Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഈ സമയത്ത് ഇത് വേണ്ടായിരുന്നു', കോലിയുടെ പടിയിറക്കത്തെക്കുറിച്ച് പ്രസാദും ഇര്‍ഫാന്‍ പഠാനും

മുംബൈ: ഇന്ത്യയുടെ ടി20 നായകസ്ഥാനത്ത് നിന്ന് യുഎഇയില്‍ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം വിരാട് കോലി ഒഴിയുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതുമുതല്‍ ക്രിക്കറ്റ് ലോകം ഞെട്ടലിലാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും വലിയ അത്ഭുതം ഉണ്ടാക്കുന്ന തീരുമാനമാണ് കോലി സ്വീകരിച്ചത്. സമീപകാലത്തായി പതിവ് ഫോമിലേക്കുയരാന്‍ കോലിക്ക് ആവുന്നില്ല. അതിനാല്‍ ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനായാണ് കോലി ടി20 ഫോര്‍മാറ്റിലെ നായകസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്.

1

എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളിലെ മറ്റ് പ്രശ്‌നങ്ങളാണ് കോലിയുടെ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച രോഹിത് ശര്‍മയെ ഇനിയും കോലിയുടെ നിഴലായ് ഒതുക്കുന്നതിനോട് ടീമിനുള്ളില്‍ത്തന്നെ വിയോജിപ്പുള്ളതിനാലാണ് ഇത്തരമൊരു നീക്കമെന്നും സൂചനകളുണ്ട്. എന്തായാലും ഇന്ത്യന്‍ ടീമിനുള്ളിലെ പ്രശ്‌നങ്ങളും പതിയെ മറ നീക്കി പുറത്തുവരുന്നുണ്ട്.

Also Read: IPL 2021: കാവ്യ മുതല്‍ അര്‍ഷിത വരെ, വൈറലായി മാറിയ 'മിസ്റ്ററി' സുന്ദരികളെയറിയാം

2

ഇപ്പോഴിതാ കോലിയുടെ നായകസ്ഥാനം ഒഴിയാനുള്ള തീരുമാനത്തെക്കുറിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സെലക്ടറായ എംഎസ്‌കെ പ്രസാദും മുന്‍ താരമായ ഇര്‍ഫാന്‍ പഠാനും. 'കോലിയുടെ തീരുമാനം അത്ഭുതപ്പെടുത്തുന്നത് തന്നെയായിരുന്നു. ടി20 ലോകകപ്പിന് മുമ്പ് തന്നെ ഇത് പ്രഖ്യാപിക്കുകയും ചെയ്തു. ബയോ ബബിളില്‍ തുടര്‍ച്ചയായി കഴിയേണ്ടി വരുന്നതിന്റെ സമ്മര്‍ദ്ദം അവനെ ബാധിച്ചിട്ടുണ്ടാവാം. അത് അവന്റെ മാനസികാവസ്ഥയേയും ബാധിച്ചതിനാലാവാം ഇത്തരമൊരു തീരുമാനം. 70 സെഞ്ച്വറികള്‍ നേടുകയും അവിശ്വസനീയമായ പല നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത കോലിയുടെ വ്യക്തിഗത പ്രകടനത്തെയും ബയോബബിള്‍ സുരക്ഷ ബാധിച്ചിരിക്കാം. അതാവും ടി20 ലോകകപ്പിന് മുമ്പ് തിടുക്കപ്പെട്ട് ഇത്തരമൊരു തീരുമാനം എടുക്കാന്‍ കാരണം'-എംഎസ്‌കെ പ്രസാദ് സ്‌പോര്‍ട്‌സ് സ്റ്റാറിനോട് പറഞ്ഞു.

Also Read: ദ്രാവിഡ്, ധോണി, കോലി, ഏറ്റവും മികച്ച നായകനാര്? റാങ്കിങ് നല്‍കി മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന

3

ക്യാപ്റ്റനെന്ന നിലയില്‍ കോലി നല്‍കിയ സംഭാവനകളെയും പ്രസാദ് പ്രശംസിച്ചു. 'വിരാടിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഉയര്‍ച്ച മാത്രമാണ് ഉണ്ടായിട്ടുള്ളത്.ന്യൂസീലന്‍ഡ്,വെസ്റ്റ് ഇന്‍ഡീസ്,ദക്ഷിണാഫ്രിക്ക,ഓസ്‌ട്രേലിയ എന്നിവടങ്ങളിലെല്ലാം മികച്ച പ്രകടനം നടത്താന്‍ കോലിക്ക് സാധിച്ചു. ഒരു ഫോര്‍മാറ്റിലെ നായകസ്ഥാനത്ത് നിന്ന് മാറിനില്‍ക്കുന്നതോടെ സമ്മര്‍ദ്ദം കുറച്ച് കൂടുതല്‍ ബാറ്റിങ്ങില്‍ ശ്രദ്ധിക്കാനാവും കോലി ലക്ഷ്യമിടുന്നത്'-പ്രസാദ് കൂട്ടിച്ചേര്‍ത്തു.

Also Read: IPL 2021: പഞ്ചാബ് വെറുതെയല്ല 'നന്നാവാത്തത്', പതനത്തിന് കാരണം ചൂണ്ടിക്കാട്ടി നെഹ്‌റ

4

കോലിയുടെ തീരുമാനം ഈ സമയത്തായതാണ് അത്ഭുതപ്പെടുത്തിയതെന്നാണ് ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്. 'നായകസ്ഥാനം ഒഴിയാന്‍ കോലി തിരഞ്ഞെടുത്ത സമയമാണ് അത്ഭുതപ്പെടുത്തുന്നത്. കാരണം ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ സാധാരണ ടൂര്‍ണമെന്റിന് ശേഷമാവും എടുക്കുക. ടി20 ലോകകപ്പ് ഇന്ത്യ കോലിയുടെ ക്യാപ്റ്റന്‍സിയില്‍ നേടിയാല്‍ പിന്നീട് എന്താവും സംഭവിക്കുകയെന്നാലോചിച്ചാണ് ഞാന്‍ അത്ഭുതപ്പെടുന്നത്. മികച്ച നായകനാണ് കോലി. ടെസ്റ്റില്‍ അദ്ദേഹം നേടിത്തന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഐസിസി കിരീടം നേടാത്ത സാഹചര്യത്തില്‍ ചോദ്യം ഉയരുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ ഈ ഒരു തീരുമാനം കോലി ഒരുപാട് ആലോചിച്ച ശേഷമാവും എടുത്തിരിക്കുകയെന്നാണ് കരുതുന്നത്. കോലി തന്റെ സ്വാഭാവിക ശൈലിയില്‍ത്തന്നെ ടി20 ലോകകപ്പ് കിരീടം ഉയര്‍ത്തുമെന്നാണ് കരുതുന്നത്'-ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

Also Read: T20 World Cup 2021: 'ഇന്ത്യയെ തോല്‍പ്പിക്കാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യും'- മുന്നറിയിപ്പുമായി ഹസന്‍ അലി

5

Also Read: IPL 2021: മംബൈ x സിഎസ്‌കെ ത്രില്ലര്‍ ആരു ജയിക്കും? വിധി നിര്‍ണയിക്കുക മൂന്നു പോരാട്ടങ്ങള്‍

ഇതുവരെ ഐസിസി കിരീടം നേടിയില്ലെന്നത് മാത്രമല്ല ഐപിഎല്ലില്‍ ആര്‍സിബിയെ കിരീടത്തിലേക്കെത്തിക്കാനും കോലിക്കായിട്ടില്ല. അതേ സമയം മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച നായകനാണ് രോഹിത് ശര്‍മ. അന്താരാഷ്ട്ര മത്സരങ്ങളില്‍ അവസരം ലഭിച്ചപ്പോഴും തന്റെ നായക മികവ് രോഹിത് തെളിയിച്ചിട്ടുണ്ട്. രോഹിതിനെ ടി20 നായകനാക്കണമെന്ന ആവിശ്യം ഏറെ നാളുകളായി ഉയര്‍ന്നു കേള്‍ക്കുന്നതാണ്. സമീപകാലത്തായി ഈ ആവിശ്യം ശക്തമാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോലിയുടെ സ്ഥാനമൊഴിയാനുള്ള അപ്രതീക്ഷിത തീരുമാനം.

Story first published: Friday, September 17, 2021, 12:01 [IST]
Other articles published on Sep 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+