For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മംബൈ x സിഎസ്‌കെ ത്രില്ലര്‍ ആരു ജയിക്കും? വിധി നിര്‍ണയിക്കുക മൂന്നു പോരാട്ടങ്ങള്‍

ഞായറാഴ്ചയാണ് മല്‍സരം

ഐപിഎല്ലിന്റെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ക്കു ഈയാഴ്ച തുടക്കമാവുകയാണ്. ഞായറാഴ്ച ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ പോരാട്ടം. ഇരുടീമുകളും തമ്മിലുള്ള രണ്ടാംപാദ മല്‍സരം കൂടിയാണിത്. നേരത്തേ ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ റണ്‍മഴ കണ്ട ത്രില്ലറില്‍ സിഎസ്‌കെയെ മുംബൈ വീഴ്ത്തിയിരുന്നു.

ഇന്ത്യയിലെ ആദ്യ ഘട്ടം നിര്‍ത്തിവയ്ക്കുമ്പോള്‍ സിഎസ്‌കെ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തും മുംബൈ നാലാംസ്ഥാനത്തുമായിരുന്നു. ഏഴു മല്‍സരങ്ങളില്‍ അഞ്ചു ജയവും രണ്ടു തോല്‍വിയുമാണ് സിഎസ്‌കെയുടെ അക്കൗണ്ടിലുള്ളതെങ്കില്‍ മുംബൈക്കു ഏഴു കളികളില്‍ ജയിക്കാനായത് നാലെണ്ണത്തിലാണ്. ഇരുടീമുകളിലെയും ചില താരങ്ങള്‍ തമ്മിലുള്ള പോരാട്ടമായിരിക്കും നടക്കാനിരിക്കുന്ന മുംബൈ- സിഎസ്‌കെ മല്‍സരഫലത്തിന്റെ വിധി നിശ്ചയിക്കുക. ഏതൊക്കെയാണ് ഈ പോരാട്ടങ്ങളെന്നു നോക്കാം.

 ഡുപ്ലെസി x ബുംറ

ഡുപ്ലെസി x ബുംറ

സിഎസ്‌കെയ്ക്കു വേണ്ടി ആദ്യ ഘട്ടത്തില്‍ മികച്ച പ്രകടനമായിരുന്നു സൗത്താഫ്രിക്കന്‍ ഓപ്പണറായ ഫഫ് ഡുപ്ലെസി കാഴ്ചവച്ചത്. ടീമിനു മിക്ക മല്‍സരങ്ങളിലും മികച്ച തുടക്കം നല്‍കാന്‍ അദ്ദേഹത്തിനായിരുന്നു. ഡുപ്ലെസി- റുതുരാജ് ഗെയ്ക്വാദ് ഓപ്പണിങ് ജോടി ക്ലിക്കായത് സിഎസ്‌കെയുടെ കുതിപ്പില്‍ നിര്‍ണായകമായിരുന്നു.
ആദ്യ ഘട്ടത്തില്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും 64 ശരാശരിയില്‍ ഡുപ്ലെസി 320 റണ്‍സെടുത്തിരുന്നു. കഴിഞ്ഞ ദിവസം സമാപിച്ച കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ശേഷമാണ് ഡുപ്ലെസി ഐപിഎല്ലിനെത്തുന്നത്.
നേരത്തേ ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ സിഎസ്‌കെയും മുംബൈയും കൊമ്പുകോര്‍ത്തപ്പോള്‍ അദ്ദേഹം 28 ബോളില്‍ ഫിഫ്റ്റിയുമായി കസറിയിരുന്നു. ഡുപ്ലെസിയും മുംബൈയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രണ്ടാംപാദത്തില്‍ എല്ലാവരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇംഗ്ലീഷ് പര്യടനത്തില്‍ ഉജ്ജ്വല ബൗളിങ് കാഴ്ചവച്ച ശേഷമാണ് ബുംറ യുഎഇയിലെത്തിയത്. ഡുപ്ലെസിയെ തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ ബുംറയ്ക്കായാല്‍ സിഎസ്‌കെയെ പിടിച്ചുനിര്‍ത്താന്‍ മുംബൈയ്ക്കു കഴിഞ്ഞേക്കും.

 ക്വിന്റണ്‍ ഡികോക്ക് x ദീപക് ചാഹര്‍

ക്വിന്റണ്‍ ഡികോക്ക് x ദീപക് ചാഹര്‍

സിഎസ്‌കെ ബാറ്റിങില്‍ ഡുപ്ലെസിയെന്ന പോലെ മുംബൈ ബാങ്ങിലെ സൗത്താഫ്രിക്കന്‍ സാന്നിധ്യമാണ് ക്വിന്റണ്‍ ഡികോക്ക്. അപകടകാരിയായ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ കൂടിയായ അദ്ദേഹം ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ ആവേശത്തിലാണ് ഐപിഎല്ലിലെത്തുന്നത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ രണ്ടു ഫിഫ്റ്റികളടക്കം ഡികോക്ക് 153 റണ്‍സെടുത്തിരുന്നു.
രണ്ടാംഘട്ടത്തിലെ മല്‍സരത്തില്‍ ഡികോക്കിനെ തളയ്ക്കാനുള്ള ചുമതല സിഎസ്‌കെയുടെ ന്യൂബോള്‍ പേസര്‍ ദീപക് ചാഹറിനായിരിക്കും. നേരത്തേ ഇന്ത്യയിലെ ആദ്യ ഘട്ടത്തില്‍ ചാഹര്‍ മിന്നുന്ന ഫോമിലായിരുന്നു. പവര്‍പ്ലേ ഓവറുകളില്‍ വിക്കറ്റുകളെടുത്ത് എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ അദ്ദേഹത്തിനായിരുന്നു. ഏഴു മല്‍സരങ്ങളില്‍ നിന്നും 24.12 ശരാശരിയില്‍ എട്ടു വിക്കറ്റുകള്‍ ചാഹര്‍ വീഴ്ത്തിയിരുന്നു. ഡികോക്കിനെ ഇത്തവണ പവര്‍പ്ലേയില്‍ തന്നെ ചാഹറിനു പുറത്താക്കാന്‍ കഴിയുമോയെന്നതാണ് ചോദ്യം.

രോഹിത് ശര്‍മ x സാം കറെന്‍

രോഹിത് ശര്‍മ x സാം കറെന്‍

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയും സിഎസ്‌കെയുടെ ഇംഗ്ലീഷ് പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെനും തമ്മിലുള്ള പോരാട്ടമാണ് രണ്ടാം ഘട്ടത്തില്‍ എല്ലാവരും ഉറ്റുനോക്കുന്ന മറ്റൊരു ഏറ്റുമുട്ടല്‍. ആദ്യ ഘട്ടത്തില്‍ ഡികോക്കിനൊപ്പം ഓപ്പണ്‍ ചെയ്ത രോഹിത്തിന് മിക്ക മല്‍സരങ്ങളിലും ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും അതു വലിയ സ്‌കോറുകളാക്കി മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടാം ഘട്ടത്തില്‍ ഈ കുറവ് നികത്തുകയെന്നതാവും അദ്ദേഹത്തിന്റെ ലക്ഷ്യം.
സിഎസ്‌കെയ്ക്കു വേണ്ടി ഇന്ത്യയിലെ ആദ്യ ഘട്ടത്തില്‍ ചില കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം നടത്താന്‍ കറെനു കഴിഞ്ഞിരുന്നു. ടീമിനു വേണ്ടി ബൗളിങ് ഓപ്പണ്‍ ചെയ്ത അദ്ദേഹം ഏഴു മല്‍സരങ്ങളില്‍ നിന്നും ഒമ്പത് വിക്കറ്റുകളും വീഴ്ത്തിയിരുന്നു. മുംബൈയുമായുള്ള അവസാന പോരാട്ടത്തില്‍ കറെന് മൂന്നു വിക്കറ്റുകള്‍ ലഭിച്ചിരുന്നു.

Story first published: Thursday, September 16, 2021, 15:27 [IST]
Other articles published on Sep 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+