For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ബുംറയെപ്പോലൊരാളെ നേരിടാന്‍ അവനെക്കൊണ്ടേ സാധിക്കൂ', ആര്‍സിബി താരത്തെക്കുറിച്ച് ഗംഭീര്‍

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ2021 സീസണിന്റെ രണ്ടാം പാദം യുഎഇയില്‍ 19ാം തീയ്യതി ആരംഭിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്മാരായ സിഎസ്‌കെയും തമ്മിലുള്ള പോരാട്ടത്തോടെയാവും രണ്ടാം പാദം ആരംഭിക്കുക. ഡല്‍ഹി ക്യാപിറ്റല്‍സ്,സിഎസ്‌കെ,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ പാദം അവസാനിക്കുമ്പോള്‍ ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്. ടീമുകള്‍ തമ്മില്‍ ചെറിയ പോയിന്റ് വ്യത്യാസം മാത്രമാണുള്ളതെന്നതിനാല്‍ പോരാട്ടം കടുക്കും.

1

വിരാട് കോലി നായകനായ ആര്‍സിബി കന്നിക്കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. നിലവില്‍ മൂന്നാം സ്ഥാനത്താണ് കോലിയും സംഘവുമുള്ളത്. 2020ലെ യുഎഇ ഐപിഎല്ലിലും ഭേദപ്പെട്ട പ്രകടനമാണ് ടീം നടത്തിയത്. അതിനാല്‍ത്തന്നെ രണ്ടാം പാദത്തില്‍ ആര്‍സിബി വലിയ പ്രതീക്ഷയിലാണ് ഇറങ്ങുന്നത്. എന്നാല്‍ നിര്‍ഭാഗ്യം എന്നും വേട്ടയാടിയിട്ടുള്ള നിരയാണ് ആര്‍സിബിയുടേത്. ഇത്തവണ എങ്കിലും കിരീടത്തിലേക്കെത്തേണ്ടത് ആര്‍സിബിയുടെ അഭിമാന പ്രശ്‌നമാണ്.

Also Read: IPL 2021: മുംബൈയ്ക്കു ഒരേയൊരു കുഴപ്പം മാത്രം! അതു മാറ്റണമെന്നു ചോപ്ര

2

ഇപ്പോഴിതാ ആര്‍സിബി ടീമിനെ വിലയിരുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ കിരീടത്തിലേക്കുമെത്തിച്ച ഗൗതം ഗംഭീര്‍. 'വിരാട് കോലിക്ക് എബി ഡിവില്ലിയേഴ്‌സ് ഗ്ലെന്‍ മാക്‌സ് വെല്‍ എന്നീ രണ്ട് വെടിക്കെട്ട് താരങ്ങള്‍ ഒപ്പമുണ്ട്. മാക്‌സ് വെല്ലിനെ മാറ്റിനിര്‍ത്തിയാലും ഡിവില്ലിയേഴ്‌സ് എന്ന വന്മരം അവിടെയുണ്ട്.ജസ്പ്രീത് ബുംറയെപ്പോലൊരു താരത്തെ നേരിടാന്‍ കെല്‍പ്പുള്ള ചുരുക്കം ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് എബി ഡിവില്ലിയേഴ്‌സ്. ബുംറക്കെതിരേ തുടര്‍ച്ചയായി ആധിപത്യം പുലര്‍ത്തുന്ന ബാറ്റ്‌സ്മാന്‍മാരെ ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ എബിഡിക്ക് അതിന് സാധിക്കാറുണ്ട്'-ഗംഭീര്‍ പറഞ്ഞു.

Also Read: IPL 2021: 'ഇത് ചരിത്ര നേട്ടങ്ങള്‍', ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത മൂന്ന് റെക്കോഡുകളിതാ

3

തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയുന്ന താരമാണ് ബുംറ. നല്ല വേഗവും അപ്രതീക്ഷിത ബൗണ്‍സറുകളിലൂടെ ഞെട്ടിക്കാനുള്ള മികവും ബുംറക്കുണ്ട്. കോലിയടക്കമുള്ള ഒട്ടുമിക്ക ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെയും മികച്ച് ബൗളിങ് റെക്കോഡ് ബുംറക്കുണ്ട്. എന്നാല്‍ എബിഡി നേര്‍ക്കുനേര്‍ എത്തുന്ന മിക്ക സമയത്തും ബുംറക്കെതിരേ ആധിപത്യം നേടാറുണ്ട്. അസാധ്യ ഷോട്ടുകള്‍ കളിക്കാന്‍ എബിഡിക്കുള്ള മികവ് എല്ലാവര്‍ക്കുമറിയാം. യോര്‍ക്കറുകളെ വരെ സിക്‌സര്‍ പറത്താനുള്ള അപൂര്‍വ്വ മികവിന് ഉടമയാണ് എബിഡി.

Also Read: IPL 2021: 'എംഎസ് ധോണിക്ക് അതിവേഗം റണ്‍സ് നേടാനാവില്ല, പ്രയാസപ്പെടും'- ഗൗതം ഗംഭീര്‍

4

ആര്‍സിബി മാച്ച് വിന്നര്‍മാരുടെ നിരയാണെന്നും ഗംഭീര്‍ പറഞ്ഞു. 'കോലിയുടെ നിലവാരം വെച്ച് എതിരാളികള്‍ക്കെതിരേ ആധിപത്യം പുലര്‍ത്താനാവും ആഗ്രഹിക്കുക. പ്രത്യേകിച്ച് ഐപിഎല്ലില്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഞ്ചോ അറോ അന്താരാഷ്ട്ര ബൗളര്‍മാര്‍ ഒപ്പമുണ്ടാവുമെങ്കില്‍ ഐപിഎല്ലില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. രണ്ടോ മൂന്നോ അന്താരാഷ്ട്ര ബൗളര്‍മാരോ ബാക്കി ആഭ്യന്തര ബൗളര്‍മാരോ ആയിരിക്കും. അതിനാല്‍ത്തന്നെ വിരാടിനും എബിക്കും സമ്മര്‍ദ്ദം കൂടും. അതാണ് ആര്‍സിബിയുടെ പ്രശ്‌നവും. കിരീടം നേടാതെ വരുന്നതോടെ സമ്മര്‍ദ്ദം ഇരട്ടിക്കുകയും ചെയ്യും'-ഗംഭീര്‍ പറഞ്ഞു.

Also Read: IPL 2021: സിഎസ്‌കെയിലെത്തിയപ്പോള്‍ ധോണി ആദ്യം പറഞ്ഞത് എന്ത്? വെളിപ്പെടുത്തി റോബിന്‍ ഉത്തപ്പ

5

ആര്‍സിബ മിക്ക സീസണിലും നേരിടുന്ന പ്രധാന പ്രശ്‌നം മികച്ച ബൗളര്‍മാരുടെ അഭാവമാണ്. ഇത്തവണയും സമാന പ്രശ്‌നം ടീമിലുണ്ട്. മുഹമ്മദ് സിറാജ്,ഹര്‍ഷല്‍ പട്ടേല്‍,നവദീപ് സൈനി,കെയ്ല്‍ ജാമിസന്‍ തുടങ്ങിയവരാണ് പ്രധാന ബൗളര്‍മാര്‍. ഈ പേസര്‍മാരൊന്നും വലിയ ടി20 റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കാത്തവരാണ്. അതിനാല്‍ത്തന്നെ പലപ്പോഴും റണ്‍സിനെ പ്രതിരോധിക്കാന്‍ ആര്‍സിബി പാടുപെടുന്നു. ബാറ്റിങ് നിരയില്‍ കോലി,എബിഡി എന്നിവരെ അധികമായി ആശ്രയിക്കുന്നതും ടീമിന്റെ പ്രശ്‌നമാണ്.

Also Read: IPL 2021: ഏറ്റവും കൂടുതല്‍ 'ഡെക്കായത്' ഏത് ടീമിന്റെ താരങ്ങള്‍, നാണക്കേടിന്റെ തലപ്പത്ത് മുംബൈ, പട്ടിക

6

Also Read: T20 World Cup 2021: 'ടീമില്‍ ഒരു പേസ് ബൗളര്‍ കൂടി വേണം, ഇല്ലെങ്കില്‍ തിരിച്ചടി', മൂന്ന് കാരണങ്ങളിതാ

ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന്റെ വരവോടെ ടീം ഒന്നുകൂടി ശക്തമായിട്ടുണ്ട്. ആദ്യ പാദത്തിലെ മാക്‌സ് വെല്ലിന്റെ പ്രകടനവും പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ യുഎഇയിലേക്കെത്തുന്നതോടെ കാര്യങ്ങള്‍ എന്താകുമെന്ന് കണ്ടറിയണം. സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനാവുന്ന പിച്ചായതിനാല്‍ യുസ് വേന്ദ്ര ചഹാലിന്റെ പ്രകടനവും നിര്‍ണ്ണായകമാവും. കോലിയുടെ സമീപകാല ഫോമും ആര്‍സിബിക്ക് ആശങ്ക ഉണ്ടാക്കുന്നതാണ്.

Story first published: Thursday, September 16, 2021, 16:42 [IST]
Other articles published on Sep 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+