For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'ഇന്ത്യയെ തോല്‍പ്പിക്കാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യും'- മുന്നറിയിപ്പുമായി ഹസന്‍ അലി

കറാച്ചി: ടി20 ലോകകപ്പിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി അധികനാളില്ല. ഒക്ടോബര്‍ 17നാണ് ആരാധകര്‍ കാത്തിരിക്കുന്ന ലോകകപ്പ് പോരാട്ടം യുഎഇയില്‍ ആരംഭിക്കുന്നത്. ഇന്ത്യയിലായിരുന്നു ലോകകപ്പ് നടക്കേണ്ടിയിരുന്നതെങ്കിലും കോവിഡ് സാഹചര്യം പരിഗണിച്ച് ടൂര്‍ണമെന്റിന്റെ വേദി യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ടി20 ലോകകപ്പില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നത് ഇന്ത്യ പാകിസ്താന്‍ പോരാട്ടം കാണാനാണ്.

1

ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ക്രിക്കറ്റ് പരമ്പരകളൊന്നും കളിക്കുന്നില്ല. അതിനാല്‍ത്തന്നെ 2019ലെ ഏകദിന ലോകകപ്പിന് ശേഷം ആദ്യമായാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തുന്നത്. ഒക്ടോബര്‍ 24നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന മത്സരം. ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിക്കുമെന്ന് പാക് നായകന്‍ ബാബര്‍ അസാം ഇതിനോടകം പറഞ്ഞ് കഴിഞ്ഞു. ഇപ്പോഴിതാ ഇന്ത്യയെ വീണ്ടും തോല്‍പ്പിക്കാന്‍ സാധിക്കുന്ന വിധത്തിലെല്ലാം ശ്രമിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാകിസ്താന്‍ പേസറായ ഹസന്‍ അലി.

Also Read: IPL 2021: 'ഇത് ചരിത്ര നേട്ടങ്ങള്‍', ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത മൂന്ന് റെക്കോഡുകളിതാ

2

'2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ഞങ്ങളുടെ മികച്ച സമയമായിരുന്നു. ഇന്ത്യയെ തോല്‍പ്പിക്കാന്‍ വീണ്ടും ഞങ്ങള്‍ ശ്രമിക്കും. നിരവധി ആളുകള്‍ കാണുന്ന മത്സരമായതിനാല്‍ത്തന്നെ സമ്മര്‍ദ്ദമുണ്ട്. സാധിക്കുന്ന ഏത് വിധത്തിലും ജയിക്കാനായി ഞങ്ങള്‍ ശ്രമിക്കും. യുഎഇയിലെ സാഹചര്യം സ്പിന്നിന് അനുകൂലമാണ്. എന്നാല്‍ മികച്ച വ്യതിയാനം പന്തില്‍ വരുത്താന്‍ സാധിക്കുന്ന പേസ് ബൗളര്‍മാര്‍ക്കും തിളങ്ങാനാവും'-ഹസന്‍ അലി പാക് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Also Read: IPL 2021: 'എംഎസ് ധോണിക്ക് അതിവേഗം റണ്‍സ് നേടാനാവില്ല, പ്രയാസപ്പെടും'- ഗൗതം ഗംഭീര്‍

3

2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് പാകിസ്താന്‍ കിരീടം നേടിയത്. മുഹമ്മദ് അമീറും ഹസന്‍ അലിയും ഉള്‍പ്പെടെയുള്ള പേസ് നിരയാണ് പേരുകേട്ട ഇന്ത്യയുടെ ബാറ്റിങ് നിരയെ അന്ന് തകര്‍ത്തത്. എന്നാല്‍ 2019ലെ ഏകദിന ലോകകപ്പില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ വമ്പന്‍ ജയം നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു.

Also Read: T20 World Cup 2021: ആരടിക്കും കപ്പ്? ഇന്ത്യയല്ല, 'ഈ രണ്ട് ടീമിലൊന്ന്', പ്രവചിച്ച് ബ്രാഡ് ഹോഗ്

4

ഇന്ത്യയെ ഇതുവരെ ഒരു ലോകകപ്പ് മത്സരത്തില്‍ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചിട്ടില്ല.എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ എളുപ്പമാവില്ല.ബാബര്‍ അസാമിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങുന്ന പാകിസ്താന്‍ നിരയില്‍ ശ്രദ്ധേയരായ താരങ്ങളുണ്ട്. കൂടാതെ യുഎഇയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് വലിയ അനുഭവസമ്പത്തും പാകിസ്താന് അവകാശപ്പെടാനാവും. ഇതെല്ലാം ഇന്ത്യക്കെതിരേ പാകിസ്താന് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് പാക് ടീം മാനേജ്‌മെന്റ്.

Also Read: ICC T20 Ranking: വിരാട് കോലിക്ക് നേട്ടം, ആദ്യ പത്തില്‍ രോഹിത്തില്ല, ഡേവിഡ് മലാന്‍ തലപ്പത്ത്

5

അതേ സമയം ഇന്ത്യന്‍ ടീം ഐപിഎല്‍ കളിച്ച് തൊട്ടുപിന്നാലെയാണ് ടി20 ലോകകപ്പിനിറങ്ങുന്നത്. അതിനാല്‍ വേഗത്തില്‍ പിച്ചിനോടും സാഹചര്യത്തോടും പൊരുത്തപ്പെടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചേക്കും. താരകരുത്ത് പരിശോധിച്ചാല്‍ ഇന്ത്യക്ക് തന്നെയാണ് മുന്‍തൂക്കം. ഇത്തവണ എന്ത് വിലകൊടുത്തും കപ്പടിക്കാന്‍ ഇന്ത്യയുടെ ഉപദേഷ്ടാവായി എംഎസ് ധോണിയേയും ബിസിസി ഐ നിയോഗിച്ചിട്ടുണ്ട്.

Also Read: T20 World Cup 2021: ഇന്ത്യ-പാക് മത്സരത്തിലെ നിര്‍ണ്ണായക താര പോരാട്ടം ഏത്? തിരഞ്ഞെടുത്ത് സല്‍മാന്‍ ബട്ട്

6

പാകിസ്താന്‍ ടീമിനുള്ളിലെ പ്രശ്‌നങ്ങളും അവര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. ടി20 ലോകകപ്പിനുള്ള ടീം പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യ പരിശീലകനടക്കം രാജിവെച്ചതോടെ പുതിയ പരിശീലക സംഘത്തിന് കീഴിലാണ് പാകിസ്താന്‍ ഇറങ്ങുന്നത്. ഇത് പാകിസ്താന്‍ ടീമിനെ ബാധിക്കാനുള്ള സാധ്യതയും ഹസന്‍ അലി വിലയിരുത്തി. 'പരിശീലക സംഘത്തിന്റെ മാറ്റം നിരാശയുണ്ടാക്കുന്നതാണ്.എന്നാല്‍ അത് ഞങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ല,പിസിബിയുടെ പ്രശ്‌നമാണ്. മികച്ച പ്രകടനം നടത്തുകയെന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്തം. വഖാര്‍ യൂനിസാണ് എന്റെ റോള്‍ മോഡല്‍. പന്തെറിയാന്‍ ആരംഭിച്ചത് പോലും അദ്ദേഹത്തെ കണ്ടിട്ടാണ്'-ഹസന്‍ അലി കൂട്ടിച്ചേര്‍ത്തു.

Also Read: IPL 2021: 'തീ പാറും', രണ്ടാം പാദത്തില്‍ കാത്തിരിക്കുന്ന അഞ്ച് താര പോരാട്ടങ്ങള്‍ ഇതാ

7

Also Read: IPL 2021: ഈ മൂന്ന് ഓള്‍റൗണ്ടര്‍മാരെ കരുതിയിരുന്നോളൂ, യുഎഇയില്‍ ഇവര്‍ അത്ഭുതം സൃഷ്ടിച്ചേക്കും

2019ലെ ഏകദിന ലോകകപ്പില്‍ ഹസന്‍ അലിയെ ഇന്ത്യന്‍ താരങ്ങള്‍ തിരഞ്ഞുപിടിച്ച് ആക്രമിച്ചു. രോഹിത് ശര്‍മയുടെ ബാറ്റിങ് ചൂട് നന്നായി ഹസന്‍ അലി അറിഞ്ഞിരുന്നു. എങ്കിലും മികച്ച ബൗളിങ് പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന ബൗളര്‍മാരിലൊരാളാണ് ഹസന്‍ അലി.

Story first published: Thursday, September 16, 2021, 16:03 [IST]
Other articles published on Sep 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+