ ഠാക്കൂര്‍ 31ാം സ്ഥാനത്തും നില്‍ക്കുമ്പോള്‍ ജസ്പ്രീത് ബുംറ 33ാം സ്ഥാനത്താണ്. ദീപക് ചഹാര്‍ 38ാം സ്ഥാനത്തുമുണ്ട്.

4

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാന്‍ നായകന്‍ മുഹമ്മദ് നബിയാണ് തലപ്പത്ത്. ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ഹസന്‍, സ്‌കോട്‌ലന്‍ഡിന്റെ റിച്ചാര്‍ഡ് ബെറിങ്ടണ്‍, ഒമാന്റെ ഖവാര്‍ അലി, യുഎഇയുടെ രോഹന്‍ മുസ്തഫ എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവര്‍. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലും ടോപ് 10ല്‍ ഇന്ത്യയുടെ ആരുമില്ല. 20ാം സ്ഥാനത്തുള്ള ഹര്‍ദിക് പാണ്ഡ്യയാണ് ഓള്‍റൗണ്ടര്‍മാരില്‍ കേമന്‍. രവീന്ദ്ര ജഡേജയും ശര്‍ദുല്‍ ഠാക്കൂറും ദീപക് ചഹാറുമൊന്നും ആദ്യ20ലില്ല.

5

ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ് തലപ്പത്ത്. ബൗളര്‍മാരില്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സും ഓള്‍റൗണ്ടര്‍മാരില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ജേസന്‍ ഹോള്‍ഡറുമാണ് ഒന്നാം സ്ഥാനത്ത്. ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ പാകിസ്താന്റെ ബാബര്‍ അസാമാണ് തലപ്പത്ത്. ബൗളര്‍മാരില്‍ ന്യൂസീലന്‍ഡിന്റെ ട്രന്റ് ബോള്‍ട്ടും ഓള്‍റൗണ്ടര്‍മാരില്‍ ഷക്കീബ് അല്‍ ഹസനുമാണ് ഒന്നാം സ്ഥാനത്തുള്ളത്.

Story first published: Wednesday, September 15, 2021, 18:18 [IST]
Other articles published on Sep 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+