IPL 2021: കാവ്യ മുതല്‍ അര്‍ഷിത വരെ, വൈറലായി മാറിയ 'മിസ്റ്ററി' സുന്ദരികളെയറിയാം
ഐപിഎല്ലിന്റെ രണ്ടാംഘട്ട പോരാട്ടങ്ങള്‍ക്കു ഈയാഴ്ച തുടക്കം കുറിക്കാനിരിക്കെ ആദ്യ ഘട്ടത്തില്‍ സ്‌റ്റേഡിയത്തില്‍ കാണപ്പെട്ട ചില 'മിസ്റ്ററി' സുന്ദരികള്‍ യുഎഇയിലുമുണ്ടാവുമോയെന്നാണ് പലരും ഉറ്റുനോക്കുന്നത്. ഇന്ത്യയിലെ ആദ്യ ഘട്ടത്തില്‍ ചില മല്‍സരങ്ങള്‍ക്കിടെ ക്യാമറാക്കണ്ണുകള്‍ വിടാതെ പിന്തുടര്‍ന്ന 'നിഗൂഡ' സുന്ദരികള്‍ സോഷ്യല്‍ മീഡിയകളിലും വൈറലായി മാറിയിരുന്നു. ഇവരുടെ ചിരിയും കണ്ണീരും നിരാശയുമെല്ലാം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് ആഘോഷിക്കുകയും ചെയ്തു.
ഇന്ത്യയില്‍ നടന്ന ആദ്യ ഘട്ട മല്‍സരങ്ങള്‍ക്കിടെ ഇത്തരത്തില്‍ വൈറലായി തീര്‍ന്ന ചിലര്‍ ആരൊക്കെയാണെന്നു നോക്കാം.

കാവ്യ മാരന്‍
മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മല്‍സരങ്ങളില്‍ സ്റ്റേഡിയത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു കാവ്യ മാരന്‍. കാവ്യയുടെ ആഹ്ലാദപ്രകടവും ടീമിന്റെ വിക്കറ്റ് വീഴുമ്പോഴുള്ള നിരാശയുമെല്ലാം ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ സുന്ദരി ചില്ലറക്കാരിയല്ല. കലാനിതി മാരന്റെ മകളും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫ്രാഞ്ചൈസിയുടെ സിഇഒ കൂടിയാണ് കാവ്യ. ഇവരുടെ അമ്മ കാവേരി മാരന്‍ സണ്‍ ഗ്രൂപ്പിന്റെ ജോയിന്റ് മാനേജിങ് ഡയരക്ടറുമാണ്. രാജ്യത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ബിസിനസുകാരി കൂടിയാണ് ഇവര്‍.
കാവ്യയിലേക്കു വന്നാല്‍ സണ്‍ ടിവി, സണ്‍ മ്യൂസിക്ക്, അവരുടെ എഫ്എം ചാനലുകള്‍ എന്നിവയിലും പ്രധാനപ്പെട്ട ചുമതല വഹിക്കുന്നുണ്ട്. 2018ലെ ഐപിഎല്ലിനിടെയാണ് കാവ്യയുടെ മുഖം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. അന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും എസ്ആര്‍എച്ചും തമ്മിലുള്ള കളിക്കിടെ പല തവണ കാവ്യയുടെ മുഖം ക്യാമറക്കണ്ണില്‍ പതിഞ്ഞിരുന്നു.

അര്‍ഷിത ഷെട്ടി
ഓറഞ്ച് ഓര്‍മിയെന്നറിയപ്പെടുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മറ്റൊരു 'മിസ്റ്ററി' സുന്ദരിയാണ് അര്‍ഷിത ഷെട്ടി. തെലുങ്ക് നടി കൂടിയാണ് അര്‍ഷിത. ഈ സീസണിലെ ആദ്യ ഘട്ടത്തില്‍ ഇവര്‍ എസ്ആര്‍എച്ചിന്റെ മല്‍സരങ്ങളിലെ സാന്നിധ്യമാവാന്‍ ഒരു കാരണം കൂടിയുണ്ട്. ടീമിലെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയുടെ ഭാര്യയാണ് അര്‍ഷിത.
സയ്ദ് മുഷ്താഖ് അലി ട്രോഫി കഴിഞ്ഞ് അടുത്ത ദിവസമായിരുന്നു അര്‍ഷിതയെ പാണ്ഡെ മിന്നുചാര്‍ത്തിയത്. 2010 ഡിസംബറില്‍ മുംബൈയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. 2012ല്‍ വെള്ളിത്തിരയില്‍ അരങ്ങേറിയ അര്‍ഷിത അഞ്ചു സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്.

മാല്‍തി ചാഹര്‍
2018ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ആവേശകരമായ പോരാട്ടത്തിനിടെയാണ് സുന്ദരിയായ ഒരു ആരാധിക ശ്രദ്ധിക്കപ്പെടുന്നത്. സൗന്ദര്യവും കളിക്കിടെയുള്ള ടെന്‍ഷനുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലായി തീര്‍ന്നു. പിന്നീടാണ് ഈ നിഗൂഢ സുന്ദരി ആരാണെന്നു വ്യക്തമായത്. സിഎസ്‌തെ പേസര്‍ ദീപക് ചാഹറിന്റെ സഹോദരി മാല്‍തി ചാഹറായിരുന്നു ഇത്.
സിഎസ്‌കെ ടീമിന്റെ കടുത്ത ആരാധിക കൂടിയായ മാല്‍തി പിന്നീട് പ ല മല്‍സരങ്ങളിലും ടീമിനെ ആര്‍പ്പുവിളിക്കുന്നത് കണ്ടു. സിഎസ്‌കെയുടെ മാത്രമല്ല ക്യാപ്റ്റന്‍ എംഎസ് ധോണിയുടെയും കട്ട ഫാന്‍ കൂടിയാണണ് ഇവര്‍. മാല്‍തിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ധോണിയുടെ നിരവധി ഫോട്ടോസ് കാണാം. ധോണിക്കൊപ്പമുള്ള ചിത്രങ്ങളും മാല്‍തി പങ്കുവച്ചിരുന്നു. ദീപക് മാത്രമല്ല മാല്‍തിയുടെ മറ്റൊരു സഹോദരനും സ്പിന്നറുമായ രാഹുല്‍ ചാഹറും ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമാണ് താരം. പക്ഷെ മാല്‍തിക്കു പ്രിയം സിഎസ്‌കെയോടാണെന്നു മാത്രം.

രണ്ടാം ഘട്ടം ഞായറാഴ്ച മുതല്‍
ഞായറാഴ്ചയാണ് ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കു തുടക്കമാവുന്നത്. ദുബായില്‍ നടക്കുന്ന ആദ്യ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും.
ആദ്യഘട്ടം അവസാനിക്കുമ്പോള്‍ എംഎസ് ധോണിയുടെ സിഎസ്‌കെ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തായിരുന്നു. എന്നാല്‍ രോഹിത് ശര്‍മയുടെ മുംബൈ നാലാമതാണ്. നേരത്തേ ആദ്യപാദത്തില്‍ സിഎസ്‌കെയെ മുംബൈ തകര്‍ത്തുവിട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications