For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: പാകിസ്താനെതിരേ ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് ഗംഭീര്‍, അശ്വിന് ഇടമില്ല

ന്യൂഡല്‍ഹി: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്.ഒക്ടോര്‍ 17ന് യുഎഇയിലാവും ലോകകപ്പ് നടക്കുക. ഇന്ത്യയില്‍ നടക്കേണ്ട ലോകകപ്പായിരുന്നെങ്കിലും കോവിഡ് സാഹചര്യം പരിഗണിച്ച് യുഎഇയിലേക്ക് വേദി മാറ്റുകയായിരുന്നു. നൂട്രല്‍ വേദിയായതിനാല്‍ത്തന്നെ ആര്‍ക്കും ആധിപത്യം അവകാശപ്പെടാനാവില്ല.

1

നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിന് കൂടി വേദിയാവുകയാണ് ടി20 ലോകകപ്പ്. ഇരു ടീമും തമ്മില്‍ രാഷ്ട്രീയ ഭിന്നത നിലനില്‍ക്കുന്നതിനാല്‍ത്തന്നെ കേവലം ക്രിക്കറ്റ് മത്സരം എന്നതിലപ്പുറത്തേക്ക് മത്സരത്തിന് പ്രാധാന്യമുണ്ട്. ഇന്ത്യയെ പരാജയപ്പെടുത്തുമെന്ന് ഇതിനോടകം പാകിസ്താന്‍ നായകന്‍ ബാബര്‍ അസാം പറഞ്ഞുകഴിഞ്ഞു.

Also Read: കോലി തീരുമാനിക്കട്ടെ, എത്ര കാലം നയിക്കണമെന്ന്!- മുന്‍ താരം പറയുന്നു

2

ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ കീഴ്‌പ്പെടുത്താല്‍ പാകിസ്താനായിട്ടില്ല. എന്നാല്‍ പാകിസ്താന്‍ അന്താരാഷ്ട്ര മത്സരം കളിച്ച് വലിയ അനുഭവസമ്പത്തുള്ള വേദിയാണ് യുഎഇ. അതിനാല്‍ത്തന്നെ അനായാസമായി പാകിസ്താനെ കീഴ്‌പ്പെടുത്താന്‍ ഇന്ത്യക്ക് സാധിക്കില്ലെന്നുറപ്പാണ്. വിരാട് കോലി ക്യാപ്റ്റനായുള്ള ടീം ശക്തമാണ്. ഐപിഎല്ലിന്റെ രണ്ടാം പാദം യുഎഇയില്‍ കളിച്ചാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നതെന്നത് കൂടുതല്‍ കരുത്ത് നല്‍കും. ഒക്ടോബര്‍ 24നാണ് ലോക ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം.

Also Read: IPL: ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്ത് ഷാക്വിബ്, ഗെയ്‌ലും എബിഡിയും പുറത്ത്! ധോണി ക്യാപ്റ്റന്‍

3

ഇപ്പോഴിതാ പാകിസ്താനെതിരായ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിനെ ഒഴിവാക്കി മൂന്ന് പേസര്‍മാരെ ഉള്‍പ്പെടുത്തിയുള്ള ടീമിനെയാണ് ഗംഭീര്‍ തിരഞ്ഞെടുത്തത്. വലിയ സര്‍പ്രൈസുകളൊന്നും ഗംഭീറിന്റെ പ്ലേയിങ് 11 ഇല്ല. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ആര്‍ അശ്വിന് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.

Also Read: IPL 2021: ഓരോ ടീമിന്റെയും ഏറ്റവും ശക്തനായ താരവും ദുര്‍ബലനായ താരവുമാര്? പട്ടിക ഇതാ

4

രോഹിത് ശര്‍മയും കെ എല്‍ രാഹുലും ഓപ്പണര്‍മാരായി എത്തുമ്പോള്‍ മൂന്നാം നമ്പറില്‍ വിരാട് കോലിതന്നെ എത്തും. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനാണ് അവസരം. ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റ ഇടവേളയില്‍ ഇന്ത്യന്‍ ടീമിലേക്കെത്തി കൈയടി നേടിയ താരമാണ് സൂര്യകുമാര്‍ യാദവ്. ചുരുങ്ങിയ മത്സരംകൊണ്ട് തന്നെ സെലക്ടര്‍മാരുടെ വിശ്വാസം പിടിച്ചുപറ്റാന്‍ സൂര്യകുമാറിനായി.

Also Read: T20 World Cup: സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ആകാശ് ചോപ്ര, നാലും ജേതാക്കളായവര്‍!

5

ടീമിന്റെ വിക്കറ്റ് കീപ്പറും അഞ്ചാം നമ്പര്‍ ബാറ്റ്‌സ്മാനും റിഷഭ് പന്താണ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ് റിഷഭ് പന്ത്. ആറാം നമ്പറില്‍ പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്കാണ് അവസരം. സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതല്ല. പുറം വേദനയെത്തുടര്‍ന്ന് ഏറെ നാളുകളായി പന്ത് എറിയാന്‍ സാധിച്ചിരുന്നില്ല. ശ്രീലങ്കന്‍ പരമ്പരയില്‍ ഹര്‍ദിക് പന്തെറിഞ്ഞെങ്കിലും നന്നായി തല്ലുവാങ്ങി. രണ്ടാം പാദത്തിലെ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള പ്രകടനം ഹര്‍ദിക്കിന് നിര്‍ണ്ണായകമാവും.

Also Read: IPL 2021: 'ആദില്‍ റഷീദ് മുതല്‍ ഹസരങ്കവരെ', ആദ്യമായി ഐപിഎല്‍ കളിക്കുന്ന 10 താരങ്ങളിതാ

6

ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്കാണ് അവസരം. ആര്‍ അശ്വിനെക്കാളും ബാറ്റിങ്ങില്‍ ഗുണം ചെയ്യുക ജഡേജയാണ്. ഇടം കൈയനായ ജഡേജ മാച്ച് വിന്നറാണ്. സിഎസ്‌കെയ്‌ക്കൊപ്പവും ശ്രദ്ധേയ പ്രകടനം അദ്ദേഹം നടത്തുന്നുണ്ട്. എട്ടാം നമ്പറില്‍ ഭുവനേശ്വര്‍ കുമാറിനാണ് അവസരം. സീനിയര്‍ പേസറായ ഭുവി ന്യൂബോളില്‍ നന്നായി സ്വിങ് ചെയ്യിപ്പിക്കാനും ഡെത്ത് ഓവറില്‍ റണ്ണൊഴുക്ക് തടയാനും മിടുക്കനാണ്. ഒമ്പതാം നമ്പറില്‍ രാഹുല്‍ ചഹാറിനെയും അശ്വിനെയും മറികടന്ന് വരുണ്‍ ചക്രവര്‍ത്തി ഇടം പിടിച്ചു. 2020ലെ യുഎഇ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ശ്രദ്ധേയ പ്രകടനമാണ് വരുണ്‍ കാഴ്ചവെച്ചത്.

Also Read: IPL 2021: സിഎസ്‌കെയ്ക്ക് കടുത്ത തിരിച്ചടി, ഡുപ്ലെസിസിന് പരിക്ക്, ഗെയ്ക്‌വാദിനൊപ്പം ആര് ഓപ്പണറാവും?

7

10ാം നമ്പറില്‍ പേസര്‍ മുഹമ്മദ് ഷമിയെയാണ് പരിഗണിച്ചത്. അനുഭവസമ്പന്നായ താരമാണെങ്കിലും ഇന്ത്യക്കായി 12 ടി20 മാത്രമാണ് കളിച്ചത്. വലിയ പ്രകടനവും അദ്ദേഹത്തിന് അവകാശപ്പെടാനാവില്ല. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പവും അത്ര മികച്ച പ്രകടനമല്ല നടത്തുന്നത്. 11ാമന്‍ ജസ്പ്രീത് ബുംറയാണ്. സമീപകാലത്തായി മിന്നും ഫോമിലാണ് ബുംറ. ഡെത്ത് ഓവറില്‍ റണ്ണൊഴുക്ക് തടയാനും റണ്‍സ് പ്രതിരോധിക്കുമ്പോള്‍ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനും ബുംറ മിടുക്കനാണ്.

Also Read: ഇന്ത്യന്‍ കോച്ചായി വീണ്ടുമെത്തുമോ? കോലിയുടെ ക്യാപ്റ്റന്‍സിയെങ്ങനെ?- കേസ്റ്റണ്‍ പറയുന്നു

8

Also Read: IPL 2021: 'ആശയവിനിമയം കുറഞ്ഞത് ബാധിച്ചു', കെകെആറിനൊപ്പമുള്ള പ്രശ്‌നം തുറന്ന് പറഞ്ഞ് കുല്‍ദീപ്

ശ്രേയസ് അയ്യര്‍, ദീപക് ചഹാര്‍, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെയെല്ലാം റിസര്‍വ് താരങ്ങളായാണ് ഇന്ത്യ പരിഗണിച്ചത്. ഇത്തവണത്തെ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് നഷ്ടമായാല്‍ നായകന്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെ അടക്കം അത് പ്രതികൂലമായി ബാധിച്ചേക്കും.

Story first published: Wednesday, September 15, 2021, 14:49 [IST]
Other articles published on Sep 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+